For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവര്‍ ഒരു മുറി വരെ ഷെയര്‍ ചെയ്തിട്ടുണ്ട്; സുശാന്തിന്റെ വിയോഗത്തില്‍ താരപുത്രി സാറയെ വിമര്‍ശിച്ച കങ്കണ

  |

  ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗത്തിന് ശേഷം രാജ്യത്ത് വലിയ കോളിളക്കമാണ് ഉണ്ടായത്. താരത്തിന്റെ മരണം ആത്മഹത്യയല്ലെന്ന നിലയില്‍ ദുരൂഹത വന്നിരുന്നു. മാത്രമല്ല അതിന് പിന്നിലുള്ളവരെ തുറന്ന് കാട്ടുമെന്ന് നടി കങ്കണ റാണവത് പ്രതിഞ്ജ എടുത്തതും ശ്രദ്ധേയമായിരുന്നു. സുശാന്തിന്റെ മരണം ആത്മഹത്യല്ല, കൊലപാതകമാണെന്ന് അവകാശപ്പെട്ട് ആദ്യം സിബിഐ അന്വേഷണം ആവശ്യപ്പെട്ടവരില്‍ ഒരാള്‍ കങ്കണയാണ്.

  ഇതിനിടയില്‍ നടിയും താരപുത്രിയുമായ സാറ അലി ഖാനെതിരെ പ്രതികരിച്ച് കൊണ്ടും കങ്കണയെത്തി. സാറയുടെ അരങ്ങേറ്റ സിനിമയായ കേദാര്‍നാഥില്‍ നായകനായി അഭിനയിച്ചത് സുശാന്തായിരുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നും പരിചയപ്പെട്ട താരങ്ങള്‍ പ്രണയത്തിലായതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. ഇവരുടെ മുന്‍കാല ബന്ധത്തെ കുറിച്ചാണ് കങ്കണ അഭിപ്രായപ്പെട്ടത്. നടിയുടെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

   kangana-sara

  'സുശാന്ത് സിംഗ് രജ്പുതും സാറയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. പുറത്ത് പോവുമ്പോഴൊക്കെ അവര്‍ റൂം ഷെയര്‍ ചെയ്യുക വരെ ചെയ്തിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഫാന്‍സി നെപോട്ടിസം കുട്ടികള്‍ പുറത്തുള്ള ദുര്‍ബലരായവരെ സ്വപ്‌നം കാണിക്കുകയും എന്നിട്ട് പരസ്യമായി ഉപേക്ഷിക്കുകയും ചെയ്യുന്നത്?. സുശാന്ത് ഒരു കഴുകന്റെ കൈയ്യില്‍ വീണതില്‍ അതിശയിക്കാനില്ല' എന്നുമാണ് ട്വിറ്ററിലൂടെ കങ്കണ അഭിപ്രായപ്പെട്ടത്.

  Also Read: ദില്‍ഷയുമായി ഒരു ബന്ധവുമില്ല, എല്ലാം അവസാനിപ്പിച്ചു; ആ സൗഹൃദം മുന്നോട്ടില്ലെന്ന് ലൈവില്‍ റോബിന്‍ രാധകൃഷ്ണന്‍

  മുന്‍പ് ട്വിറ്ററിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാല്‍ കങ്കണയുടെ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ശേഷം കങ്കണയുടെ വെരിഫൈഡ് അക്കൗണ്ടില്‍ നിന്ന് തന്നെയാണ് സാറ അലി ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയത്. അതേ സമയം സാറയെ ഉദ്ദേശിച്ചാണ് ഇത് പറഞ്ഞതെങ്കിലും പലരും അത് റിയ ചക്രവര്‍ത്തിയിലേക്ക് കൂടി ആരോപിച്ചു.

   sara-ali-khan

  Also Read: കാവ്യ മാധവന് ശബ്ദം കൊടുത്തിട്ട് അവസാനം തനിക്ക് പാരയായി മാറി; ശബ്ദം പൊല്ലാപ്പായ കഥ പറഞ്ഞ് ശ്രീജ രവി

  കാരണം സുശാന്തിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ കാമുകിയായി കൂടെ ഉണ്ടായിരുന്നത് നടി റിയ ചക്രവര്‍ത്തിയാണ്. നടന്റെ കുടുംബം റിയയ്‌ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.

  Also Read:കല്യാണം കഴിഞ്ഞ് 6 മാസത്തിന് ശേഷം ഗര്‍ഭിണിയായതാണ്; അനുഭവകഥ പറഞ്ഞ് മഷൂറയുടെ ആരാധിക

  മുന്‍പും വിവാദ പരാമര്‍ശങ്ങളുടെ പേരിലാണ് കങ്കണ റാണവത് വാര്‍ത്തകളില്‍ നിറയാറുള്ളത്. ബോളിവുഡില്‍ നടക്കുന്ന അനീതികള്‍ക്കെതിരെ പലപ്പോഴായി നടി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം നടിയ്ക്ക് തന്നെ വിനയായി വരികയാണ് ചെയ്യുന്നത്.

  Read more about: kangana കങ്കണ
  English summary
  When Kangana Indirectly Jibe Sara Ali Khan For Dumping Sushant Singh Rajput Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X