For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആ നടന്‍ എന്നെ പ്രണയം നടിച്ച് വഞ്ചിച്ചു'; കാമുകന്‍ ഒരു ഫ്ലര്‍ട്ടായിരുന്നുവെന്ന് വെളിപ്പെടുത്തി നടി മിനീഷ ലാംബ

  |

  പരസ്യചിത്രങ്ങളിളൂടെ ബോളിവുഡിലേക്കെത്തിയ നടിയാണ് മിനീഷ ലാംബ. ഒരുകാലത്ത് ബോളിവുഡില്‍ വലിയ ഉയരങ്ങള്‍ കീഴടക്കുമെന്ന് കരുതിയിരുന്ന താരമായിരുന്നു മിനീഷ. യഹാന്‍ എന്ന സിനിമയാണ് മിനീഷയുടെ ആദ്യ ബോളിവുഡ് ചിത്രം. ചുരുങ്ങിയ കാലത്തിനുള്ളില്‍ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി മാറിയ മിനീഷയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കഥാപാത്രം ബച്‌ന ഏ ഹസീനോയിലെ നായികാവേഷമായിരുന്നു.

  ഹോട്ടല്‍ വ്യവസായിയായ റയാനുമുള്ള വിവാഹമോചനത്തിന് ശേഷം ബിസിനസുകാരനായ ആകാശ് മാലിക്കുമായി മിനീഷ ലാംബ പ്രണയത്തിലാണെന്ന് ബോളിവുഡ് ഗോസിപ്പ് മാധ്യമങ്ങളില്‍ വാര്‍ത്ത പരന്നിരുന്നു. ഇരുവരുമൊന്നിച്ചുള്ള നിരവധി ചിത്രങ്ങള്‍ മിനീഷ തന്നെ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

  അടുത്തിടെ മിനീഷ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. തന്റെ ചുരുങ്ങിയ കാലത്തെ സിനിമാജീവിതത്തിനിടയില്‍ നിരവധി കയ്‌പേറിയ അനുഭവങ്ങളുണ്ടായതായും അവയെ എങ്ങനെ നേരിട്ടുവെന്നും താരം അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

  സിനിമാമേഖലയില്‍ തന്നെയുള്ള ഒരു വലിയ നടനുമായി താന്‍ പ്രണയത്തിലായിരുന്നതായും അയാള്‍ തന്നെ വഞ്ചിച്ചതിന്റെയും കഥ പറയുകയാണ് ഇപ്പോള്‍ താരം. ആ സംഭവത്തിനു ശേഷം താന്‍ സിനിമയില്‍ നിന്നുള്ള ആരെയും പ്രണയിക്കില്ലെന്ന് ശപഥം ചെയ്തതായും മിനീഷ പറയുന്നു.

  Also Read:'നീ എന്റെ പണം മോഷ്ടിച്ചു' എന്നവര്‍ അലറി; വീട്ടുമയായ സ്ത്രീയില്‍ നിന്നുമുണ്ടായ അനുഭവം പറഞ്ഞ് മിനിഷ

  മിനീഷയുടെ വാക്കുകളില്‍ നിന്നും:' അഭിനേതാക്കളെ മാത്രമല്ല, ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള ആരെയും ഡേറ്റ് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രലോഭനങ്ങള്‍ക്ക് ഇപ്പോഴും യാതൊരു പഞ്ഞവുമില്ല. എന്നാല്‍ അതേക്കുറിച്ചൊന്നും പറയാന്‍ ഞാന്‍ താത്പര്യപ്പെടുന്നില്ല. കാരണം അഭിനേതാക്കളുമായി ഡേറ്റിങ് നടത്തുന്ന ധാരാളം സഹപ്രവര്‍ത്തകരെ എനിക്കറിയാം.

  ആരെയെങ്കിലും വേദനിപ്പിക്കുന്ന തരത്തില്‍ സംസാരിക്കുന്നത് ശരിയല്ല. അതേസമയം എന്റെ തീരുമാനം എനിക്ക് വേണ്ടി മാത്രമുള്ളതാണ്. സിനിമാമേഖലയില്‍ തന്നെയുള്ളവരെ വിവാഹം കഴിയ്ക്കുന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്.' മിനീഷ ലാംബ വ്യക്തമാക്കുന്നു.

  Also Read: ലേശം ഹോട്ട് ലുക്ക് കാണണം; നടി സോനാക്ഷി സിന്‍ഹയോട് ബിക്കിനി ഫോട്ടോ ചോദിച്ച് ആരാധകന്‍, ചിത്രം കൊടുത്ത് നടിയും

  അതേസമയം ഒരുകാലത്ത് ഗോസിപ്പ് മാധ്യമങ്ങളില്‍ സജീവമായിരുന്നു മിനീഷയുടെ പ്രണയനായകനെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ആ നടന്‍ കബളിപ്പിച്ചിട്ട് പോയോ എന്ന ചോദ്യത്തിന് നടി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു:' എനിക്ക് ആ നടനുമായി അത്തരമൊരു ബന്ധം ഉണ്ടായിരുന്നു. പക്ഷെ, എല്ലാവരോടും അയാളുടെ സ്വഭാവം അങ്ങനെ തന്നെയായിരുന്നു. അയാള്‍ ഒരു വലിയ ഫ്ലര്‍ട്ട് ആണെന്നാണ് ഞാന്‍ കരുതുന്നത്. ' മനീഷ പറയുന്നു.

  Also Read: അവളെനിക്ക് ടൈം പാസ് മാത്രമാണ്; നടി രേഖയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് സൂപ്പര്‍ താരം ജിതേന്ദ്ര പറഞ്ഞതിങ്ങനെ

  Recommended Video

  Daisy David Big Boss: മലയാളികൾക്ക് ബോധമില്ലെന്ന് മനസിലായി | *BigBoss

  2015-ലായിരുന്നു ഹോട്ടല്‍ വ്യവസായിയുമായിട്ടുള്ള മിനീഷയുടെ വിവാഹം. നടി പൂജാ ബേദിയുടെ സഹോദരന്‍ റയാന്‍ താം ആയിരുന്നു ഭര്‍ത്താവ്. എന്നാല്‍ ഏറെ വൈകാതെ 2018-ല്‍ മൂന്നുവര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ച് ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞു.

  ഇപ്പോള്‍ ബിസിനസുകാരനായ ആകാശ് മാലിക്കുമായി പ്രണയത്തിലാണ് മിനീഷ. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും എന്നാല്‍ പങ്കാളിയുടെ സ്വകാര്യത മാനിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുന്‍പ് മനീഷ പ്രതികരിച്ചിരുന്നു.

  2017-ല്‍ പുറത്തിറങ്ങിയ ഭൂമിയാണ് മിനീഷയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമയ്ക്ക് പുറമെ മിനിസ്‌ക്രീനിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ബിഗ് ബോസ് ഹിന്ദിയുടെ എട്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു മിനിഷ.

  വെള്ളിത്തിരയില്‍ നിന്ന് ഏറെക്കാലമായി വിട്ടുനില്‍ക്കുകയാണെങ്കിലും മിനീഷ ഉടന്‍ തന്നെ ചില വെബ് സീരീസുകളില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

  Read more about: minissha lamba bollywood
  English summary
  When Minissha Lamba Opens Up A Popular Actor Dumped Her, Says He Is Big Flirt
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X