For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിവ്യ ഭാരതിയെ ഒഴിവാക്കി ജൂഹി ചൗളയെ കൊണ്ട് വന്നത് ആമിര്‍ ഖാന്‍; ഒടുവിൽ ഹിറ്റ് സിനിമ രണ്ടാൾക്കും നഷ്ടപ്പെട്ടു

  |

  തെലുങ്ക് സിനിമയിലൂടെ വെള്ളിത്തിരയിലേക്ക് എത്തി പിന്നീട് ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരസുന്ദരിയാണ് ദിവ്യ ഭാരതി. 1992 ലാണ് ദിവ്യയുടെ ആദ്യ ഹിന്ദി ചിത്രം പുറത്തിറങ്ങുന്നത് പിന്നീടങ്ങോട്ട് 90കളിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ നടി അഭിനയിച്ചു. അതേ സമയം ദിവ്യ ഭാരതിയുടെ കഴിയറില്‍ വലിയൊരു ഹിറ്റ് സിനിമ നഷ്ടപ്പെടേണ്ടതായി വന്നിട്ടുണ്ട്.

  ഷാരൂഖാനും ജൂഹി ചൗളയും നായിക നായകന്മാരായി അഭിനയിച്ച ദര്‍ എന്ന ചിത്രമാണ് ദിവ്യയ്ക്ക് നഷ്ടപ്പെട്ടത്. ഈ ചിത്രത്തില്‍ ജൂഹിക്ക് പകരം ദിവ്യയെ നായികയാക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആദ്യം തീരുമാനിച്ചത്. ഷാരൂഖിന് പകരം ആമിര്‍ ഖാനും ചിത്രത്തില്‍ നായകനാവാന്‍ ഇരുന്നതാണ്. ഈ വേഷം നഷ്ടപ്പെട്ടതിനെ ചൊല്ലി ദിവ്യ ഭാരതിയുടെ അമ്മ ആമിര്‍ ഖാനെതിരെ വന്നിരുന്നു. ഈ കഥ വീണ്ടും ഇന്റര്‍നെറ്റിലൂടെ വൈറലാവുകയാണ്.

  ദര്‍ എന്ന ചിത്രത്തില്‍ സണ്ണി ഡിയോളിന്റെ നായിക വേഷത്തിലേക്കാണ് ദിവ്യ ഭാരതിയെ ക്ഷണിച്ചത്. സിനിമയുടെ സംവിധായകനും നിര്‍മാതാവും ദിവ്യയുടെ അമ്മയുമായി അഭിപ്രായ വ്യത്യാസം വന്നതിനെ തുടര്‍ന്നാണ് നടിയെ സിനിമയില്‍ നിന്നും ഒഴിവാക്കിയതെന്ന റിപ്പോര്‍ട്ട് മുന്‍പ് വന്നിരുന്നു. എന്നാല്‍ ദിവ്യയ്ക്ക് പകരം ജൂഹി ചൗളയെ അതിലേക്ക് കൊണ്ട് വന്നത് ആമിര്‍ ഖാനാണെന്നാണ് പറയപ്പെടുന്നത്.

  പങ്കാളിയുടെ ഫോണ്‍ പരിശോധിക്കുന്ന ദമ്പതിമാരല്ല ഞങ്ങള്‍; വിവാഹ ജീവിതത്തെ കുറിച്ച് അപര്‍ണയും ജീവയും

  സണ്ണി ഡിയോള്‍ ചിത്രത്തില്‍ ഒപ്പിട്ട സമയത്ത് ദിവ്യയുടെ കൂടെ അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജൂഹിയെ വേണമെന്ന് ആമിര്‍ തീരുമാനിച്ചതായി ദിവ്യയുടെ അമ്മ ആരോപിച്ചു. ഇത് നടക്കുന്ന സമയത്ത് ഒരു ഷോ യുമായി ബന്ധപ്പെട്ട് ദിവ്യ അമേരിക്കയിലായിരുന്നു.

  അവള്‍ പോകുന്നതിന് മുന്‍പ് തന്നെ ദര്‍ ചിത്രത്തിലെ താരങ്ങളായി സണ്ണി ഡിയോള്‍, ദിവ്യ ഭാരതി, ആമിര്‍ ഖാന്‍ എന്നിങ്ങനെയുള്ള താരങ്ങളുടെ പേര് പ്രഖ്യാപിച്ചു. എന്നാല്‍ ദിവ്യ തിരിച്ച് വന്നപ്പോഴെക്കും ആ ലിസ്റ്റില്‍ ജൂഹിയുടെ പേര് കയറി.

  ജോണ്‍ എബ്രഹാമും വിദ്യ ബാലനും പ്രണയത്തില്‍; വിദ്യയ്‌ക്കൊപ്പം അഭിനയിക്കുന്നത് വിലക്കി ബിപാഷ

  ദിവ്യ തഴഞ്ഞ് അതിലേക്ക് ജൂഹിയെ കയറ്റിയത് ആമിറിന്റെ തീരുമാനമാണെന്ന് തന്നെ ദിവ്യയുടെ അമ്മ പറഞ്ഞു. എന്നാല്‍ അവിടം കൊണ്ടും തീര്‍ന്നില്ല. സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിനുള്ളില്‍ ആമിര്‍ ഖാന്‍ ഈ ചിത്രത്തില്‍ നിന്നും മാറി. പകരം ഷാരൂഖ് ഖാന്‍ ആമിറിന്റെ വേഷത്തിലെത്തി. ഇതിനിടെ ലണ്ടനില്‍ വച്ച് നടത്തിയ പരിപാടിയില്‍ നിന്നും സ്വയം പിന്മാറി ദിവ്യയും ആമിറിനെ പരിഹസിച്ചിരുന്നു.

  നവാബിന്റെ മോനല്ലേ, കാശ് കുറേയുണ്ടല്ലോ കയ്യില്‍! സെയ്ഫിന്റെ കരണം പുകച്ച് സംവിധായകന്‍

  Recommended Video

  ആമിര്‍ ഖാനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു : Sai Tamhankar | FilmiBeat Malayalam

  തന്റെ കാര്യത്തില്‍ ആമിര്‍ അസ്വസ്ഥനാവേണ്ടതില്ലെന്ന് ഒരിക്കല്‍ ദിവ്യ പറഞ്ഞു. അന്ന് നടന്ന സംഭവത്തില്‍ തനിക്ക് തെറ്റ് പറ്റിയതാണ്. അത് ശ്രദ്ധയില്‍ പെട്ടില്ലെന്നും അതുകൊണ്ട് ഇക്കാര്യം മറച്ച് വെച്ചതാണെന്നും ഒരു അഭിമുഖത്തില്‍ ദിവ്യ വെളിപ്പെടുത്തി.

  എന്നാല്‍ ദിവ്യയ്ക്ക് പകരം അന്ന് ആ വേദിയില്‍ ജൂഹി ചൗളയും ആമിറും ഒരു പെര്‍ഫോമന്‍സ് കാഴ്ച വെച്ചു. താന്‍ ക്ഷീണിതനാണെന്ന് പറഞ്ഞ് ദിവ്യയ്‌ക്കൊപ്പം ചെയ്യേണ്ട പരിപാടിയില്‍ നിന്ന് പിന്മാറിയ ആമിറിന് പകരം നടന്‍ സല്‍മാന്‍ ഖാനാണ് അന്നവിടെ പെര്‍ഫോം ചെയ്തത്.

  English summary
  When Divya Bharti's Mother Pointed Out Aamir Khan Was The Reason For Her Daughter Loosing Shah Rukh Khan Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X