For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവനെന്നെ വഞ്ചിച്ചു; കാമുകനെ കൈയ്യോടെ പിടി കൂടിയതോടെ ആദ്യത്തെ പ്രണയം താന്‍ ഉപേക്ഷിച്ചതാണെന്ന് നടി ജാക്വലിന്‍

  |

  ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികയായി വളര്‍ന്ന് നില്‍ക്കുകയാണ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്. കുറഞ്ഞ കാലം കൊണ്ടാണ് നടി അഭിനയ മേഖലയില്‍ തന്റെ ചുവടുറപ്പിച്ചത്. ഇപ്പോള്‍ സൂപ്പര്‍താരങ്ങളുടെയടക്കം നായികയായി തിളങ്ങി നില്‍ക്കുന്നു. അതേ സമയം തന്റെ ജീവിതത്തിലുണ്ടായ പ്രണയ പരാജയത്തെ പറ്റി നടിയിപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

  ഒരു ചാറ്റ് ഷോ യില്‍ സംസാരിക്കവേ തന്റെ കാമുകന്‍ എന്നോട് അവിശ്വസ്തത കാണിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ താന്‍ ഉപേക്ഷിച്ചുവെന്നും ജാക്വലിന്‍ പറയുന്നു. ആദ്യ പ്രണയത്തെ പറ്റി നടി പറഞ്ഞ വാക്കുകളിങ്ങനെയാണ്..

   jacqueline2

  'ഞാന്‍ ഒരു കൗമാരക്കാരിയായിരുന്നു അന്ന്. യഥാര്‍ഥത്തില്‍ അക്കാലത്താണെന്റെ ആദ്യത്തെ പ്രണയവും ആദ്യ കാമുകനും ഉണ്ടാവുന്നത്. ഒരിക്കല്‍ അവന്‍ എന്നെ വഞ്ചിക്കുന്നതായി മനസിലാക്കി. കൈയ്യോടെ പിടികൂടുകയും ചെയ്തു. ഇതോടെ അവനുമായിട്ടുണ്ടായിരുന്ന പ്രണയം പോലും ഞാന്‍ അവസാനിപ്പിച്ചു. അതെനിക്ക് ഇരട്ടത്താപ്പ് പോലെ തോന്നി. ഇത് എവിടെ നിന്ന് വന്നതാണെന്ന് വരെ ഞാനന്ന് ചിന്തിച്ച് പോയെന്നും' ജാക്വലിന്‍ പറയുന്നു.

  Also Read: ദിലീപിന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നില്‍ക്കും; മമ്മൂക്കയെ കമാന്‍ഡ് ചെയ്യേണ്ടതില്ലെന്ന് ജോണി ആന്റണി

  മുന്‍പൊരിക്കല്‍ മനസിലുള്ള പങ്കാളിയുടെ സങ്കല്‍പ്പത്തെ പറ്റി പറയാനും ആവശ്യപ്പെട്ടിരുന്നു. കാഴ്ചയില്‍ നടന്‍ ആദിത്യ റോയി കപൂറിനെ പോലെയാണ് വേണ്ടത്. പിന്നെ ബുദ്ധി ശക്തിയില്‍ സല്‍മാന്‍ ഖാനെ പോലെയായിരിക്കണമെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്തായാലും താന്‍ സിംഗിളാണെന്ന് വ്യക്തമാക്കിയ നടി വൈകാതെ വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ആരാധകരും ഇക്കാര്യം പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.

  Also Read: ബ്ലെസ്ലിയും സണ്ണി ലിയോണും ഒരു വേദിയിലേക്ക്; വൈകാതെ സിനിമയിലഭിനയിക്കുമെന്നും ബ്ലെസ്ലിയുടെ വെളിപ്പെടുത്തല്‍

   jacqueline2

  നിലവില്‍ സിനിമയ്ക്ക് പുറമേ വെബ് സീരിസുകളിലും ജാക്വലിന്‍ അഭിനയിക്കുന്നുണ്ട്. ഗിരീഷ് കുന്ദര്‍ സംവിധാനം ചെയ്യുന്ന ഒര്‍ജിനല്‍ മിസിസ് സീരിയല്‍ കില്ലര്‍ എന്ന വെബ് സീരിസില്‍ ജാക്വലിന്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്. നെറ്റ്ഫ്‌ളിക്‌സിലാണ് ഇത് സംപ്രേക്ഷണം ചെയ്യുന്നത്. അങ്ങനെ വെസ് സീരിസ് മേഖലയിലും നടി തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്.

  Also Read: ഐശ്വര്യ റായിയും അഭിഷേകും റാണിയെ കല്യാണത്തിന് പോലും വിളിച്ചില്ല; നടിമാരുടെ പിണക്കത്തിന് കാരണമിത്

  അതേ സമയം ഈ പ്രൊജക്ട് തനിക്ക് ലേശം വെല്ലുവിളി നിറഞ്ഞതാണ്. അതുകൊണ്ട് മറ്റുള്ളവയില്‍ നിന്നും ലേശം ഇടവേള എടുക്കാമെന്ന് കരുതിയിരുന്നതായിട്ടും അടുത്തിടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. ഇതുവരെ വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകള്‍ ചെയ്യുന്നതായിരുന്നു എന്റെ ശീലം. അതിനൊരു മാറ്റം വരുത്തി എന്റെ എല്ലാ ഊര്‍ജ്ജവും ഈ പ്രൊജക്ടിലേക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നാണ് നടി പറഞ്ഞത്.

  English summary
  When Jacqueline Fernandez Opens Up First Boyfriend Dumped Her For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X