For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പോയ കാമുകൻ തിരിച്ചു വരും, അപ്പോഴേക്കും എനിക്ക് മറ്റൊരു ബന്ധം ഉണ്ടാവും; പ്രണയത്തകർച്ചകളെക്കുറിച്ച് കങ്കണ

  |

  ബോളിവുഡിലെ മുൻനിര നായിക നടിമാരിലൊരാളാണ് കങ്കണ റണൗത്ത്. 2006 ൽ ​ഗ്യാങ്സ്റ്റർ എന്ന സിനിമയിലൂടെ തുടങ്ങിയ നടിയുടെ സിനിമാ ജീവിതം ഇപ്പോൾ എമർജൻസി എന്ന ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന സിനിമയിൽ വരെ എത്തി നിൽക്കുകയാണ്. ചെയ്യുന്ന സിനിമകളിലെല്ലാം കങ്കണയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തനിക്ക് പ്രഥമ പരി​ഗണനയുള്ള സിനിമകളെ കങ്കണ ചെയ്തിട്ടുള്ളൂ. നാല് വട്ടം ദേശീയ പുരസ്കാരം കരസ്ഥമാക്കിയ കങ്കണ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളെ ബി​ഗ് സ്ക്രീനിലെത്തിച്ചു.

  ഫാഷൻ ക്യൂൻ, തനു വെഡ്സ് മനു റിട്ടേൺസ്, പങ്ക, തലൈവി, ജഡ്ജ്മെന്റൽ ഹേ ക്യാ, രം​ഗൂൺ, സിമ്രാൻ, മണികർണിക, ധാക്കഡ് തുടങ്ങി കങ്കണ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഏറെ വ്യത്യസ്തമായിരുന്നു.

  ഈ സിനിമകളിൽ പലതും വാണിജ്യ വിജയമായിരുന്നില്ലെങ്കിലും ഇവയിലെ കങ്കണയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച നടിയാണെങ്കിലും സിനിമകളേക്കാൾ വിവാദങ്ങളോടാണ് കങ്കണയ്ക്ക് താൽപര്യം എന്നാണ് സിനിമാ ലോകത്തെ സംസാരം. എപ്പോഴും വിവാദ പ്രസ്താവനകൾ നടത്തുന്ന കങ്കണയ്ക്കെതിരെ പൊലീസ് കേസുകളുമുണ്ട്.

  Also Read: അതിഥികളില്ല, ഫോട്ടോയില്ല; വിവാഹത്തിന് ഇത്ര സ്വകാര്യത എന്തിനെന്ന് വെളിപ്പെടുത്തി കത്രീന

  അഭിപ്രായ വ്യത്യസമുള്ളവരെ മോശം ഭാഷയിൽ ആക്രമിക്കുന്ന കങ്കണയുടെ പ്രവൃത്തികൾ അസഹീനയമാണെന്നാണ് പലരും പറയുന്നത്. വ്യക്തിപരമായ ജീവിതത്തെ പറ്റി തുറന്ന് പറയുന്ന താരമാണ് കങ്കണ. മുൻ പ്രണയങ്ങളെക്കുറിച്ചോ പ്രണയത്തകർച്ചകളെക്കുറിച്ചോ സംസാരിക്കാൻ നടിക്ക് മടിയില്ല. മുമ്പൊരിക്കൽ തന്റെ പ്രണയ ബന്ധങ്ങൾ ഇല്ലാതാവുന്നതിനെ പറ്റി കങ്കണ സംസാരിച്ചിരുന്നു.

  'ഓരോ വേർപിരിയലിന് ശേഷവും ഇത് എന്റെ പ്രണയ ജീവിതത്തിന്റെ അവസാനമാണെന്ന് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം സ്നേഹം ശാരീരികം മാത്രമല്ല. അത് ആത്മീയമാണ്. ആ വ്യക്തി അടുത്തില്ലാത്തപ്പോഴും നിങ്ങളുടെ ശരീരത്തിലെ ഓരോ കോശവും ഉണർന്നതായി അനുഭവപ്പെടുന്നത് അതിശയകരമായ അനുഭവമാണ്'

  Also Read: അക്കാര്യത്തില്‍ എനിക്ക് ദീപികയോടും കത്രീനയോടും അസൂയയുണ്ട്; തുറന്ന് പറഞ്ഞ് കിയാര

  'എല്ലാ പ്രണയങ്ങളിലും എന്നെ ഉപേക്ഷിക്കുകയായിരുന്നു. ഒരാളെ ഉപേക്ഷിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടില്ല. 16 വയസ്സു മുതൽ 31 വയസ്സുവരെയുള്ള ഈ കാലഘട്ടത്തിൽ ഞാനൊരു ബന്ധത്തിൽ ഒരാളെയും ഉപേക്ഷിച്ചിട്ടില്ല. അവരുടെയൊക്കെ പേര് ഞാൻ പറ‍ഞ്ഞാൽ ഈ ആൾ പോലും നിങ്ങളെ ഉപേക്ഷിച്ച് പോയോ എന്ന് നിങ്ങൾ ചോദിക്കും'

  'എല്ലാവരും എന്നെ ഉപേക്ഷിക്കുകയും പിന്നീട് എന്റെയടുത്തേക്ക് തിരിച്ചുവരികയും ചെയ്യും. പക്ഷെ അപ്പോഴേക്കും ഞാൻ മറ്റൊരു ലൂസറുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടാവും,' 2018 ൽ കങ്കണ പറഞ്ഞതിങ്ങനെ.

  Also Read: 'സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നിൽക്കാനാവില്ല; സ്നേഹം പകുത്തുകൊടുക്കുന്നതിൽ കണ്‍ഫ്യൂസ്ഡ് ആയിരുന്നു': അഭയ

  കങ്കണയും നടൻ ഹൃതിക് റോഷനും തമ്മിലുണ്ടായ പ്രണയവും പിന്നീട് വന്ന വിവാദങ്ങളും ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഹൃതികും താനും പ്രണയത്തിലായിരുന്നെന്ന് കങ്കണ പറഞ്ഞപ്പോഴും ഹൃതിക് ഇത് നിഷേധിക്കുകയാണുണ്ടായത്. പിന്നീട് കങ്കണയ്ക്കെതിരെ ഹൃതിക് കേസ് കൊടുക്കുന്ന സാഹചര്യവും ഉണ്ടായി. പിന്നീട് കങ്കണ ഹൃതിക്കിനെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച് കങ്കണ രം​ഗത്തെത്തി. ഹൃതിക്കിന്റെ പിതാവുൾപ്പെടെ കങ്കണയുടെ ആരോപണങ്ങൾക്കെതിരെ രം​ഗത്ത് വന്നിരുന്നു.

  Read more about: kangana
  English summary
  when kangana ranaut opened up about her love life; said everybody dumped her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X