For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തെലുങ്കിലെ വലിയ നടന്‍ കാലില്‍ ഇക്കിളിയാക്കി; എല്ലാവരുടെയും മുന്നില്‍ വെച്ച് മറുപടി കൊടുത്തെന്ന് രാധിക ആപ്‌തേ

  |

  ബോളിവുഡിലും തെന്നിന്ത്യയ്ക്കും ഒരുപോലെ പരിചയമുള്ള നടിയാണ് രാധിക ആപ്‌തേ. പലപ്പോഴും നടിയുടെ നിലപാടുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവാറുണ്ട്. തനിക്കെതിരെ വരുന്ന വിമര്‍ശനങ്ങളെയും വിവാദങ്ങളെയും മറ്റ് അതിക്രമങ്ങള്‍ക്കും എതിരെ നടി തുറന്നടിക്കുന്നത് പതിവായിരുന്നു. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിച്ചപ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ചും നടി വെളിപ്പെടുത്തിയിരുന്നു.

  ആദ്യമായി തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് രാധികയ്ക്ക് പ്രതീക്ഷിക്കാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നത്. ആ സിനിമയില്‍ നായകനായി അഭിനയിച്ച തെലുങ്കിലെ വലിയ നടനില്‍ നിന്ന് തന്നെയാണ് പ്രശ്‌നം ഉണ്ടായത് എന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ വീണ്ടും നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവുകയാണ്.

  കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ സംഭവം ഉണ്ടാവുന്നത്. തെലുങ്കിലെ ഏറ്റവും ജനപ്രിയ നടനൊപ്പമാണ് രാധിക അഭിനയിക്കാന്‍ പോവുന്നത്. തെന്നിന്ത്യന്‍ സിനിമ ഇന്‍ഡസ്ട്രിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തനിക്ക് ഓര്‍മ വരുന്ന പ്രശ്‌നത്തെ കുറിച്ച് 2018 ലെ ഒരു ചാറ്റ് ഷോയില്‍ വെച്ചാണ് നടി മനസ് തുറന്നത്. തെന്നിന്ത്യന്‍ സിനിമയിലെ ജെന്‍ഡര്‍ ഇക്വാലിറ്റി കുറിച്ചാണ് അഭിമുഖത്തില്‍ നടിയോട് അവതാരകന്‍ ചോദിച്ചത്. ഈ വിഷയത്തെ പൊതുവായി പറയാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും എനിക്കുണ്ടായ ഒരു അനുഭവം പറയാം എന്ന് പറഞ്ഞാണ് നടി സംസാരിച്ച് തുടങ്ങിയത്. സിനിമ ഇന്‍ഡസ്ട്രിയില്‍ പുരുഷന്മാര്‍ ഒത്തിരി ശക്തകാണെന്നും എന്ത് ചെയ്യാനും അവര്‍ക്ക് ധൈര്യമുണ്ടെന്നുമൊക്കെ നടി സൂചിപ്പിച്ചു.

  'തെലുങ്ക് സിനിമയിലെ തന്റെ ആദ്യത്തെ ദിവസമാണ് ഇതുണ്ടാവുന്നത്. അന്ന് സിനിമയിലെ ഒരു സീനില്‍ ഞാന്‍ സുഖമില്ലാതെ കിടക്കുന്നതാണ് കാണിക്കുന്നത്. സെറ്റില്‍ ഒരുപാട് ആളുകളുണ്ട്. അവര്‍ എല്ലാ കാര്യങ്ങളും ശരിയാക്കി വെക്കുകയും ചെയ്തിരുന്നു. അങ്ങനെ ചിത്രത്തിലെ നായകന്‍ കടന്നു വരുന്നു. ഞങ്ങള്‍ തമ്മില്‍ സീനിനിന്റെ റിഹേഴ്‌സല്‍ നടത്തി കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹത്തെ എനിക്ക് അത്ര പരിചയം ഇല്ലെങ്കിലും അയാള്‍ എന്റെ കാലില്‍ ഇക്കിളി ആക്കി കൊണ്ടിരുന്നു.

  സഹായിയായ സ്ത്രീയെ വെള്ളിത്തില്‍ തള്ളിയിട്ട് താരപുത്രിയുടെ തമാശ; ലേശം കടുത്ത് പോയില്ലെന്ന് ആരാധകരും

  അദ്ദേഹം ഒരു വലിയ നടന്‍ ആയിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. വലിയ നടന്‍ കൂടി ആയതിനാല്‍ അദ്ദേഹം സിനിമയിലെ ഒരു ശക്തന്‍ ആണെന്ന് തന്നെ പറയാം. എന്നാല്‍ അദ്ദേഹം എന്റെ കാലില്‍ തൊട്ടത് എനിക്ക് ഇഷ്ടപ്പെട്ടില്ല. എന്റെ അനുവാദം പോലുമില്ലാതെയായിരുന്നു ആ പ്രവൃത്തി. ഞാന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റു, എല്ലാവരുടെയും മുന്നില്‍ വച്ച് അദ്ദേഹത്തോട് പൊട്ടിത്തെറിച്ചു. ആ സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ടെക്‌നീഷ്യന്മാരും അടക്കം ഒത്തിരി പേരുണ്ടായിരുന്നു. 'ഒരിക്കലും എന്റെ അടുത്ത് ഇങ്ങനെ ചെയ്യരുത്' എന്ന് ഞാന്‍ അദ്ദേഹത്തിന് മുന്നറിയിപ്പു നല്‍കി. ആ സമയത്ത് തന്റെ ദേഷ്യം നിയന്ത്രിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. പെട്ടെന്നുള്ള എന്റെ പ്രതികരണം കേട്ട് ആ നടന്‍ പോലും ഞെട്ടി പോയി. കാരണം പുള്ളി ഒരിക്കലും അങ്ങനൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല. പിന്നീടുള്ള സിനിമയില്‍ അദ്ദേഹം എന്നെ ഒന്ന് തൊടാന്‍ പോലും തയ്യാറായില്ലെന്നും നടി പറയുന്നു.

  റിമി ടോമിയെ പെണ്ണായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി; പേളിയെ കളിയാക്കി കൊണ്ട് പിഷാരടി അന്ന് പറഞ്ഞത്

  Recommended Video

  നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam

  2005 മുതല്‍ അഭിനയത്തില്‍ സജീവമായ നടി ഹിന്ദി സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ബംഗാളി, മറാത്തി, തെലുങ്ക്, തമിഴ്, മലയാളം, എന്നിങ്ങനെ പല ഭാഷകളിലും അഭിനയിച്ചു. ഇതുകൂടാതെ ഷോര്‍ട്ട്ഫിലിമുകളും ടെലിവിഷനിലും ഒക്കെ രാധിക സജീവമായിരുന്നു. വിക്രം വേദ എന്ന പേരില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് രാധികയുടേതായി വരാനിരിക്കുന്ന ചിത്രം.

  മുന്‍ കാമുകിയുടെ കൂടെ ഒരുമിച്ചുള്ള യാത്ര; നടി സുസ്മിതയുടെ കാറിനുള്ളില്‍ മുഖം പൊത്തിപിടിച്ച് റോഹ്മാന്‍ ഷോവല്‍

  English summary
  When Radhika Apte Opens up her Telugu Movie Experience and about a big star
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X