For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചെറുപ്പക്കാരായ താരങ്ങൾക്കെപ്പം റൊമാൻസ് ചെയ്യുന്നത് ഭർത്താവിന് വിഷയമല്ല'; റാണി മുഖർജി

  |

  ബംഗാളി ചലച്ചിത്ര കുടുംബത്തിലാണ് ബോളിവുഡ് സുന്ദരി റാണി മുഖർജി ജനിച്ചത്. പിതാവ് റാം മുഖർജി സംവിധായകനായിരുന്നു. മാതാവ് കൃഷ്ണ പിന്നണി ഗായികയായിരുന്നു. സഹോദരൻ രാജ മുഖർജി ചലച്ചിത്ര സംവിധായകനും നിർമാതാവുമാണ്. 1996ൽ രാജ കി ആയേഗി ബാറാത്ത് എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് റാണി മുഖർജി ഹിന്ദി ചലച്ചിത്ര ലോകത്തേക് വരുന്നത്. 1998 ലെ കരൺ ജോഹർ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത ഹേയിലെ റാണിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2002ൽ റാണിയുടേതായി പുറത്തിറങ്ങിയ സാതിയ എന്ന ചിത്രവും ശ്രദ്ധേയമായി.

  Also Read: 'ഞാൻ അകപ്പെട്ടപോലെയായിരുന്നു, ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടി'; വെളിപ്പെടുത്തി നടി

  ഹം തും, യുവ, നായക് എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. 2014ൽ ആയിരുന്നു ആദിത്യ ചോപ്രയുമായുള്ള റാണി മുഖർജിയുടെ വിവാഹം. നടിയായ കജോൾ റാണിയുടെ ബന്ധുവാണ്. റാണി ഒഡീസി നൃത്തം അഭ്യസിച്ചിട്ടുണ്ട്. റാണി മുഖർജി സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നതിനും മുമ്പിലുള്ള താരമാണ്. നിർധനരായ സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്നങ്ങൾക്കും ഉന്നമനത്തിനും വേണ്ടി തന്നലായ കാര്യങ്ങൾ എന്നും റാണി മുഖർജി ചെയ്യാറുണ്ട്. സിനിമാ സംവിധായകനാണ് താരത്തിന്റെ ഭർത്താവായ ആദിത്യ ചോപ്ര. ആദിത്യ ചോപ്രയുമായുള്ള റാണിയുടെ പ്രണയം നേരത്തെ തന്നെ ചർച്ചയായിരുന്നുവെങ്കിലും ഇരുവരും അതേ കുറിച്ച് മാധ്യമങ്ങളോട് സമ്മതിച്ചിരുന്നില്ല.

  Also Read: 'റിഷിയെ ഇല്ലാതാക്കാൻ ജ​ഗന്നാഥൻ, മിത്രയ്ക്ക് റിഷിയെ നേടികൊടുക്കാൻ പദ്ധതിയൊരുക്കി റാണിയമ്മ'

  ശേഷമാണ് ഇറ്റലിയിൽ വെച്ച് ഇരുവരും അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ വിവാഹിതരായത്. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, കരൺ ജോഹർ എന്നിവരുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് റാണി മുഖർജി. ഇപ്പോൾ ഭർത്താവിന് തന്റെ അഭിനയത്തെ കുറിച്ചുള്ള അഭിപ്രായത്തെ കുറിച്ച് തുറന്ന് പറഞ്ഞ റാണി മുഖർജിയുടെ വീഡിയോയാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്. വിവാഹശേഷം റാണി വീണ്ടും സിനിമകളിൽ സജീവമായത് ഹിച്ച്കി എന്ന സിനിമയിലൂടെയാണ്. 2018ൽ പുറത്തിറങ്ങിയ സിനിമയുടെ പ്രമോഷൻ സമയത്ത് റാണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  ഹിച്ച്കിയിൽ ചെറിയ വൈകല്യങ്ങളുള്ള അധ്യാപികയുടെ വേഷമാണ് റാണി മുഖർജി അഭിനയിച്ചത്. സിനിമയിലെ റാണിയുടെ പ്രകടനം അന്ന് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ബോളിവുഡിൽ പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന നടിമാരിൽ ഒരാളാണ് റാണി മുഖർജി. ഹിച്ച്കി പ്രമോഷൻ ചടങ്ങിനിടെ ഭർത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് റാണി നൽകിയ മറുപടിയാണ് വൈറലാകുന്നത്. സംഭാഷണത്തിനിടെ മാധ്യമ പ്രവർത്തകരിലൊരാൾ നടിയോട് ഇങ്ങനെ ചോദിച്ചു... 'പ്രായമായ അഭിനേതാക്കൾ ഓൺ-സ്‌ക്രീനിൽ തങ്ങളെക്കാൾ വളരെയധികം പ്രായം കുറഞ്ഞ നായികമാരെ പ്രണയിക്കുന്നത് നമ്മൾ കാണുന്നതാണ്. യുവതാരങ്ങളെ ഓൺ-സ്‌ക്രീനിൽ പ്രണയിക്കാൻ താങ്കൾ തയ്യാറാണോ' എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യം. മറുപടിയായി റാണി പറഞ്ഞു... 'ഞാൻ യുവതാരങ്ങൾക്കൊപ്പം പ്രണയം ചെയ്യാൻ വളരെ കംഫർട്ടബിളായിരിക്കും. ഞാൻ ഒരു അഭിനേതാവാണ്. ആരെയും സിനിമയ്ക്ക് വേണ്ടി പ്രണയിക്കാൻ എനിക്ക് മടിയില്ല. ഞാൻ ഒരുപാട് ആളുകളെ പ്രണയിച്ചിട്ടുണ്ട്... എനിക്ക് പ്രശ്‌നമില്ല. ഞാനൊരു നടിയാണ്. എന്നോട് പറയുന്നതോ നിർദേശിച്ചതോ ആയ എന്തും ഞാൻ ചെയ്യും. ഞങ്ങൾ നിർദേശങ്ങൾ മാത്രമാണ് സ്വീകരിക്കുന്നത്. ഞങ്ങൾ നിർദേശങ്ങൾ നൽകുന്നില്ല' റാണി മുഖർജി പറഞ്ഞു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇത്തരം പ്രണയ രം​ഗങ്ങൾ ഭാര്യ ചെയ്യുന്നതിൽ ഭർത്താവ് ആദിത്യ ചോപ്രയ്ക്ക് സമ്മതമാണോ എന്ന് ചോദിച്ചപ്പോൾ റാണി നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'അദ്ദേഹത്തിന് സമ്മതമാണ്. അദ്ദേഹം ഒരു നടിയെയാണ് വിവാഹം കഴിച്ചത്. അദ്ദേഹം എന്നെ കണ്ണടച്ച് കൊണ്ടല്ല വിവാഹം കഴിച്ചത്. അദ്ദേഹം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറേയില്ല' റാണി മുഖർജി പറഞ്ഞു. റാണിയുടെ ഏറ്റവും പുതിയ റിലീസ് സെയ്ഫ് അലി ഖാനൊപ്പം ചെയ്ത ബൺടി ഓർ ബബ്ലി 2 ആണ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: rani mukerji
  English summary
  When Rani Mukerji Opens Up Aditya Chopra Has No Issue If She Romance Younger Actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X