twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു ആശുപത്രി മുഴുവൻ ബുക്ക് ചെയ്തു, അങ്ങനെ ചെയ്തത് എനിക്ക് വേണ്ടി, പഴയ സംഭവം ഓർമിച്ച് ഹേമ മാലിനി

    |

    ബോളിവുഡ് പ്രേക്ഷകരുടെ എവർഗ്രീൻ താരജോ‍ഡികളാണ് ഹേമ മാലിനിയും നടൻ ധർമേന്ദ്രയും. തെന്നിന്ത്യയുടെ പ്രിയാതാരം ബോളിവുഡിൽ എത്തിയതോടെ പ്രേക്ഷകരുടെ ഡ്രീം ഗേളാവുകയായിരുന്നു. 1976 ൽ സപ്നോം കാ സൗദാഗർ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ എത്തിയ താരം ജോണി മേരാ നാമിലൂടെ ബോളിവുഡിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു.

    കൊറോണ കാലത്ത് പ്രേക്ഷകർ തിരയുന്ന ചിത്രങ്ങൾ!കൊറോണ കാലത്ത് പ്രേക്ഷകർ തിരയുന്ന ചിത്രങ്ങൾ!

    പ്രണയങ്ങൾക്കും ബ്രേക്കപ്പിനും പഞ്ഞമില്ലാതിരുന്ന ബോളിവുഡിൽ ഇന്നും ചർച്ചയാണ് ധർമേന്ദ്ര-ഹേമ മാലിനി പ്രണയ കഥ. 1972 ൽ സീത ഓറ് ഗീത എന്ന ചിത്രത്തിലൂട ധർമേന്ദ്രയുടെ നായികയായി എത്തിയ ഹേമമാലിനി പിന്നീട് ജീവിതത്തിലും നായികയാവുകയായിരുന്നു. ഇപ്പോഴിത പ്രസവ സമയത്തുണ്ടായ ഒരു സംഭവം വെളിപ്പെടുത്തുകയാണ് താരം. നടൻ കപിൽ ശർമ അവതരിപ്പിക്കുന്ന ടോക്ക് ഷോയിലാണ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    hemamalini

    പ്രതീക്ഷിക്കാതെ ലഭിച്ച കഥാപാത്രം, മോഹന്‍ലാലിനൊപ്പമുള്ള വേഷത്തെ കുറിച്ച് ദുർഗപ്രതീക്ഷിക്കാതെ ലഭിച്ച കഥാപാത്രം, മോഹന്‍ലാലിനൊപ്പമുള്ള വേഷത്തെ കുറിച്ച് ദുർഗ

    ആശുപത്രി ബുക്ക് ചെയ്തു

    മക്കളായ ഇഷ, അഹാന എന്നിവരെ പ്രസവിക്കുമ്പോള്‍ തനിക്കായി ഒരു ആശുപത്രി മുഴുവന്‍ ഭര്‍ത്താവ് ധര്‍മേന്ദ്ര ബുക്ക് ചെയ്തിരുന്നു. ആരാധകര്‍ കാരണം പ്രശ്‌നങ്ങളൊന്നും ഉണ്ടാവാതിരിക്കാനായിരുന്നു ഇതെന്നും ഹേമാ മാലിനി കപിൽ ഷോയിൽ പറഞ്ഞു. കൂടാതെ ബ്രെഡ് പോഹ എന്ന പലഹാരം ഉണ്ടാക്കാന്‍ പഠിച്ചതിനെ കുറിച്ചും ഹേമ മാലിനി ഷോയ്ക്കിടയിൽ വ്യക്തമാക്കിയിരുന്നു. കപിൽ ഷോയിൽ തന്നെ മകൾ ഇഷാ ഡിയോൾ സിനിമ കരിയറിനോടുള്ള ധർമേന്ദ്രയുടെ എതിർപ്പിനെ കുറിച്ചും താരം വെളിപ്പെടുത്തിയിരുന്നു.

    പ്രണയം നിരസിച്ചു

    ധർമേന്ദ്രയുടെ പ്രണയം നിരസിച്ചതിനെ കുറിച്ചും ഹോമമാലിനി വെളിപ്പെടുത്തിയിരുന്നു. പ്രണയം നിരസിച്ചതിനെ തുടർന്ന് താനുമായി അടുക്കാനുള്ള എല്ലാ വഴികളും അദ്ദേഹം നോക്കിരുന്നു. അതിനായി സെറ്റിലുളളവരെ പോലും ഉപയോഗിച്ചിരുന്നു. ഒടുവിുവിൽ അദ്ദേഹത്തോട് ഇഷ്ടമാണെന്ന് പറയേണ്ടി വന്നുവെന്നും ഡ്രീം ഗേൾ പറഞ്ഞു

    മകളുടെ  അഭിനയം

    മകൾ ഇഷ ഡിയോൾ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതും അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നുവെന്നും ഹേമ മാലിനി പറഞ്ഞു. എന്നാൽ ഇഷയ്ക്ക് ഡാന്‍സ് ചെയ്യുന്നതിനോടും അഭിനയിക്കുന്നതിനോടുമായിരുന്നു താൽപര്യം. എന്റെ മകൾ നൃത്തം ചെയ്യണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

    നൃത്തം ചെയ്യും

    ഞങ്ങള്‍ ഒരുമിച്ച് നൃത്തം ചെയ്യുമായിരുന്നു. പ്രൊഫഷണല്‍ ഡാന്‍സര്‍ ആകണമെന്നും ബോളിവുഡിലേക്ക് അരങ്ങേറണം എന്നുമായിരുന്നു അവളുടെ ആഗ്രഹം. എന്നാല്‍ തന്റെ മകള്‍ നൃത്തം ചെയ്യുന്നതോ അഭിനയിക്കുന്നതോ ധര്‍മേന്ദ്ര ഇഷ്ടപ്പെട്ടിരുന്നില്ല. 2002-ലാണ് ഇഷ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ‘കോയി മേരെ ദില്‍ സെ പൂച്ചെ' ആണ് ആദ്യ ചിത്രം. ‘യുവ', ‘ധും', ‘നോ എന്‍ട്രി' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

    English summary
    When Dharmendra booked entire hospital in Hema Malini delivery time
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X