For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കരിഷ്മ അവനെ വിവാഹം കഴിക്കുന്നതിനോട് എനിക്ക് യോജിപ്പില്ലായിരുന്നു; മകളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് പിതാവ്

  |

  ഒരു കാലത്ത് ബോളിവുഡില്‍ നിറസാന്നിധ്യമായിരുന്നു നടി കരിഷ്മ കപൂര്‍. കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ നടന്‍ അജയ് ദേവ്ഗണുമായി പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതുപോലെ അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹനിശ്ചയവും നടത്തിയിട്ടും അതും മുടങ്ങി പോവുകയാവുകയായിരുന്നു. ശേഷം 2003 ലാണ് ഡല്‍ഹിയിലുള്ള ബിസിനസുകാരനായ സഞ്ജയ് കപൂറുമായി കരിഷ്മ വിവാഹിതയാവുന്നത്.

  പിങ്ക് സാരിയിൽ മനോഹരിയായി ശ്രുതി ദാഞ്ജെ, നടിയുടെ ചിത്രങ്ങൾ കാണാം

  വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത് മാറി നിന്ന കരിഷ്മ രണ്ട് കുട്ടികള്‍ക്ക് ജന്മം കൊടുത്തു. ഒടുവില്‍ ഈ ബന്ധം അവസാനിപ്പിക്കുകയും സഞ്ജയ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. മുന്‍പ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മകളുടെ വിവാഹത്തെ കുറിച്ച് കരിഷ്മയുടെ പിതാവ് രന്ധീര്‍കപൂര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. താരപിതാവിന്റെ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.

  കരിഷ്മയുടെ അമ്മ ബബിത കപൂറിന്റെ നിരന്തരമായിട്ടുള്ള നിര്‍ബന്ധമായിരുന്നു സഞ്ജയുമായിട്ടുള്ള വിവാഹം. പത്ത് വര്‍ഷത്തോളം നീണ്ടതിന് ശേഷമാണ് ദാമ്പത്യ ജീവിതം അവസാനിപ്പിക്കാമെന്ന് ഇരുവരും തീരുമാനിക്കുന്നത്. അങ്ങനെ 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. മക്കളായ സമൈറ കപൂറും കിയാന്‍ രാജ് കപൂറും കരിഷ്മയ്‌ക്കൊപ്പമാണ്. ഇവരെ കാണാനുള്ള അനുമതി സഞ്ജയ്ക്ക് നല്‍കുകയും ചെയ്തു. മോഡലായ പ്രിയ സച്ചിദേവിനെയാണ് സഞ്ജയ് രണ്ടാമത് വിവാഹം കഴിച്ചത്.

  ഞങ്ങളെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. ഞങ്ങള്‍ കപൂര്‍ ആണ്. മറ്റൊരാളുടെ പണത്തിന് പിന്നാലെ ഓടേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. പണം കൊണ്ട് മാത്രമല്ല കഴിവുകള്‍ കൊണ്ടും ജീവിതകാലം മുഴുവന്‍ ഞങ്ങള്‍ക്ക് പിന്തുണ ഉണ്ടാവും. അവനെ കരിഷ്മ വിവാഹം കഴിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ അപകര്‍ഷതാബോധം ഉണ്ടായിരുന്നു. ഒരിക്കലും ഭാര്യയെ പരിപാലിച്ചിട്ടില്ല. അവന്‍ എങ്ങനെയാണെന്ന് ദില്ലിയില്‍ മൊത്തം അറിയാം. ഇതിനെക്കാള്‍ കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.

  ഡിവോഴ്‌സിന് വേണ്ടിയുള്ള പരാതിയില്‍ കരിഷ്മ നല്ലൊരു അമ്മ അല്ലെന്ന് സഞ്ജ് സൂചിപ്പിച്ചിരുന്നു. എല്ലാവര്‍ക്കും അറിയാം. കരിഷ്മ നല്ലൊരു അമ്മയാണ്. അവളുടെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയുടെ കൂടെയാണ് താമസിക്കുന്നത്. ആദ്യ ദിവസം മുതല്‍ ഞാന്‍ ഈ വിവാഹത്തിന് എതിര്‍ ആയിരുന്നു. അന്ന് കേസ് കോടതിയില്‍ ഇരിക്കുകയാണെന്നും കൂടുതലൊന്നും താന്‍ പറയുന്നില്ലെന്നും രന്ധീര്‍ വ്യക്തമാക്കി. ക്രമേണ മുഴുവന്‍ സത്യങ്ങളും പുറത്ത് വരും.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  മുന്‍പ് അമ്മയോട് തന്നെ തല്ലാന്‍ ഭര്‍ത്താവ് പറഞ്ഞതിനെ കുറിച്ച് കരിഷ്മയും വെളിപ്പെടുത്തിയിരുന്നു. 'ഒരിക്കല്‍ അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കൊപ്പം ഒരു രാത്രിയില്‍ കഴിയാന്‍ നിര്‍ബന്ധിച്ചിരുന്നു. സഞ്ജയുടെ സഹോദരന്റെ ഒപ്പം എന്റെ വാര്‍ഷിക ചിലവുകളും പരിശോധിക്കും. ഇത് മാത്രമല്ല അവര്‍ സമ്മാനിച്ച വസ്ത്രം ധരിക്കാത്തതിന്റെ പേരിലാണ് അമ്മയോട് എന്നെ തല്ലാന്‍ ആവശ്യപ്പെട്ടത്. അങ്ങനെ വന്നപ്പോഴെക്കും കാര്യങ്ങള്‍ ഗുരുതരമായെന്നും കരിഷ്മ മുന്‍പ് വെളിപ്പെടുത്തി.

  English summary
  When Karisma Kapoor's Father Randhir Kapoor Opens Up Sunjay Kapur Living With Another Woman
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X