For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീ ഇതുവരെ എവിടെ ആയിരുന്നു?; പ്രൊപ്പോസ് ചെയ്തപ്പോൾ പ്രിയങ്ക മറുപടിക്ക് എടുത്ത 45 സെക്കന്റിനെക്കുറിച്ചും നിക്

  |

  ഇന്ത്യൻ സിനിമയിൽ നിന്നും ഉയർന്ന് വന്ന ആദ്യ ആ​ഗോള താരമായാണ് നടി പ്രിയങ്ക ചോപ്രയെ സിനിമാ ലോകം കാണുന്നത്. പ്രിയങ്കയ്ക്ക് മുൻപ് ഐശ്വര്യ റായ് ഉൾപ്പെടെയുള്ള നടിമാർക്ക് ഈ ഖ്യാതി ലഭിച്ചിരുന്നെങ്കിലും ഈ പ്രശസ്തി ഹോളിവുഡിൽ നിലനിർത്താനായത് പ്രിയങ്കയ്ക്ക് മാത്രമാണ്. കരിയറിന് പുറമെ ജീവിതവും പ്രിയങ്ക അമേരിക്കയിലേക്ക് പറിച്ച് നട്ടു.

  പോപ് ​ഗായകനായ നിക് ജോനാസ് ആണ് പ്രിയങ്കയുടെ ഭർത്താവ്. 2018 ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. അടുത്തിടെ മേരി മാലതി ചോപ്ര ജോനാസ് എന്ന മകളും ഇരുവർക്കും ജനിച്ചു. കുടുംബത്തോടൊപ്പം ലോസ് ആഞ്ചലസിലാണ് പ്രിയങ്ക താമസിക്കുന്നത്. വല്ലപ്പോഴും ഇന്ത്യയിൽ വന്ന് പോവും.

  Also Read: മുണ്ടും ബ്ലൗസുമിടുന്ന വേഷം മാത്രം വന്ന് തുടങ്ങി; ആദ്യം ഭര്‍ത്താവും പോയി, ഒറ്റയ്ക്കായ ജീവിതത്തെ കുറിച്ച് ബീന

  നടി ഒരു ബോളിവുഡ് സിനിമയിൽ അഭിനയിച്ചിട്ടും വർഷങ്ങളായി. അവസാനമായി വൈറ്റ് ടൈ​ഗർ എന്ന ഇം​ഗ്ലീഷ് സിനിമയിലാണ് നടിയെ ഇന്ത്യൻ പ്രേക്ഷകർ കണ്ടത്. രാജ്കുമാർ റാവിനാെപ്പമായിരുന്നു പ്രിയങ്ക ഈ സിനിമയിൽ അഭിനയിച്ചത് സിതാഡെൽ ആണ് പ്രിയങ്കയുടെ പുറത്തിറങ്ങാനിരിക്കുന്ന സീരീസ്. ക്വാണ്ടിക്കോയ്ക്ക് ശേഷം നടി ഒരു സീരീസിൽ അഭിനയിക്കുന്നെന്ന പ്രത്യേകതയും ഇതിനുണ്ട്.

  Also Read: ആരെയും കൈയ്യില്‍ കിട്ടാത്തത് കല്യാണം കഴിഞ്ഞതോടെയാണ്; വിവാഹത്തിന് മുൻപുള്ള രാജുവിന്റെ ഇഷ്ടത്തെ കുറിച്ച് മല്ലിക

  കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതത്തിനും പ്രിയങ്ക ഇന്ന് പ്രാധാന്യം നൽകുന്നു. കടുത്ത പ്രണയത്തിനാെടുവിലാണ് നിക് ജോനാസും പ്രിയങ്കയും വിവാഹം കഴിച്ചത്. മുമ്പൊരിക്കൽ പ്രിയങ്കയെ പ്രൊപ്പോസ് ചെയ്തതിനെക്കുറിച്ച് നിക് ജോനാസ് സംസാരിച്ചിരുന്നു, 2019 ൽ വോ​ഗ് മാ​ഗസിന് നൽകിയ അഭിമുഖത്തിലാണ് നിക് ജോനാസ് ഇതേപറ്റി സംസാരിച്ചത്.

  'ഞാൻ മുട്ട് കുത്തി നിന്നു, നീ എന്നെ ലോകത്തിലെ സന്തോഷമുള്ള മനുഷ്യനാക്കി മാറ്റുമോ. നീ എന്നെ വിവാഹം കഴിക്കുമോ. എന്ന് ഞാൻ ചോദിച്ചു. അവൾ 45 സെക്കന്റ് സമയം എടുത്തു. നിനക്ക് എതിർപ്പില്ലെങ്കിൽ ഞാൻ ഈ മോതിരം നിന്റെ അണിയിക്കുകയാണ് എന്ന് പറഞ്ഞു,'

  പ്രിയങ്കയുമായുള്ള ഡേറ്റിം​ഗ് കാലത്തെക്കുറിച്ചും നിക് ജോനാസ് സംസാരിച്ചു. ഞാൻ എന്റെ ഡ്രിംങ്ക് താഴെ വെച്ചു, നീ റിയൽ ആണ്. ഇതുവരെയും നീ എവിടെ ആയിരുന്നു എന്ന് ഉറക്കെ ചോദിച്ചെന്നും നിക് ജോനാസ് പറഞ്ഞു. തന്റെ 26ാം വയസ്സിലാണ് നിക് ജോനാസ് പ്രിയങ്കയെ വിവാഹം കഴിക്കുന്നത്. പ്രിയങ്കയ്ക്ക് അന്ന് പ്രായം 36 ഉം.

  ഇരുവരും തമ്മിലുള്ള പത്ത് വയസ്സിന്റെ പ്രായ വ്യത്യാസം നേരത്തെ ചർച്ച ആയിരുന്നു. നേരത്തെ പ്രിയങ്കയും ഇതേ പറ്റി സംസാരിച്ചിട്ടുണ്ട്. സ്വയം വ്യക്തതയുള്ള വ്യക്തിയാണ് നിക് ജോനാസ്. പരിചയപ്പെടുന്ന സമയത്ത് താനും കാര്യമാക്കിയിരുന്നില്ല. അവൻ ഇരുപതുകളിലും ഞാൻ മുപ്പതുകളിലും ആയിരുന്നു.

  എന്നാൽ ഡേറ്റിന് പോയ ശേഷം നിക് ജോനാസിനെ പറ്റി താൻ കൂടുതൽ മനസ്സിലാക്കിയെന്നും പ്രിയങ്ക ചോപ്ര പറഞ്ഞിരുന്നു. ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രിയങ്കയും നിക്കും പങ്കുവെക്കാറുണ്ട്. മകൾ മേരി മാലതി ചോപ്രയുടെ ഫോട്ടോ സ്വകാര്യത മാനിച്ച് ഇതുവരെ ദമ്പതികൾ ആരാധകരെ കാണിച്ചിട്ടില്ല. മകൾക്ക് ഒരു വയസ്സ് ആവുമ്പോൾ ഫോട്ടോ പുറത്ത് വിടുമെന്നാണ് വിവരം. വാടക ​ഗർഭധാരണത്തിലൂടെ ആയിരുന്നു പ്രിയങ്കയും നിക് ജോനാസും കുഞ്ഞിനെ സ്വീകരിച്ചത്.

  Read more about: nick jonas
  English summary
  When Nick Jonas Proposed Priyanka Chopra; Pop Singer's Words Went Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X