For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാറിനുള്ളിലായിരുന്നു ഞങ്ങളുടെ പ്രണയം; നാല് വര്‍ഷം പ്രണയം വീട്ടില്‍ പറഞ്ഞതോടെ അച്ഛന്‍ മിണ്ടാതായെന്ന് നടി കാജോൾ

  |

  ബോളിവുഡിലെ ശക്തരായ താരദമ്പതിമാരാണ് കാജോളും അജയ് ദേവ്ഗണും. സിനിമാ സെറ്റില്‍ നിന്നും പ്രണയിച്ച് തുടങ്ങിയ താരങ്ങള്‍ വര്‍ഷങ്ങോളം നീണ്ട പ്രണയത്തിനൊടുവിലാണ് വിവാഹിതരാവുന്നത്. ഇപ്പോഴിതാ ഇരുപത്തിമൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്. 1999 ഫെബ്രുവരി ഇരുപത്തിനാലിനാണ് അജയ് ദേവഗ്ണ്‍-കാജോള്‍ വിവാഹം നടക്കുന്നത്.

  വീണ്ടുമൊരു ഫെബ്രുവരി 24 വരുമ്പോള്‍ 23 വര്‍ഷം പൂര്‍ത്തിയാവുകയാണ്. അതേ സമയം അജയ് ദേവ്ഗണിനെ കണ്ടുമുട്ടിയതിനെ കുറിച്ചും വിവാഹം വരെ ആ പ്രണയം എത്തിയതിനെ കുറിച്ചും ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് 2020 ല്‍ നല്‍കിയ അഭിമുഖത്തിലൂടെ കാജോള്‍ പറഞ്ഞിരുന്നു.തൻ്റെ പിതാവ് മാത്രം വിവാഹത്തിന് എതിർപ്പ് പ്രകടിപ്പിച്ചെന്നും പിന്നീട് അത് മാറിയത് എങ്ങനെയാണെന്നുമൊക്കെയാണ് നടി പറഞ്ഞത്. നടിയുടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്...

  '25 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുന്നത്. അന്ന് ഹല്‍ചുല്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുകയാണ്. സെറ്റില്‍ നിന്നും ഷോട്ട് റെഡിയായപ്പോള്‍ 'എവിടെ എന്റെ ഹീറോ' എന്നാണ് കാജോള്‍ ചോദിച്ചു. ഒരു കോര്‍ണറില്‍ ഇരിക്കുന്ന അജയ് ദേവ്ഗണിനെ ആരോ കാണിച്ച് കൊടുക്കുകയായിരുന്നു. അദ്ദേഹത്തെ കാണുന്നതിന് പത്ത് മുന്‍പ് വരെ ഞാന്‍ പരിഭവത്തിലായിരുന്നു. പിന്നീട് സെറ്റില്‍ നിന്നും സംസാരിച്ച് തുടങ്ങുകയും സുഹൃത്തുക്കളാവുകയും ചെയ്തു. ആ സമയത്ത് ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. അതുപോലെ അദ്ദേഹവും മറ്റൊരു പ്രണയത്തിലാണ്.

  എന്റെ കാമുകനെ കുറിച്ച് ഞാന്‍ ഇദ്ദേഹത്തോട് പരാതി പറഞ്ഞിരുന്നു. അധികം വൈകാതെ ഞങ്ങള്‍ രണ്ട് പേരും ആ പ്രണയങ്ങളില്‍ നിന്ന് ബ്രേക്ക് അപ്പായി. പിന്നീട് ഒന്നിച്ചാവാമെന്ന് ഞങ്ങള്‍ക്ക് തോന്നിയെങ്കിലും രണ്ട് പേരും പ്രൊപ്പോസ് ചെയ്തിട്ടില്ല. അന്ന് രണ്ടാളും മുംബൈയിലാണെങ്കിലും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ താമസസ്ഥലങ്ങളിലേക്കുള്ള കാര്‍ യാത്രയിലാണ് കൂടുതല്‍ സമയവും ചിലവഴിച്ചതെന്നും കാജോള്‍ പറഞ്ഞിരുന്നു.

  ഡിന്നര്‍ കഴിക്കാനും മറ്റുമൊക്കെയായി ഞങ്ങള്‍ ഒത്തിരി യാത്ര ചെയ്തിട്ടുണ്ട്. അദ്ദേഹം ജുഹു എന്ന സ്ഥലത്തും ഞാന്‍ ഞാന്‍ സൗത്ത് ബോംബെയിലുമാണ് താമസിച്ചിരുന്നത്. ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ കൂടുതലും കാറിലായിരുന്നെന്ന് പറയാം. അജയിയുമായിട്ടുള്ള ബന്ധം ശരിയാവില്ലെന്ന് സുഹൃത്തുക്കള്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. അയാള്‍ക്ക് പ്രശസ്തി ഉണ്ടായിരുന്നു. എന്നില്‍ നിന്നും വ്യത്യസ്തനാണെന്ന് മാത്രമേ എനിക്കന്ന് അറിയുമായിരുന്നുള്ളു. നാല് വര്‍ഷത്തോളമായിട്ടുള്ള ഡേറ്റിങ്ങിന് ശേഷമാണ് വിവാഹം കഴിക്കാമെന്ന് തീരുമാനിച്ചത്.

  കോടികള്‍ മുതല്‍ മുടക്കുന്ന സിനിമയേ സംബന്ധിച്ച് വളരെ സത്യമാണ്; 19-ാം നൂറ്റാണ്ട് നിര്‍മാതാവിനെ കുറിച്ച് വിനയന്‍

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വലിയ കുഴപ്പം ഇല്ലായിരുന്നെങ്കിലും തന്റെ അച്ഛന്‍ നാല് ദിവസത്തേക്ക് തന്നോട് മിണ്ടിയില്ല. ഞാന്‍ എന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു, പക്ഷേ ഞാന്‍ അതില്‍ ഉറച്ചു നിന്നതോടെ പിന്നെ അദ്ദേഹവും ആ വഴിയ്ക്ക് വരികയായിരുന്നു. ഇതിനിടയിലും ഞങ്ങള്‍ക്കിടയില്‍ ഒരു പ്രൊപ്പോസലും ഉണ്ടായിട്ടില്ല. ഞങ്ങളുടെ ജീവിതം ഒരുമിച്ച് ചെലവഴിക്കണം എന്ന് മാത്രമേ ഞങ്ങള്‍ ആഗ്രഹിച്ചുള്ളു. അത് പരസ്പരം അറിയുകയും ചെയ്യാമായിരുന്നു. എന്നും കാജല്‍ പറയുന്നു.

  ഭര്‍ത്താവ് മരിക്കുമ്പോള്‍ 90 ലക്ഷത്തിന്റെ കടം; രണ്ട് മക്കളെ മാത്രം തന്ന് ഭരതന്‍ പോയതിനെ കുറിച്ച് കെപിഎസി ലളിത

  English summary
  When Kajol's Dad Refuse To Talk With Her When She Decided To Marry Ajay Devgn
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X