Don't Miss!
- Finance
ക്ഷമ നൽകിയ സമ്മാനം; 1 ലക്ഷത്തെ 6 കോടിയാക്കി മാറ്റിയ മൾട്ടിബാഗർ ഓഹരി; കാത്തിരിപ്പ് 11 വർഷം
- News
കെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- Sports
സച്ചിനെക്കാള്‍ ആസ്തിയുള്ള ക്രിക്കറ്റ് താരമുണ്ടോ? ടോപ് ത്രീ ഇതാ-ബ്രാന്റുകളും അറിയാം
- Automobiles
ഓഫറില്ലെന്ന് കരുതി വിഷമിക്കണ്ട; പുതിയ കാര്‍ വാങ്ങുമ്പോള്‍ പൈസ ലാഭിക്കാനുള്ള വഴികള്‍
- Lifestyle
ഫെബ്രുവരി 6-12; തൊഴില്‍, സാമ്പത്തികം, ബിസിനസ്; 12 രാശിക്കും ഈ ആഴ്ച സാമ്പത്തിക വാരഫലം
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
ഒപ്പം കിടക്കാൻ മേക്കപ്പ് ആർട്ടിസ്റ്റിനെ വിളിക്കും; വഴങ്ങിക്കൊടുക്കാത്തതിന് സംവിധായകൻ ചെയ്തത്; ഇഷ ഗുപ്ത
ബോളിവുഡിലെ പ്രമുഖ താരമാണ് ഇഷ ഗുപ്ത. രാസ് ത്രീ, ജന്നത്ത് 2, റസ്തം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടി ബി ടൗണിലെ ഹോട് ഐക്കൺ ആയാണ് അറിയപ്പെടുന്നത്. അതീവ ഗ്ലാമറസ് ആയാണ് മിക്ക സിനിമകളിലും ഇഷ ഗുപ്ത എത്തിയിട്ടുള്ളത്.
ഇപ്പോഴിതാ ഇഷ ഗുപ്ത ബോളിവുഡിലെ മോശം വശത്തെക്കുറിച്ച് തുറന്ന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാസ്റ്റിംഗ് കൗച്ച്, സംവിധായകരിൽ നിന്നുള്ള മോശം പെരുമാറ്റം തുടങ്ങിയവയെക്കുറിച്ച് ഇഷ ഗുപ്ത അന്ന് സംസാരിച്ചു.

'പലപ്പോഴും ഒരാൾക്ക് മറ്റൊരളെ ഇഷ്ടമല്ലെങ്കിൽ അവരോട് അനാദരവ് കാണിക്കും. അങ്ങനെ അധികം എനിക്കുണ്ടായിട്ടില്ല. ഒറ്റത്തവണ മാത്രമാണ് അത്തരം അനുഭവം എനിക്ക് നേരെ വന്നത്. ഒരു ഡയരക്ടർ എന്നെ സെറ്റിൽ വെച്ച് ചീത്ത വിളിച്ചു. ഞാനങ്ങനെ സെറ്റിൽ ലേറ്റ് ആയി വരുന്ന ആളല്ലായിരുന്നു'
'ഒരു ദിവസം വസ്ത്രത്തിന്റെ പ്രശ്നം വന്നു. അസിസ്റ്റന്റ് ഡയരക്ടറോട് പറഞ്ഞിരുന്നു. പക്ഷെ അവർ തമ്മിൽ കമ്മ്യൂണിക്കേഷനിൽ പ്രശ്നം വന്നു. ഞാൻ സെറ്റിലെത്തിയപ്പോൾ ക്ഷമിക്കണം എന്ന് പറഞ്ഞു. ഡയരക്ടർ ഹിന്ദിയിൽ എന്നെ ചീത്ത പറഞ്ഞു. ഞാൻ ശാന്തതയോടെ സംസാരിച്ചു. എന്നോട് പിന്നെയും മോശമായി സംസാരിച്ചു'

'രണ്ടാമതും ചീത്ത പറഞ്ഞപ്പോൾ ഞാൻ പ്രതികരിച്ചു. അതേ വസ്ത്രത്തിൽ തന്നെ ഞാൻ സെറ്റിൽ നിന്ന് ഇറങ്ങി. പിന്നീട് പ്രൊഡ്യൂസർമാരും ഇപിമാരും എന്നെ വിളിച്ചു. മാപ്പ് പറയാമെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ സംസാരിച്ച ആൾ തന്നെ മാപ്പ് പറയണം എന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം സംവിധായകൻ മാപ്പ് പറഞ്ഞു. അതിന് ശേഷമാണ് ഞാൻ ഷൂട്ടിംഗിന് എത്തിയത്'

'ഒരു സംവിധായകൻ തന്നോടൊപ്പം കിടക്ക പങ്കിടാൻ ശ്രമിച്ചതിനെക്കുറിച്ചും ഇഷ ഗുപ്ത അന്ന് തുറന്ന് പറഞ്ഞു. ഔട്ട് ഡോർ ഷൂട്ടിനിടെ എന്റെ പേഴ്സണൽ സ്പേസിലേക്ക് കയറാൻ ശ്രമിച്ച ഒരു സംവിധായകൻ ഉണ്ടായിരുന്നു'
'മേക്കപ്പ് ആർട്ടിസ്റ്റിനെ തന്റെ ഒപ്പം കിടത്തിയാണ് ഈ സാഹചര്യത്തെ ഞാൻ മറി കടന്നത്. പ്രേതത്തെ അല്ല താൻ പേടിച്ചത്. ഈ വ്യക്തിയെ ആണ്. ഞങ്ങളോട് മാത്രമേ അവരിങ്ങനെ ചെയ്യൂ എന്നതാണ് പ്രശ്നം. താരങ്ങളുടെ മക്കളോട് ഇങ്ങനെ ചെയ്യില്ല'

കാരണം അവരുടെ മാതാപിതാക്കൾ ഇവരെ തീർക്കുമെന്ന് അവർക്ക് അറിയാം. ഞങ്ങൾക്ക് ജോലി വേണമെന്ന മനോഭാവവും. ഒപ്പം പ്രവർത്തിച്ച ആ വ്യക്തിയുടെ മോശം വശം ഞാൻ കണ്ടു. ഒന്നും നടക്കില്ലെന്നായപ്പോൾ തന്നോട് പ്രതികാര മനോഭാവത്തിൽ പെരുമാറി.
സമാനമായി ഒരു നിർമാതാവ് ആഗ്രഹത്തിന് വഴങ്ങാത്തതിന് സിനിമയിൽ നിന്നും പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ സിനിമയുടെ സംവിധായകൻ ഈ ആവശ്യം അംഗീകരിച്ചില്ലെന്നും ഇഷ ഗുപ്ത പറഞ്ഞു.

സിനിമകളിൽ ഇപ്പോഴും സജീവമാണ് ഇഷ ഗുപ്ത. സിനിമാ രംഗത്തെ ദുരനുഭവങ്ങളെ പറ്റി നേരത്തെ നിരവധി പേർ തുറന്ന് പറഞ്ഞിട്ടുണ്ട്. മീ ടൂ ആരോപണങ്ങൾ ശക്തമായിരുന്ന ഘട്ടത്തിലാണ് ഇത്തരം നിരവധി ആരോപണങ്ങൾ ഉയർന്നത്. മലയാള സിനിമാ രംഗത്ത് നിന്നും നിരവധി ആരോപണങ്ങൾ പ്രമുഖ താരങ്ങൾക്കെതിരെ വന്നിട്ടുണ്ട്.