For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യ ഭാര്യയുമായി വിവാഹമോചനമെന്ന് കേട്ടപ്പോള്‍ അവള്‍ വിളിച്ചു; ഏഴ് വര്‍ഷത്തെ പിണക്കത്തെ കുറിച്ച് ആമിര്‍ ഖാന്‍

  |

  സിനിമയ്ക്കുള്ളില്‍ ഏറ്റവും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന നിരവധി താരങ്ങളുണ്ട്. അതിലുപരി പിണക്കം കൊണ്ട് നടക്കുന്നവരുമുണ്ട്. നടന്‍ ആമിര്‍ ഖാനും ജൂഹി ചൗളയും സ്‌ക്രീനില്‍ ഏറ്റവും മികച്ച ജോഡികളായി മാറിയവരാണ്. ഇപ്പോഴും നല്ല സുഹൃത്തുക്കളെ പോലെയാണ് രണ്ടാളും കഴിയുന്നത്.

  എന്നാല്‍ ഏഴ് വര്‍ഷത്തോളം ഇരുവരും പിണക്കത്തിലായിരുന്നെന്നും അത്രയും കാലം പരസ്പരം സംസാരിക്കുക പോലും ചെയ്തിരുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തില്‍ ആമിര്‍ ഖാന്‍ ജൂഹിയുമായി മിണ്ടാതെ നടന്നതിന്റെ കാരണം വെളിപ്പെടുത്തിയിരുന്നു. അതുപോലെ ജൂഹിയും മുന്‍പ് സംസാരിച്ചിട്ടുണ്ട്. അത്തരത്തില്‍ താരങ്ങള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  'ഇഷ്‌കിന്റെ ഷൂട്ടിങ്ങിനിടെ ഞാനും ജൂഹിയും ചെറിയൊരു പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിട്ടിരുന്നു. അതൊരു നിസാര കാര്യമാണ്. പക്ഷേ ഞാനന്ന് അല്‍പം അഹംഭാവിയായിരുന്നു. അതുകൊണ്ട് അവളോട് സംസാരിക്കില്ലെന്ന് തീരുമാനിച്ചു. സെറ്റില്‍ പോലും ഞാന്‍ അവളെ കാണുമ്പോള്‍ അകലം പാലിച്ച് തുടങ്ങി. എന്തുകൊണ്ടാണ് അന്നങ്ങനെ ഞാന്‍ പെരുമാറിയതെന്ന് എനിക്കറിയില്ല. ആറേഴ് വര്‍ഷത്തോളം ഞങ്ങള്‍ മിണ്ടാതെ നടന്നു.

  Also Read: ശ്രീദേവിയാണ് മാധുരിയുടെ പ്രധാന എതിരാളി; കലിപ്പന്റെ കാന്താരിയായി സഞ്ജയ് ദത്തുമായി പ്രണയവും, ആ കഥകളിങ്ങനെ

  ഞാനും ഭാര്യ റീന ദത്തയും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ ജൂഹി എന്നെ വിളിച്ചു. എന്നിട്ട് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നോടുള്ളത് പോലെ ജൂഹി റീനയുമായിട്ടും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഞങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു.

  അവള്‍ വിളിച്ചാല്‍ ഞാന്‍ ഫോണ്‍ എടുക്കില്ലെന്ന് അറിയാമായിരുന്നിട്ടും അവളെന്നെ വിളിച്ചു. അതെന്നെ സ്പര്‍ശിച്ചു. ഇതൊന്നും ഞങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ അല്‍പം പോലും ബാധിച്ചിട്ടില്ലെന്ന് എനിക്കറിയാം. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചോണ്ട് ഇരിക്കുന്നില്ലെങ്കിലും പരസ്പരം കരുതല്‍ നല്‍കി പോന്നിരുന്നു' എന്നുമാണ് ആമിര്‍ ജൂഹിയെ കുറിച്ച് പറഞ്ഞത്.

  Also Read: കാമുകിയാണെന്ന് കരുതി ചുംബിച്ചത് സ്വന്തം ചേട്ടനെ; സ്‌കൂളിൽ പഠിക്കുമ്പോഴുണ്ടായ അബദ്ധത്തെ കുറിച്ച് കൊച്ചു പ്രേമൻ

  മുന്‍പ് ജൂഹിയും ഈ വിഷയത്തെ കുറിച്ച് സംസാരിച്ചിരുന്നു. 'അന്ന് ഇഷ്‌ക് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഞാനും ആമിറും മൂന്നാല് വട്ടം വഴക്കിട്ടു. അവന്റെ തമാശകള്‍ എന്നെ കരയിപ്പിച്ചു. അവസാനത്തെ വഴക്ക് ആയപ്പോഴെക്കും എനിക്ക് ദേഷ്യം വന്നു. അവനോടുള്ള ദേഷ്യം കൊണ്ട് തൊട്ടടുത്ത ദിവസത്തെ ഷൂട്ടിങ്ങിന് ഞാന്‍ വന്നില്ല. അത് ആമിറിനെയും ദേഷ്യത്തിലാക്കി. രണ്ടാള്‍ക്കും പരസ്പരം ദേഷ്യമാണെന്ന് മനസിലായതോടെ സംസാരിക്കുന്നില്ലെന്ന് തീരുമാനിച്ചു'.

  Also Read: കരയുന്നത് ദുര്‍ബലയായത് കൊണ്ടല്ല; ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പിയിലെ മുത്തായി ധരിച്ചോളാന്‍ അഭിരാമി

  ആമിര്‍ പറഞ്ഞത് പോലെ ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിക്കുന്നതെന്ന് രണ്ടാളും അറിഞ്ഞില്ല. ഇതൊന്നും ശരിയല്ലെന്ന് അന്ന് തോന്നിയിരുന്നെങ്കില്‍ ഞാന്‍ അവനെ പോയി കെട്ടിപ്പിടിക്കുമായിരുന്നു. പക്ഷേ ഞങ്ങളുടെ സൗഹൃദം അവിടെ വച്ച് തകര്‍ന്നു. എങ്ങനെയാണ് അത് തകര്‍ന്നതെന്ന് ഇന്നും അറിയില്ല. വര്‍ഷങ്ങളോളം ഞങ്ങള്‍ സംസാരിച്ചിട്ടില്ലെന്നും' ജൂഹി പറഞ്ഞു.

  Read more about: aamir khan juhi chawla
  English summary
  When Juhi Chawla Ended Her Rift With Aamir Khan And Make A Call When She Know About Her Divorce With Reena
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X