For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്റെ മുന്‍ഭാര്യയെ കണ്ടതോടെ കലിപ്പായി; കൈയ്യില്‍ കിട്ടിയ ഗ്ലാസെടുത്ത് ആദ്യ ഭാര്യയെ എറിഞ്ഞ് നടി രവീണ

  |

  ബോളിവുഡ് ഇന്‍ഡസ്ട്രിയിലെ പ്രശസ്തരായ നടിമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒക്ടോബര്‍ ഇരുപത്തിയാറിന് നടിയുടെ നാല്‍പത്തിയെട്ടാം ജന്മദിനമായിരുന്നു. സോഷ്യല്‍ മീഡിയ പേജുകളിലൂടെ താരസുന്ദരിയ്ക്ക് ആശംസകള്‍ അറിയിച്ച് കൊണ്ട് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ഇതിനിടയിലാണ് രവീണയെ കുറിച്ചുള്ള ചില രസകരമായ കഥകള്‍ കൂടി വൈറലായത്.

  രവീണയുടെ ഭര്‍ത്താവ് അനില്‍ തഡാനിയുടെ മുന്‍ഭാര്യയെ കണ്ടപ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് വര്‍ഷങ്ങള്‍ക്കിപ്പുറം ചര്‍ച്ചയായത്. വിശദമായി വായിക്കാം...

  Also Read: നമ്മളെന്തിനാ ജീവിക്കുന്നതെന്ന് ഭര്‍ത്താവ് ചോദിച്ചിട്ടുണ്ട്; മോനിഷ മരിച്ചതിന് ശേഷമുള്ള ജീവിതത്തെ പറ്റി ശ്രീദേവി

  സ്റ്റംപ്ഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമാണ് അനില്‍ തഡാനിയും രവീണ ടണ്ടനും കണ്ടമുട്ടുന്നത്. വൈകാതെ ഇരുവരും പ്രണയത്തിലായി. 2003 ല്‍ രവീണയുടെ ജന്മദിനത്തിലാണ് അനില്‍ അവരോട് വിവാഹാഭ്യര്‍ഥന നടത്തുന്നത്. ആ പ്രൊപ്പോസലില്‍ രവീണ സമ്മതം പറയുകയും അതേ വര്‍ഷം നവംബറില്‍ താരങ്ങള്‍ വിവാഹിതരാവുകയും ചെയ്തു. ആ ബന്ധത്തില്‍ രണ്ട് മക്കള്‍ ജനിക്കുകയും വിവാഹത്തിന് മുന്‍പ് രവീണ രണ്ട് മക്കളെ ദത്തെടുക്കുകയും ചെയ്തിരുന്നു. അവരുടെ കൂടെ സന്തോഷത്തോടെ ജീവിക്കുകയാണിപ്പോള്‍.

  Also Read: ബാഹുബലിയിലെ വില്ലനും അച്ഛനാവാന്‍ പോവുന്നു; റാണ ദഗ്ഗുപതിയും ഭാര്യ മിഹികയും മാതാപിതാക്കളാവുവെന്ന് റിപ്പോര്‍ട്ട്

  എന്നാല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് അനില്‍ തഡാനിയുടെ ആദ്യ ഭാര്യയുമായി രവീണ കണ്ടുമുട്ടി. നടാഷ സിപ്പി എന്നായിരുന്നു അവരുടെ പേര്. പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഭാര്യമാര്‍ തമ്മില്‍ ഏറ്റുമുട്ടി. നടാഷയോട് ദേഷ്യം തോന്നിയ രവീണ കൈയ്യിലിരുന്ന മുന്തിരി ജ്യൂസിന്റെ ഗ്ലാസ് അവരുടെ നേരെ എറിഞ്ഞു. നടിയുടെ അപ്രതീക്ഷിതമായിട്ടുള്ള പ്രവൃത്തി എല്ലാവരെയും ഞെട്ടിച്ചു. ഇത് വാര്‍ത്തകളില്‍ നിറയുകയും ചെയ്തിരുന്നു.

  വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു പുതുവത്സരാഘോഷത്തിനിടയാണ് ഈ സംഭവം നടക്കുന്നത്. അന്ന് റിതേഷ് സിദ്ധ്വാനിയാണ് രവീണയെയും അനിലിനെയും അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുമൊക്കെ ക്ഷണിച്ച് ഒരു പാര്‍ട്ടി നടത്തിയത്. പില്‍ക്കാലത്ത് ഒരു വാര്‍ത്ത സമ്മേളനത്തില്‍ അന്ന് നടന്ന സംഭവമെന്താണെന്നും അതിന് പിന്നിലെ കാരണമെന്താണെന്നും രവീണ തന്നെ വെളിപ്പെടുത്തിയിരുന്നു.

  'അന്ന് എന്ത് നടന്ന സംഭവത്തില്‍ ഞാനൊട്ടും ഖേദിക്കുന്നില്ല. എന്റെ പിതാവും ദൈവവും കഴിഞ്ഞാല്‍ ഏറ്റവും ശുദ്ധനായ വ്യക്തിയാണ് എന്റെ ഭര്‍ത്താവ് അനില്‍. അദ്ദേഹത്തിന്റെ മേല്‍ ആക്ഷേപം നടത്താന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. അദ്ദേഹത്തിന് ഉണ്ടാവുന്ന ഏതൊരു അപമാനവും എനിക്കും കൂടി അപമാനമാണ്. എന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ട് അതില്‍ നിന്ന് രക്ഷപ്പെടാന്‍ ആര്‍ക്കും കഴിയില്ല', എന്നുമാണ് രവീണ മുന്‍പ് പറഞ്ഞത്.

  ഇതേ വിഷയത്തെ കുറിച്ച് നടാഷയും സംസാരിച്ചിരുന്നു. 'റിതേഷ് സിദ്ധ്വാനിയുടെ പാര്‍ട്ടിയില്‍ സുഹൃത്തുക്കളുടെ കൂടെയാണ് ഞാന്‍ പോയത്. അനിലും രവീണയും അവിടെയുണ്ട്. അവരെ ശ്രദ്ധിക്കാതെ ഞാനെന്റെ കാര്യം മാത്രം നോക്കി. റിതേഷിന്റെ ബന്ധുവിന്റെ കൂടെ അവിടെയുണ്ടായിരുന്ന സോഫയില്‍ ഇരിക്കാന്‍ തീരുമാനിച്ചു. രവീണ അത് കണ്ട് അസ്വസ്ഥയായി. അവളുടെ ഭര്‍ത്താവിന്റെ അടുത്ത് നിന്നും ഏകദേശം അഞ്ചടി ദൂരത്തില്‍ ഞാനിരിക്കുന്നത് കണ്ടതോടെ അവള്‍ ദേഷ്യത്തിലായി.

  എന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ പറഞ്ഞ് അവള്‍ ആക്രോശിക്കാന്‍ തുടങ്ങി. എന്നിട്ട് എനിക്ക് നേരെ ഒരു ഗ്ലാസ് എറിഞ്ഞു. ഇതോടെ ഞാന്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും അവള്‍ അലറി സംസാരിച്ചോണ്ടിരുന്നു. അന്ന് ഗ്ലാസ് കൊണ്ട് എന്റെ വിരല്‍ മുറിയുകയും അതില്‍ നിന്നും രക്തം വരുന്നുണ്ടെന്നും പിന്നെയാണ് കാണുന്നതെന്നും', നടാഷ പറയുന്നു.

  English summary
  When Raveena Tandon Loose Her Cool And Throw Juice At Anil Thadani's ex-wife Natasha Sippi. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X