For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഹേമയെ പ്രണയിക്കുമ്പോൾ 4 മക്കളുടെ പിതാവ്; മറ്റ് നടന്മാരുടെ കൂടെ ഹേമ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് ധർമേന്ദ്ര

  |

  ബോളിവുഡ് നടന്‍ ധര്‍മേന്ദ്രയും നടി ഹേമ മാലിനിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ വലിയ ചര്‍ച്ചകളായിരുന്നു. ഹേമയെ പ്രണയിക്കുന്ന കാലത്ത് ധര്‍മേന്ദ്ര വിവാഹിതനും നാല് കുട്ടികളുടെ പിതാവുമായിരുന്നു. ഇത് ആരാധകരെയും ഞെട്ടിച്ചു. ഇപ്പോള്‍ ഹേമയുമായി വിവാഹം കഴിഞ്ഞിട്ട് നാല്‍പത് വര്‍ഷത്തോളമായി. ഇപ്പോഴും താരങ്ങളുടെ പ്രണയകഥയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുന്നത്.

  അക്കാലത്ത് തിളങ്ങി നിന്ന നായിക നടിയായിരുന്നു ഹേമ മാലിനി. ചെറുപ്പക്കാരായ പല യുവനടന്മാര്‍ക്കും ഹേമയോട് ഇഷ്ടം തോന്നിയിരുന്നു. തിരിച്ചും നടിയ്ക്ക് അവരെ ഇഷ്ടമായിരുന്നെങ്കിലും നടിയുടെ മനം കവര്‍ന്നത് ധര്‍മേന്ദ്രയായിരുന്നു. 1976 ല്‍ ഒരു അഭിമുഖത്തില്‍ ഇരുവരുടെയും പ്രണയത്തെ കുറിച്ച് താരം സംസാരിച്ചിരുന്നു. അന്ന് ഹേമ വിവാഹിതയായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. അന്ന് ഹേമ വെളിപ്പെടുത്തിയ കാര്യങ്ങളിങ്ങനെയാണ്..

  അക്കാലത്ത് ഒരു റോഡിന് ഇരുവശത്തുമായിട്ടാണ് ധര്‍മേന്ദ്രയും ഹേമയും താമസിച്ചിരുന്നത്. 'ഞങ്ങള്‍ വഴക്കിലൂടെയാണ് ഒരു ദിവസം തുടങ്ങിയിരുന്നത്. എല്ലായിപ്പോഴും ഞങ്ങള്‍ വഴക്ക് കൂടും. എപ്പോഴും അദ്ദേഹമാണ് അതിന് വഴങ്ങി തരുന്നതെന്നും നടി പറഞ്ഞു'. വഴക്ക് ഉണ്ടാക്കാനുള്ള കാരണത്തെ കുറിച്ച് ചോദിച്ചാല്‍..

  'എന്നും രാവിലെ അദ്ദേഹം എന്നെ കാണാന്‍ വരും. എന്നിട്ട് നിന്റെ മുഖമെന്താണ് ഇങ്ങനെ നീണ്ട് ഇരിക്കുന്നത്. രാവിലെ തന്നെ ഇന്നത്തെ മൂഡ് എന്റെ നീ നശിപ്പിച്ചു, എന്നൊക്കെ പറയും. ഇങ്ങനൊരു മുഖവുമായിട്ടാണ് ഞാന്‍ ജനിച്ചത്. എനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ്' വഴക്ക് തുടങ്ങും' താരം പറയുന്നു.

  Also Read: ലെച്ചു ഗര്‍ഭിണിയാവുന്നു, പച്ച മാങ്ങയുമായി ബാലു; ഉപ്പും മുളകിലേക്ക് പുതിയ അതിഥി? കിടിലന്‍ ട്വിസ്റ്റുമായി പരമ്പര

  അതേ സമയം ഹേമ മറ്റ് നടന്മാരുടെ നായികയായി അഭിനയിക്കുന്നതിനോട് തനിക്ക് വിയോജിപ്പ് ഉണ്ടായിരുന്നതിനെ പറ്റി ധര്‍മേന്ദ്രയും വെളിപ്പെടുത്തിയിരുന്നു. ' അഭിനയിക്കുമ്പോള്‍ മറ്റ് നടന്മാരുടെ കൂടെയുള്ള ചില പോസുകള്‍ ഞാന്‍ എതിര്‍ത്തിരുന്നു'. എന്ന് ധര്‍മേന്ദ്ര പറയുന്നു. എല്ലാത്തരം ആളുകളുമൊത്തുള്ള ചിത്രങ്ങളിലൂടെ ഞാന്‍ അദ്ദേഹത്തെ പല തവണ പിടിച്ചിട്ടുണ്ട്. അത് തനിക്ക് എതിര്‍ക്കാന്‍ കഴിയാത്തത് പോലെയാണെന്ന് ഹേമയും അഭിപ്രായപ്പെട്ടു.

  Also Read: ഇതുവരെ ഇല്ലാത്ത തലത്തിലേക്ക് ഗെയിം എത്തിച്ചു; ബിഗ് ബോസ് മലയാളം കണ്ട ഏറ്റവും ബെസ്റ്റ് ഗെയിമര്‍ റിയാസാണ്

  എന്നാല്‍ അതൊക്കെ ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ്. അല്ലാതെ അതില്‍ യാഥാര്‍ഥ്യമൊന്നുമില്ലെന്ന് ധര്‍മേന്ദ്ര പറയുന്നു. ധര്‍മേന്ദ്രയാണോ ഹേമയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടന്‍ എന്ന് ചോദിച്ചാല്‍ അദ്ദേഹം തനിക്കേറ്റവും പ്രിയപ്പെട്ട മനുഷ്യനാണെന്നാണ് നടിയുടെ മറുപടി. അതേ സമയം ഞങ്ങള്‍ എന്നെങ്കിലും വേര്‍പിരിഞ്ഞാല്‍ എനിക്കെന്ത് സംഭവിക്കുമെന്ന് ഓര്‍ത്ത് പേടിയുണ്ടെന്ന് ഭയപ്പെടുന്നതായി ധര്‍മേന്ദ്രയും പറഞ്ഞു.

  Also Read: 'അനിയത്തിയുടെ വിവാഹമാണ് ഏറ്റവും വലിയ സ്വപ്നം, എപ്പോഴും എനിക്ക് ക്രഷ് ഈ വ്യക്തിയോട് മാത്രം'; ആര്യ

  Recommended Video

  Dr. Robin About Dilsha | ദിൽഷേടെ ഫാമിലിക്ക് ലിങ്ക് അയച്ച് കൊടുക്കണം | *Shorts

  എന്നാല്‍ ഈ ബന്ധം ഒരിക്കലും തകര്‍ക്കാന്‍ ഞാന്‍ ആരെയും സമ്മതിപ്പിക്കില്ല. അത് തന്റെ ഭാഗത്ത് നിന്നുള്ള ഉറപ്പാണെന്ന് ഹേമ ഇടയില്‍ കയറി പറഞ്ഞിരുന്നു. എന്തായാലും വിവാഹം കഴിക്കുന്നതിന് നാല് വര്‍ഷം മുന്‍പേ ഹേമയും ധര്‍മേന്ദ്രയും അവരുടെ പ്രണയത്തില്‍ ഉറച്ച് നിന്നിരുന്നു. ഇപ്പോഴും അത് ഭംഗിയായി തുടര്‍ന്ന് പോരുകയാണ്.

  Read more about: hemamalini dharmendra
  English summary
  When Hema Malini Opens Up Dharmendra And Herself Start Each Day With A Fight And His Possessiveness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X