For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കലിപ്പനായ മുൻ കാമുകനെക്കൊണ്ട് പൊറുതി മുട്ടി; പ്രീതി സിന്റ ബിസിനസ് ലോകത്തെ റാണിയായതിങ്ങനെ

  |

  ബോളിവുഡിൽ ഒരു കാലത്ത് നിറഞ്ഞ നിന്ന നടിയാണ് പ്രീതി സിന്റ. എന്നാൽ സിനിമകൾക്കപ്പുറത്ത് ഐപിഎല്ലിലെ കിം​ഗ്സ് ഇലവൻ പഞ്ചാബ് ടീമിന്റെ ഉടമസ്ഥതയിലെ പങ്കാളി എന്ന നിലയിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നത്. ബിസിനസ് കാര്യങ്ങളിൽ വൈദ​ഗ്ധ്യമുള്ള നടി ഇന്ന് സമ്പത്തിൽ ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലാണ്. അമേരിക്കൻ പൗരനായ ജെനി ​ഗുഡ്ഇനഫ് ആണ് പ്രീതിയുടെ ഭർത്താവ്. വാടക ​ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികളും ഇവർക്ക് പിറന്നു.

  സന്തുഷ്ടകരമായ കുടുംബ ജീവിതവും കരിയറും നയിക്കുന്ന പ്രീതിക്ക് മുമ്പൊരിക്കൽ പ്രശ്നങ്ങളൊഴിഞ്ഞ നേരമില്ലായിരുന്നു. നടിയുടെ മുൻ കാമുകനും കിം​ഗ്സ് ഇലവൻ ടീമിന്റെ പങ്കാളിയുമായ നെസ് വാദിയയുമായുള്ള പ്രണയവും പ്രണയ തകർച്ചയും ആയിരുന്നു ഇതിലാെന്ന്. പൊലീസ് കേസ് വരെയായ ഈ സംഭവം പ്രീതിയുടെ ജീവിതത്തിലെ കറുത്ത ഏടുകളിലൊന്നാണ്.

  2005 ലാണ് നെസ് വാദിയയുമായി പ്രണയത്തിലാണെന്ന് പ്രീതി അറിയിച്ചത്. 2008 ൽ ഇരുവരും കിം​ഗ്സ് ഇലവൻ പഞ്ചാബ് ടീം വാങ്ങുകയും ചെയ്തു. എന്നാൽ 2009 ഓടെ ഇരുവരും വേർപിരിഞ്ഞു. ഒരു പാർട്ടിയിൽ വെച്ച് പ്രീതിയുടെ മുഖത്തടിച്ച വാർത്ത അക്കാലത്താണ് പുറത്തു വരുന്നത്. നെസ് വാദിയയുടെ ടോക്സിക് സ്വഭാവം മൂലമായിരുന്നത്രെ വേർപിരിയൽ.

  Also Read: രോഗശയ്യയിലായിരുന്നു, അല്ല രോഗമുള്ള ഞാന്‍ ശയ്യയിലായിരുന്നു; ലാലിനോട് ശ്രീനി പറഞ്ഞത്!

  ബന്ധം വേർപിരിഞ്ഞെങ്കിലും ഐപിഎൽ ടീമിന്റെ പങ്കാളികളായി ഇരുവരും തുടർന്നു. 2013 ൽ നൽകിയ അഭിമുഖത്തിൽ ബന്ധം വേർപിരിഞ്ഞെങ്കിലും തങ്ങൾ സുഹൃത്തുക്കളാണെന്നും പ്രീതി വ്യക്തമാക്കി. എന്നാൽ പിന്നീട് വിഷയം വീണ്ടും വഷളായി. 2014 ൽ നെസ് വാദിയക്കെതിരെ പ്രീതി സിന്റ കേസ് കൊടുത്തു. ശാരീരിക, മാനസിക പീഡനം ആരോപിച്ചായിരുന്നു പൊലീസ് കേസ്.


  ബിസിനസുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ നെസ് വാദിയ തന്നെ അസഭ്യം പറയുകയും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും നടി പരാതിയിൽ ആരോപിച്ചു. സുഹൃത്തുക്കളുടെയും കുടുംബാം​ഗങ്ങളുടെയും മുന്നിൽ വെച്ച് അപമാനിച്ചു. പല തവണ മുന്നറിയിപ്പ് നൽകിയിട്ടും ഇതാവർത്തിച്ചു.

  രാഷ്ട്രീയ സ്വാധീനമുപയോ​ഗിച്ച് തന്നെ ഇല്ലാതാക്കുമെന്ന് പറഞ്ഞു. ബിസിസിഐയിൽ പരാതിപ്പെട്ടപ്പോൾ തന്റെ ഐപിഎൽ ടീമിനെ ബാധിക്കുമെന്ന് പറഞ്ഞതിനാലാണ് അന്ന് ഈ വിഷയം ചർച്ചയാക്കാഞ്ഞതെന്നും പ്രിതീ സിന്റെ പറഞ്ഞു.

  Also Read: സ്വന്തം ശരീരത്തിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത അവസ്ഥ; കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ഇല്യാന

  പക്ഷെ മുംബൈ വാങ്ക്ഡ സ്റ്റേഡ‍ിയത്തിൽ വെച്ച് നീ വെറുമൊരു നടിയാണ്, നിന്നെ അപ്രത്യക്ഷമാക്കിക്കളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതോടെയാണ് പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതെന്നും പ്രീതി സിന്റ അന്ന് പറഞ്ഞു. ഐപിഎൽ മാച്ച് കഴിഞ്ഞതിന് പിന്നാലെയായിരുന്നു നടി കേസ് കൊടുത്തത്. എന്നാൽ ആരോപണങ്ങൾ അന്ന് നെസ്സ് വാദിയ നിഷേധിക്കുകയാണുണ്ടായത്. 2018 ൽ ഇരുപക്ഷവും കേട്ട ശേഷം ബോംബെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു.

  Also Read: വരലക്ഷ്മിക്കൊപ്പം നിറചിരിയോടെ ധനുഷ്, വിവഹമോചനത്തിന് ശേഷം സുഹൃത്തുക്കൾക്കൊപ്പം ധനുഷിന്റെ സെലിബ്രേഷൻ!

  ഏറെ വിവാ​ദങ്ങൾ ഉണ്ടായെങ്കിലും നെസ് വാദിയയും പ്രീതി സിന്റയും ഇപ്പോഴും പഞ്ചാബ് കിം​ഗ്സിന്റെ ഉടമസ്ഥതയിൽ പങ്കാളികളാണ്. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പിന്നീട് വാർത്തകളിൽ വന്നിട്ടില്ല. മുൻ കാമുകന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങാതെ പിടിച്ചു നിന്ന പ്രീതി സിന്റ ഇന്ന് ഇന്ത്യയിലെ മുൻ നിര ബിസിനസ് വനിതകളിലൊരാളാണ്.

  Read more about: preity zinta
  English summary
  when preity zinta's legal fight with ex boyfriend ness wadia made headlines
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X