For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഡിവോഴ്‌സിന്റെ തലേദിവസം രാത്രി നടന്നതിതാണ്; മുന്‍ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിനെ കുറിച്ച് നടി മലൈക അറോറ

  |

  ഇരുപത് വര്‍ഷത്തിനടുത്ത് ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് ബോളിവുഡ് താരങ്ങളായ അര്‍ബാസ് ഖാനും മലൈക അറോറയും വേര്‍പിരിയുന്നത്. ഇത്രയും വര്‍ഷം ഒന്നിച്ച് ജീവിച്ചെങ്കിലും താരങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത വന്നതാണ് ബന്ധം തകരാന്‍ കാരണമായത്. ബന്ധം തകര്‍ന്നെങ്കിലും പരസ്പരം ബഹുമാനിക്കുകയും വ്യക്തിപരമായ കാര്യങ്ങളില്‍ ചോദ്യം ചെയ്യാതെയും താരങ്ങള്‍ മാതൃകയായി.

  ഇപ്പോള്‍ മകന് വേണ്ടി ദമ്പതിമാര്‍ ഒരുമിച്ച് വരികയും തമ്മില്‍ സൗഹൃദം പുതുക്കുകയും ചെയ്യുന്നത് പതിവാണ്. ഇപ്പോള്‍ രണ്ടാളും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. അതേ സമയം താന്‍ വിവാഹമോചിതയാവുന്നതിന്റെ തലേദിവസം രാത്രി എങ്ങനെയായിരുന്നുവെന്ന് പറയുന്ന മലൈകയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

  Also Read: രണ്ടാം ക്ലാസില്‍ നിന്നാണ് ആദ്യ പ്രണയം; ഭാര്യയ്ക്കിതുവരെ സമ്മാനം വാങ്ങി കൊടുക്കാത്തതിനെ കുറിച്ച് സാജന്‍ സൂര്യ

  1998 ല്‍ വിവാഹിതരായ മലൈക അറോറയും അര്‍ബ്ബാസ് ഖാനും 2017 ലാണ് വേര്‍പിരിയുന്നത്. വിവാഹമോചനത്തിന് പിന്നാലെ താരങ്ങളെ കുറിച്ച് പല ഊഹാപോഹങ്ങളും ഉയര്‍ന്ന് വന്നു. അര്‍ബാസ് വാതുവെപ്പ് നടത്തുന്നതിലുള്ള അതൃപ്തിയാണ് ഒരു കാരണമെന്ന് ചിലര്‍ പറയുന്നു. അതല്ല മലൈകയും നടന്‍ അര്‍ജുന്‍ കപൂറുമായിട്ടുള്ള അടുപ്പമാണ് ബന്ധം വഷളാക്കിയതെന്നാണ് മറ്റൊരു വശം. നിലവില്‍ മലൈക അര്‍ജുനൊപ്പവും അര്‍ബാസ് മറ്റൊരു ബന്ധത്തിലേക്കും പ്രവേശിച്ചിരിക്കുകയാണ്.

  Also Read: അവന് ഉമ്മ കൊടുക്കുന്നത് പല ആംഗിളിലും വന്നു; കല്യാണം കഴിയുന്നത് വരെയേ ആ സന്തോഷം ഉണ്ടായിരുന്നുള്ളുവെന്ന് മഞ്ജു

  2019 ല്‍ കരീന കപൂര്‍ ഖാന്‍ അവതാരകയായിട്ടെത്തിയ വാട്ട് വുമണ്‍ വാണ്ട് എന്ന റേഡിയോ ഷോ യില്‍ അതിഥിയായി മലൈക എത്തിയിരുന്നു. പരിപാടിയ്ക്കിടെ അര്‍ബ്ബാസുമായിട്ടുള്ള വിവാഹമോചനത്തെ കുറിച്ച് നടി തുറന്ന് സംസാരിച്ചു. 'വിവാഹമോചനം ഒരിക്കലും എളുപ്പമല്ല. ജീവിതത്തിലെടുക്കുന്ന മറ്റൊരു പ്രധാന തീരുമാനവും ഇതുപോലെ ആയിരിക്കില്ല. എല്ലാത്തിനൊടുവില്‍ ആരെയെങ്കിലും കുറ്റപ്പെടുത്തേണ്ടി വന്നേക്കും. ആര്‍ക്കെങ്കിലും നേരെ വിരല്‍ ചൂണ്ടി കുറ്റപ്പെടുത്തുന്നത് പൊതു മനുഷ്യ സ്വഭാവമാണെന്ന്', മലൈക പറയുന്നു.

  മുന്‍ഭര്‍ത്താവുമായി ചേര്‍ന്ന് ഒരുപാട് കാര്യങ്ങളെ കുറിച്ച് ചിന്തിക്കുകയും അനുകൂലവും പ്രതികൂലവുമായി വിലയിരുത്തുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് രണ്ടാളും അവരവരുടെ വഴിയ്ക്ക് പോകാമെന്ന് തീരുമാനിക്കുന്നത്. ആ സമയത്ത് ഞങ്ങള്‍ രണ്ട് പേരും അസന്തുഷ്ടമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോയിരുന്നത്. അത് ചുറ്റുമുള്ളവരുടെയും ജീവിതത്തെ ബാധിച്ച് തുടങ്ങി. ഇങ്ങനൊരു വിവാഹമോചനം നേടുന്നതിനെ ആരും അനുകൂലിക്കില്ല.

  ഈ തീരുമാനം ശരിക്കും ആലോചിച്ച് എടുത്തതാണോന്ന് ഡിവോഴ്‌സിന്റെ തലേദിവസം രാത്രി പോലും തന്റെ വീട്ടുകാര്‍ ചോദിച്ചിരുന്നു. കാരണം നമ്മളെ കുറിച്ചോര്‍ത്ത് വിഷമിക്കുന്ന ആളുകളാണ് അവര്‍. മാധ്യമങ്ങള്‍ ഞങ്ങള്‍ക്ക് മര്യാദ നല്‍കിയെന്ന് തോന്നിയതിന് ശേഷമാണ് പുറത്ത് പറയുന്നതെന്നും മലൈക സൂചിപ്പിച്ചു. എടുത്ത തീരുമാനം ശരിയായിരുന്നു എന്ന് പിന്നീട് രണ്ടാള്‍ക്കും ജീവിതത്തിലൂടെ മനസിലായെന്നാണ് മലൈക വ്യക്തമാക്കുന്നത്.

  വേർപിരിഞ്ഞിട്ട് കാലങ്ങളായെങ്കിലും താരങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇപ്പോഴും സജീവമായി വരാറുണ്ട്. അതേ സമയം വിവാഹം കഴിച്ചിട്ടില്ലെങ്കിലും നിലവില്‍ യുവനടന്‍ അര്‍ജുന്‍ കപൂറിനൊപ്പമാണ് മലൈക. ഇരുവരും ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തെ കുറിച്ച് ഇനിയും പറഞ്ഞിട്ടില്ലെങ്കിലും താരങ്ങള്‍ ഒരുമിച്ചാണ് താമസം. അതുപോലെ അര്‍ബ്ബാസ് ഖാനും മറ്റൊരു പെണ്‍കുട്ടിയുമായി പുതിയ ജീവിതം തുടങ്ങിയെന്നാണ് വിവരം.

  English summary
  When Malaika Arora Recalls The Night Before Her Divorce With Arbaaz Khan Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X