For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജാൻവിയേയും ഖുശിയേയും പോലെയായിരുന്നു അർജുനും അൻഷുലയും ശ്രീദേവിക്ക്, നല്ല കുടുംബിനിയും അമ്മയുമാണ്'; ബോണി

  |

  ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളിൽ അഭിനയിച്ച നടി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാണ്. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം.

  2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളേയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്. ശ്രീദേവി വിടപറഞ്ഞ് നാല് വർഷം കഴിയുമ്പോഴും താരത്തിന്റെ ഓർമ്മകളിലാണ് ആരാധകരും കുടുംബാംഗങ്ങളും.

  Also Read: 'നടിയോട് മോശമായി പെരുമാറിയപ്പോൾ ലാലേട്ടൻ ചെയ്തത്'; അങ്ങനെയൊരു മുഖം മുമ്പ് കണ്ടിട്ടില്ലെന്ന് സംവിധായകൻ

  ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ട് മക്കളാണ് ശ്രീദേവിക്ക്. 2018 ഫെബ്രുവരി 25ന് ദുബായില്‍ താസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെ ശുചിമുറിയിലെ ബാത്ത് ടബ്ബില്‍ ബോധരഹിതയായ നിലയില്‍ ശ്രീദേവിയെ ഭര്‍ത്താവ് ബോണി കപൂര്‍ കണ്ടെത്തുകയായിരുന്നു.

  ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും ശ്രീദേവി മരിച്ചിരുന്നു. ദുബായില്‍ ബന്ധുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ശ്രീദേവി.

  ഭാര്യ അതിരില്ലാതെ സ്നേഹിച്ചിരുന്ന ഭർത്താവായിരുന്നു ബോണി കപൂർ. അതിനാൽ തന്നെ ശ്രീദേവിയെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം ബോണി കപൂർ വാചാലനാകും. ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ ഒരു സമയത്ത് ബോളിവുഡിലെ ചൂടൻ ചർച്ചകളായിരുന്നു.

  'ശ്രീദേവിയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയമായ ഒരു പ്രണയമായിരുന്നു തുടക്കത്തില്‍. അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി.'

  'ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്പോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്ത് അവര്‍ക്കരികില്‍ എത്താന്‍.'

  'അവള്‍ ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവള്‍ ഉണ്ടാക്കി വെച്ച സല്‍പ്പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്. ശ്രീദേവിയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യ സിനിമകാണാന്‍ അവള്‍ കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം.'

  Also Read: ടെൻഷൻ വരുമ്പോൾ ചേട്ടനെ കുറിച്ചോർക്കും, അപ്പോൾ ഒരു ധൈര്യം കിട്ടും; ദിലീപിനെ കുറിച്ച് അനൂപ്

  'അര്‍ജുനും അന്‍ഷുലയും ജാന്‍വിയേയും ഖുശിയേയും അംഗീകരിച്ചു എന്നത് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ് എന്നാണ്' ഒരിക്കൽ ബോണി കപൂർ പറഞ്ഞത്. തന്റെ അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയ അച്ഛനോടും അച്ഛനെ വിവാഹം ചെയ്ത സ്ത്രീയോടും അർജുന് ശ്രീദേവി മരിക്കും വരെ വെറുപ്പായിരുന്നു.

  ഇപ്പോഴിത ശ്രീദേവിയൊരു നല്ല കുടുംബിനിയായിരുന്നുവെന്ന് മുമ്പൊരിക്കൽ ബോണി കപൂർ പറഞ്ഞതാണ് വീണ്ടും ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

  'അവളുടെ മുൻഗണന എപ്പോഴും ഞങ്ങളുടെ കുട്ടികൾക്കായിരുന്നു. അർജുനേയും അൻഷുലയേയും കുറിച്ച് അവൾ നിരന്തരം എന്നോട് തിരക്കുമായിരുന്നു. എത്ര വൈകി എത്തിയാലും അവൾ പുലർച്ചെ എഴുന്നേറ്റ് മക്കൾ പ്രഭാതഭക്ഷണം കഴിച്ചോ എന്ന് പരിശോധിക്കും.'

  'അവർ സ്കൂളിലേക്ക് പോകുമ്പോൾ ഗേറ്റിലേക്ക് അവരെ കൊണ്ടുപോകും. എന്റെ മാതാപിതാക്കളോടൊപ്പമായാലും ഞങ്ങളുടെ കുട്ടികളോടൊപ്പമായാലും അവൾ അർപ്പണബോധമുള്ള ഒരു കുടുംബിനിയായിരുന്നു. ഞാൻ എന്റെ 50ആം ജന്മദിനം ആഘോഷിച്ചപ്പോൾ എന്റെ എല്ലാ കുട്ടികളും ഉണ്ടായിരുന്നു.'

  'കുടുംബം ഒരുമിച്ച് നിൽക്കുന്നതായിരുന്നു അവളുടെ സന്തോഷം. അതിനായി അവൾ പരിശ്രമിച്ചുകൊണ്ടേയിരുന്നു' ബോണി കപൂർ പറഞ്ഞു. 'എന്റെ അച്ഛൻ ചെയ്തതിൽ എനിക്ക് കുഴപ്പമില്ലായിരുന്നുവെന്ന് പറയാൻ കഴിയില്ല. കാരണം കുട്ടിയായിരുന്നപ്പോൾ ഞാനതിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടുണ്ട്. പക്ഷെ എനിക്കിപ്പോൾ അത് മനസിലാവുന്നുണ്ട്.'

  'അത്തരം കാര്യങ്ങൾ സംഭവിക്കുന്നത് നല്ലതാണെന്ന് പറയാനാവില്ല. കാരണം ഞാനെപ്പോഴും അത്ഭുതപ്പെട്ടിരുന്നു. ഇന്ന് ബന്ധങ്ങളിലെ ഉയർച്ച താഴ്ചകളെ കൈകാര്യം ചെയ്യുന്ന ഒരു മുതിർന്ന വ്യക്തിയെന്ന രീതിയിൽ യുക്തിബോധത്തോടെ ചിന്തിക്കുമ്പോൾ എനിക്ക് മനസിലാവുന്നുണ്ട്' ‌ എന്നാണ് അർജുൻ ഒരിക്കൽ ബോണി കപൂറിനേയും ശ്രീദേവിയേയും കുറിച്ച് പറഞ്ഞത്.

  Read more about: bony kapoor sridevi
  English summary
  When Boney Kapoor Opens Up Sridevi's Sleeping, Revealed Her Priority Was Their Childrens-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X