Don't Miss!
- Sports
സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
'നിന്റെ അരക്കെട്ടിൽ വെച്ച് ചപ്പാത്തി ചൂടാക്കുന്ന രംഗം ചിത്രീകരണം'; നിർമാതാവിന്റെ ആവശ്യം വെളിപ്പെടുത്തി മല്ലിക
ബോളിവുഡിന്റെ ഒരു കാലത്തെ പ്രിയപ്പെട്ട താരമാണ് മല്ലിക ഷെറാവത്ത്. പ്രായം നാൽപ്പത്തഞ്ച് പിന്നിട്ടും ഇരുപതിന്റെ ചെറുപ്പവും ചുറുചുറുക്കുമുള്ള താരമെന്നാണ് മല്ലികയെ ആരാധകർ വിശേഷിപ്പിക്കുന്നത്. ഹരിയാനയിലെ കർണാൽ സ്വദേശിയാണ് റീമ ലാംബ എന്ന മല്ലിക.
2003ൽ പുറത്തിറങ്ങിയ ഖ്വായിഷ് എന്ന ചിത്രത്തിലൂടെയായിരുന്നു മല്ലികയുടെ സിനിമ അരങ്ങേറ്റം. തുടർന്ന് മർഡർ, ജാക്കിച്ചാനൊപ്പം ദ മിത്ത്, പ്യാർ കെ സൈഡ് ഇഫക്ട്സ്, കമലഹാസനൊപ്പം ദശാവതാരം, ഗുരു, ഡേർട്ടി പൊളിറ്റിക്സ് എന്നിങ്ങനെ മുപ്പതിലേറെ സിനിമകളിൽ മല്ലിക വേഷമിട്ടു.

ഏഷ്യയിലെ 100 സുന്ദരികളിൽ ഒരാളായി ഹോങ്കോംഗിലെ ഒരു ഫാഷൻ മാഗസിൻ മല്ലികയെ തെരഞ്ഞെടുത്തിരുന്നു. എയർ ഹോസ്റ്റസായും മല്ലിക പ്രവർത്തിച്ചിട്ടുണ്ട്. 1997ൽ പൈലറ്റ് കരൺ സിംഗ് ഗില്ലിനെ വിവാഹം കഴിച്ച മല്ലിക പിന്നീട് വിവാഹമോചനം നേടുകയായിരുന്നു.
നേരത്തെ യുഎസ് തെരഞ്ഞെടുപ്പ് വേളയിലും മല്ലിക വാർത്തകളിൽ നിറഞ്ഞിരുന്നു. കമല ഹാരിസിന്റെ വിജയം വർഷങ്ങൾക്ക് മുമ്പെ പ്രവചിച്ചായിരുന്നു മല്ലിക വാർത്തകളിൽ നിറഞ്ഞത്.
ഒരു ചിത്രത്തിൽ കമല ഹാരിസിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രത്തെ മല്ലിക അവതരിപ്പിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ താൻ ഐറ്റം ഡാൻസുകൾ ചെയ്തിരുന്ന കാലത്ത് ഒരകു നിർമാതാവ് തന്നോട് ആവശ്യപ്പെട്ട വിചിത്രമായ ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് മല്ലിക ഷെറാവത്ത്. നടി മല്ലിക ഷെരാവത്ത് അടുത്തിടെ മന്ദിര ബേദി ഹോസ്റ്റ് ചെയ്ത ചാറ്റ് ഷോയായ ദി ലവ് ലാഫ് ലൈവ് ഷോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ആ ഷോയിൽ മനസ് തുറന്നപ്പോഴാണ് സിനിമാ മേഖലയിലെ അനുഭവങ്ങളെ കുറിച്ച് മല്ലിക സംസാരിച്ചത്. ഒരു ഐറ്റം ഡാൻസ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു നിർമാതാവ് തന്നെ സമീപിച്ചിരുന്നുവെന്നും അദ്ദേഹം അപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ വളരെ വിചിത്രമായിരുന്നുവെന്നും മല്ലിക പറയുന്നു.
'അരയിൽ ചപ്പാത്തി ചൂടാക്കുന്ന രംഗത്തിൽ അഭിനയിക്കണമെന്ന് നിർമാതാവ് ആവശ്യപ്പെട്ടുവെന്നാണ് മല്ലിക വെളിപ്പെടുത്തിയത്.'

'ഇത് വളരെ ഹോട്ടായിട്ടുള്ള ഒരു ഗാനമാണ്. നിങ്ങൾ വളരെ ഹോട്ടാണെന്ന് പ്രേക്ഷകർ എങ്ങനെ അറിയും?. നിങ്ങളുടെ അരയിൽ വെച്ച് ചപ്പാത്തി ചൂടാക്കാൻ കഴിയുന്നത്ര ചൂടാണ് നിങ്ങളെന്ന് പ്രേക്ഷകരെ ധരിപ്പിക്കാൻ അത്തരമൊരു രംഗത്തിൽ കൂടി അഭിനയിക്കേണ്ടി വരും.'
'കേട്ട ഉടൻ ഞാൻ മറുപടി പറഞ്ഞു. അത്തരം രംഗങ്ങളില്ലൊന്നും അഭിനയിക്കില്ലെന്ന്. കേൾക്കുമ്പോൾ വിചിത്രമാണെങ്കിലും യഥാർഥത്തിൽ നടന്ന കാര്യങ്ങളാണ് ഇതെല്ലാം' മല്ലിക പറയുന്നു.
'ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അമ്മയായപ്പോൾ'; സിംഗിൾ പാരന്റായ നടി പ്രിയങ്ക നായർ പറയുന്നു!
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തന്നെ തട്ടിയെടുത്ത ഹന്‍സിക; എന്നിട്ടിപ്പോള്‍ വിവാഹ വീഡിയോയും, വിമർശനവുമായി ആരാധകർ
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും