For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ട് ഭാര്യമാരോടും നല്ല ബന്ധം പുലർത്താനായില്ല, സൂപ്പർ താരമാവാന്‍ പോയത് കൊണ്ട് നഷ്ടപ്പെട്ടതിനെ പറ്റി ആമിർ ഖാൻ

  |

  ചെറിയ പ്രായത്തില്‍ അഭിനയിച്ച് തുടങ്ങിയ നടന്‍ ആമിര്‍ ഖാന്‍ ഇന്ന് ബോളിവുഡിലെ പെര്‍ഫെഷനിസ്റ്റായി മാറിയിരിക്കുകയാണ്. വര്‍ഷങ്ങളോളം നീണ്ട സിനിമാ ജീവിതത്തില്‍ അനേകം സൂപ്പര്‍ഹിറ്റ് സിനിമകളും കഥാപാത്രങ്ങളുമൊക്കെ ആമിര്‍ സമ്മാനിച്ചു. എന്നാല്‍ കുടുംബജീവിതം താളപിഴകളുടേതായി മാറിയത് മിച്ചം.

  കഴിഞ്ഞ വര്‍ഷമാണ് ആമിര്‍ ഖാന്റെ രണ്ടാമത്തെ വിവാഹവും പരാജയപ്പെടുന്നത്. ഇതോടെ രണ്ട് വിവാഹവും പരാജയപ്പെട്ടവന്‍ എന്ന പേരും നടനെന്ന പേരും ആമിറിന് ലഭിച്ചു. സിനിമയില്‍ പെര്‍ഫെഷനിസ്റ്റായ ഒരാള്‍ക്ക് ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ അറിയില്ലേന്ന ചോദ്യവും എത്തി. ഒടുവില്‍ സൂപ്പര്‍താരപദവിയിലേക്കുള്ള യാത്രയില്‍ താന്‍ നഷ്ടപ്പെടുത്തിയത് എന്തൊക്കെയാണെന്ന് ആമിര്‍ തന്നെ പറഞ്ഞു.

  'എനിക്ക് നഷ്ടപ്പെട്ടത് എന്തൊക്കെയാണെന്ന് ഞാനൊരു ലിസ്റ്റ് തന്നെ തയ്യാറാക്കേണ്ടി വരും. എന്റെ പ്രേക്ഷകരില്‍ നിന്നും ആരാധകരില്‍ നിന്നും വളരെയധികം സ്‌നേഹവും ബഹുമാനവും ജനപ്രീതിയും ലഭിച്ചു. അതേ സമയം എനിക്ക് നഷ്ടപ്പെട്ടതെന്തൊക്കെയാണെന്ന് ചോദിച്ചാല്‍ അത് മില്യണ്‍ ഡോളര്‍ ചോദ്യമാണ്!'.

  Also Read: കൊച്ചിനെ പോലും നോക്കാത്ത തള്ള' എന്നായിരിക്കും കമൻ്റുകൾ; ഇതൊന്നും എന്നെ ബാധിക്കില്ലെന്ന് സീരിയല്‍ നടി വരദ

  'പതിനെട്ടാമത്തെ വയസിലാണ് ഞാന്‍ ജോലി ചെയ്ത് തുടങ്ങിയത്. എന്റെ അമ്മിയ്ക്ക് വേണ്ടി കുറച്ച് സമയം കൊടുക്കാന്‍ പറ്റാത്ത വിധത്തില്‍ ഞാന്‍ പ്രൊഫഷണലി തിരക്കിലായി. ജീവിതം കുറച്ച് കൂടി മുന്നോട്ട് പോയപ്പോള്‍ ഞാന്‍ വിവാഹിതനാവുകയും ജുനൈദഗിന്റെയും ഐറയുടെയും പിതാവായി.

  എന്റെ തിരക്കുകള്‍ കാരണം അവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കാന്‍ സാധിച്ചില്ല. സത്യമാണ്, എന്റെ അമ്മിയോടും കുട്ടികളോടും ഭാര്യമാരായ റീനയുടെയും കിരണുമായിട്ടുള്ളതുമായ ബന്ധം നിലനിര്‍ത്തുന്നതില്‍ തീര്‍ച്ചയായും ഞാന്‍ പരാജയപ്പെട്ടു' എന്നാണ് നടന്‍ പറയുന്നത്.

  Also Read: അനിയത്തിയെ മോശമാക്കാൻ ഞങ്ങൾ കൂട്ട് നിൽക്കുമോ? റോബിൻ്റെ വീഡിയോയെ കുറിച്ച് ദിൽഷയുടെ സഹോദരിമാർ

  ഇപ്പോള്‍ മകന്‍ ആസാദിന് ആവശ്യത്തിന് സമയം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചിരിക്കുകയാണ്. എന്റെ കൂടെയുള്ള അവന്റെ സമയങ്ങളില്‍ വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെ മതപരമായ ഷെഡ്യൂള്‍ ചെയ്തിരിക്കുകയാണ്. അവന്റെ കൂടെ ഏറ്റവും മികച്ച സമയം ചെലവഴിക്കണം. ഞാന്‍ അവന് ഭക്ഷണം കൊടുക്കുകയും കൂടെ കളിക്കുകയും ചെയ്യുന്നു. മാത്രമല്ല ഭാര്യയായിരുന്ന കിരണിനോട് സിനിമകളുടെ കഥകള്‍ പറയുകയോ അല്ലെങ്കില്‍ പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യുന്നുണ്ട്.

  Also Read: യുവതാരത്തോടുള്ള അസൂയ! ഷക്കീലയുടെ കരണം പുകച്ച സില്‍ക്ക് സ്മിത; സംഭവത്തെക്കുറിച്ച് ഷക്കീല

  മകന്‍ ജുനൈദിനോട് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെങ്കില്‍ സ്വന്തമായി ബില്‍ അടയ്ക്കാന്‍ പ്രാപ്തി വേണമെന്ന് പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. അന്ന് ട്രെയിനിലാണ് അവന്‍ കോളേജില്‍ പോകുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെടാനായി കൈയ്യിലൊരു ഫോണ്‍ വേണമെന്ന് അവന്റെ അമ്മ ആഗ്രഹിച്ചു. കുട്ടികളില്‍ ധാര്‍മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുന്നത് അത് മാതാപിതാക്കളെ ആശ്രയിച്ചിരിക്കും. വ്യക്തിപരമായി ഞാനും അധികം മൊബൈല്‍ ഉപയോഗിക്കാറില്ലെന്ന് ആമിര്‍ പറയുന്നു.

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാത്തത് കൊണ്ട് എനിക്ക് ഒരുപാട് കാര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. എങ്കിലും ഞാനതില്‍ ഖേദിക്കുന്നില്ല. മക്കളായ ജുനൈദും ഐറയും എന്നോട് വളരെ അടുപ്പത്തിലാണ്. അതുകൊണ്ട് ഇപ്പോഴും നല്ല രീതിയില്‍ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നുവെന്നും ആമിര്‍ ഖാന്‍ പറയുന്നു.

  English summary
  When Aamir Khan Confesses He Lost Maintaining Relationship With Kids, First Wife Reena And Kiran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X