For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകന്‍ കൈയ്യില്‍ ബ്ലേഡ് സൂക്ഷിച്ചു; അക്ഷയ് കുമാറിന്റെ കൈ കീറി മുറിഞ്ഞ സംഭവത്തെ കുറിച്ച് താരം പറഞ്ഞതിങ്ങനെ

  |

  ഇന്ത്യന്‍ സിനിമയിലെ പ്രിയപ്പെട്ട നടനും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമാണ് അക്ഷയ് കുമാര്‍. വര്‍ഷങ്ങളായി നായകനായി തുടരുന്ന അക്ഷയ് ഇപ്പോഴും സജീവ സാന്നിധ്യം തന്നെയാണ്. സിനിമാഭിനയം എന്നതിന് പുറമേ സാമൂഹ്യരംഗങ്ങളില്‍ താരത്തിന്റെ ഇടപെടലുകളും വലിയ ചര്‍ച്ചയാഴുറുണ്ട്. 59 ദശലക്ഷത്തിലധികം ഫോളോവേഴ്‌സാണ് നടനുള്ളത്. സോഷ്യല്‍ മീഡിയിയല്‍ നിന്നും ലഭിക്കുന്ന സ്‌നേഹത്തിന് പുറമേ ഏതൊരു പാര്‍ട്ടിയിലോ ചടങ്ങുകളിലോ പോയാല്‍ അക്ഷയിയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിക്കാറുള്ളത്. എന്നാല്‍ ചിലപ്പോള്‍ വളരെ മോശമായ സമീപനങ്ങളും താരത്തന് നേരിടേണ്ടതായി വന്നിട്ടുണ്ട്.

  ഒരിക്കല്‍ പൊതുവേദിയിലെത്തിയ അക്ഷയ് ഒരു ആരാധകന് ഷേക്ക് ഹാന്‍ഡ് നല്‍കിയിരുന്നു. പിന്നാലെ താരത്തിന്റെ കൈയ്യില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്നതാണ് കാണുന്നത്. അന്ന് നടന് ഉണ്ടായത് എന്താണെന്നും അതില്‍ നിന്നും മറികടന്നത് എങ്ങനെയാണെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്. തുടര്‍ന്ന് വായിക്കാം...

  2016 ലാണ് ഈ സംഭവങ്ങളൊക്കെ നടക്കുന്നത്. അന്ന് താരത്തിന് വിമാനത്താവളത്തില്‍ നിന്നും പുറത്ത് കടക്കുന്നതിന് വേണ്ടി അംഗരക്ഷകരെല്ലാം ചേര്‍ന്ന് ചെറിയൊരു നാടകം കളിച്ചിരുന്നു. അങ്ങനെ വിമാനത്താവളത്തില്‍ നിന്നും താരത്തെ പുറത്തേക്ക് കൊണ്ട് പോകുന്നതിനിടയില്‍ ഒരു ആരാധകന്‍ സെല്‍ഫി എടുക്കാന്‍ വേണ്ടി ശ്രമിച്ചു. ഇത് കണ്ട ഉടനെ അംഗരക്ഷകരില്‍ ഒരാള്‍ അദ്ദേഹത്തെ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഈ വിഷയം അറിഞ്ഞ അക്ഷയ് കുമാര്‍ അസ്വസ്ഥനാവുകയും ആ ആരാധകനോട് സോഷ്യല്‍ മീഡിയയിലൂടെ പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു.

  എന്നിരുന്നാലും ആരാധകരും അവരുടെ പെരുമാറ്റം ശ്രദ്ധിക്കണമെന്ന് പറയുകയും തന്റെ അംഗരക്ഷകന്റെ നിലപാടിനെ ശരി വെക്കുകയും ചെയ്തു. പിന്നീട് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായ ഭയാനകമായ സംഭവത്തെ കുറിച്ചും അക്ഷയ് കുമാര്‍ വെളിപ്പെടുത്തി. ഒരിക്കല്‍ താന്‍ ആരാധകന് ഷേക്ക് ഹാന്‍ഡ് നല്‍കിയതായിരുന്നു. പെട്ടെ്‌നന് തന്റെ കൈയ്യില്‍ മുറിവുണ്ടായി. രക്തം വാര്‍ന്ന് പോവുകയും ചെയ്തു. ആരാധകനായ വ്യക്തി അയാളുടെ രണ്ട് വിരലുകളുടെ ഇടയില്‍ ചെറിയൊരു ബ്ലേഡ് തിരുകി വെക്കുകയും അതില്‍ കൈ തൊട്ടതോടെ മുറിവ് ആവുകയുമായിരുന്നു.

  'ബെഡ്ഷീറ്റ് അഴിഞ്ഞു പോയി, കനകയുടെ മുന്നിൽ ന​ഗ്നനായി നിന്നു, സെറ്റ് സ്തംഭിച്ചു'; വെളിപ്പെടുത്തി മുകേഷ്

  ഏകദേശം രണ്ടോ മൂന്നോ വര്‍ഷം മുന്‍പാണ് ഈ സംഭവം നടക്കുന്നത്. അന്ന് ഞാന്‍ നിരവധി ആളുകളുമായി ഷേക്ക് ഹാന്‍ഡ് നല്‍കി സൗഹൃദം പങ്കുവെച്ചിരുന്നു. പെട്ടെന്നാണ് എന്റെ കൈയില്‍ നിന്ന് രക്തം വരുന്നതായി ഞാന്‍ കണ്ടത്. അപ്പോഴാണ് ആരോ ഒരാള്‍ ബ്ലേഡുമായിട്ടാണ് വന്നതെന്ന് മനസിലാവുന്നത്. അങ്ങനെ എന്റെ കൈയ്യും മുറിഞ്ഞു. ഇനി എത്ര വലിയ ആരാധകര്‍ ആണെങ്കിലും ഇത്തരം കാര്യങ്ങളൊക്കെ നിങ്ങള്‍ ശ്രദ്ധിക്കണം. എന്നും അക്ഷയ് കുമാര്‍ പറഞ്ഞിരുന്നു.

  നസീര്‍ സംക്രാന്തിയുടെ കൂടെ സുബി ഒളിച്ചോടി എന്നാണ് പറഞ്ഞത്; മനഃപൂര്‍വ്വം വിവാദമുണ്ടാക്കിയിട്ടില്ലെന്ന് നടി

  Recommended Video

  Nadirshah talks about Keshu Ee Veedinte Nathan

  1990 കളില്‍ ബോളിവുഡിലെത്തിയ അക്ഷയ് കുമാര്‍ അതിവേഗമാണ് ഇന്ത്യയിലെ മുന്‍നിര നായകനായി മാറിയത്. ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ ഇരുപത്തിനാലിന് റിലീസ് ചെയ്ത 'അത്രങ്കി റെ' എന്ന സിനിമയാണ് താരത്തിന്റേതായി അവസാനം എത്തിയ ചിത്രം. അതിന് മുന്‍പ് സൂര്യവന്‍ഷി എന്ന സിനിമയിലൂടെ പോലീസ് ഓഫീസറുടെ വേഷത്തിലെത്തി ഗംഭീര പ്രകടനം കാഴ്ച വെച്ചിരുന്നു.

  'പ്രണയത്തിനും മുകളിലാണ് എനിക്ക് പരസ്പര ബഹുമാനം'; കാമുകനുമായി പിരിഞ്ഞതിനെ കുറിച്ച് സുസ്മിത സെൻ

  English summary
  When Akshay Kumar Reveals How A Fan Misbehave To Him While Shaking It
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X