For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകനാവാന്‍ ആ നടിയെ ചൂഷണം ചെയ്തു; കാമുകിയെ പോലെ നടക്കാൻ ഭാര്യയെ ഉപദേശിച്ചു, ഗോവിന്ദയുടെ പ്രണയകഥയിങ്ങനെ

  |

  ബോളിവുഡ് താരങ്ങളുടെ ചില പ്രണയകഥ ഇന്നും തരംഗമാണ്. നായകനായും പിന്നീട് കോമഡി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുമൊക്കെ തിളങ്ങി നിന്ന നടനാണ് ഗോവിന്ദ. 1990 കളില്‍ അദ്ദേഹം നടി നീലവുമായി പ്രണയത്തിലായിരുന്നു. പിന്നീട് റാണി മുഖര്‍ജിയുമായിട്ടും അടുപ്പത്തിലായെങ്കിലും ആ പ്രണയങ്ങളൊന്നും വിവാഹത്തിലേക്ക് എത്തിയില്ല. പിന്നീട് അദ്ദേഹം സുനിത അഹൂജയുമായി വിവാഹം കഴിക്കുകയും ചെയ്തു.

  കറുപ്പ് വസ്ത്രത്തിൽ അതീവ സുന്ദരിയായി ശ്രദ്ധ ദാസ്, നടിയുടെ ചിത്രങ്ങൾ കാണാം

  സിനിമാ താരങ്ങളുടെ വിവാഹം വലിയ വാര്‍ത്തയായി മാറുമെങ്കിലും തന്റെ വിവാഹക്കാര്യം ഗോവിന്ദ മറച്ച് വെക്കുകയായിരുന്നു. സുനിതയുമായി വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യം പുറംലോകം അറിയുന്നത്. അത്രയും കാലം ഈ വാര്‍ത്ത മറച്ച് വെച്ചതിന് പിന്നിലെ കാരണം ഗോവിന്ദ തന്നെ പുറംലോകത്തോട് പങ്കുവെച്ചിട്ടുണ്ട്. താരത്തിന്റെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  വളരെ രഹസ്യമായി ഒരു അമ്പലത്തില്‍ വെച്ചായിരുന്നു 1987 ല്‍ ഗോവിന്ദയും സുനിതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. അക്കാലത്ത് ഗോവിന്ദ സിനിമയിലേക്ക് വന്ന തുടക്കക്കാരന്‍ ആയിരുന്നു. വിവാഹം കഴിഞ്ഞെന്ന കാര്യം പുറത്ത് അറിഞ്ഞാല്‍ അത് തന്റെ കരിയറിനെ ബാധിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. ഇതാണ് വിവാഹക്കാര്യം പുറംലോകം അറിയാന്‍ വൈകിയത്. എന്നാല്‍ നടി നീലം ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് ഗോവിന്ദ പറയുന്നത്. താനുമായി പ്രണയത്തിലായി ഒരു വര്‍ഷത്തിന് ശേഷമായിരുന്നു ഈ രഹസ്യം അവള്‍ അറിഞ്ഞത്.

  നീലവും താനും തമ്മിലെ ഓണ്‍സ്‌ക്രീനിലെ കെമിസ്ട്രി തകര്‍ന്ന് പോവുമോ എന്ന് കരുതിയാണ് അത് മറച്ച് വെച്ചിരുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ നീലവുമായിട്ടുള്ള എന്റെ വ്യക്തിപരമായ ബന്ധം ഞാന്‍ പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യുകയായിരുന്നു. അവളോട് ഞാന്‍ കാണിച്ചത് വൃത്തിക്കെട്ടൊരു കളിയായി പോയി. ഞാന്‍ വിവാഹിതനാണെന്ന് അവളോട് നേരത്തെ തന്നെ പറയണമായിരുന്നു... എന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗോവിന്ദ് സൂചിപ്പിച്ചു.

  നടിമാരായ പത്മിനിയെയും സാവിത്രിയെയും പോലെയാണ്; മഞ്ജു വാര്യരോട് സംസാരിക്കുമ്പോഴുള്ള സന്തോഷത്തെ കുറിച്ച് ശീവിദ്യ- വായിക്കാം

  അതേ സമയം ഭാര്യയായ സുനിതയോട് സ്വയം മാറാനും നീലത്തെ പോലെ ആകാനുമൊക്കെ താന്‍ പറയുമായിരുന്നു. എല്ലാ കാര്യവും നീലത്തിനെ കണ്ട് പഠിക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. അവളുടെ അടുത്തും ഞാന്‍ കരുണയില്ലാതെ പെരുമാറി. അങ്ങനെ പറയുമ്പോള്‍ സുനിത പ്രകോപിതയാവും. 'ഞാന്‍ എന്തായിരുന്നോ അത് കണ്ടാണ് നിങ്ങള്‍ എന്നോട് പ്രണയത്തിലായത്. അങ്ങനെയുള്ള എന്നെ മാറ്റാന്‍ നിങ്ങള്‍ ശ്രമിക്കരുതെന്ന്' സുനിത തിരിച്ച് പറഞ്ഞു. പക്ഷേ അന്ന് ഞാന്‍ ആശയക്കുഴപ്പത്തിലായി. ഏതാണ് സ്വന്തമാക്കേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ലവ് 86, ഇല്‍സം, ഖുദ്ഗാര്‍സ് എന്നിങ്ങനെയുള്ള സിനിമകളില്‍ നീലവും ഗോവിന്ദയും ഒരുമിച്ച് അഭിനയിച്ചതോട് കൂടിയാണ് ഇരുവരും ഇഷ്ടത്തിലായത്. എന്നാല്‍ ഇത് സുനിതയ്ക്ക് അസ്വസ്ഥതയാണ് സമ്മാനിച്ചത്. ഇക്കാര്യം ചൂണ്ടി കാണിച്ച് നിരന്തരം ഭര്‍ത്താവുമായി സുനിത വഴക്ക് കൂടുമായിരുന്നു. അങ്ങനെ വഴക്കിനിടയില്‍ ഒരിക്കല്‍ നീലത്തെ കുറിച്ച് സുനിത സൂചിപ്പിച്ചതോടെ ഗോവിന്ദ ദേഷ്യപ്പെടുകയും അവരുടെ വിവാഹനിശ്ചയം പോലും വേണ്ടെന്ന് വെക്കുകയും ചെയ്തു. പിന്നീട് കാര്യങ്ങളൊക്കെ പറഞ്ഞ് സമാധാനിപ്പിച്ചതിന് ശേഷമാണ് താരം ആ ബന്ധത്തിലേക്ക് തിരികെ വന്നത്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് 33 വര്‍ഷമായി. രണ്ട് മക്കള്‍ക്കൊപ്പം ഇപ്പോഴും സന്തുഷ്ടരായി കഴിയുകയാണ് താരങ്ങള്‍.

  ആവശ്യമില്ലാത്ത കഥാപാത്രങ്ങൾ കുത്തി തിരുകി വെറുപ്പിക്കുന്നു: കുടുംബവിളക്കിന് നിർദ്ദേശങ്ങളുമായി പ്രേക്ഷകർ- വായിക്കാം

  Read more about: govinda ഗോവിന്ദ
  English summary
  When Govinda Want His Wife Sunita Ahuja Like His Girlfriend Neelam Kothari
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X