For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൾ എന്റെ യഥാർഥ ജീവിതത്തിലേയും നായിക'; കത്രീനയുടെ പേര് കേട്ടപ്പോൾ നാണം കൊണ്ട് ചുവന്ന് സൽമാൻ ഖാൻ!

  |

  ബി​ഗ് ബോസ് എന്ന് കേൾക്കുമ്പോഴെ എല്ലാവരുടേയും മനസിലേക്ക് ഓടി വരുന്നത് നടൻ സൽമാൻ ഖാന്റെ മുഖമാണ്. വളരെ വർഷങ്ങളായി ഹിന്ദി ബി​ഗ് ബോസിന്റെ അവതാരകനാണ് സൽമാൻ ഖാൻ. മറ്റ് ഭാഷകളിലെ ബി​ഗ് ബോസ് അവതാരകരുടെ കുറവുകൾ ആളുകൾ കണ്ടുപിടിക്കുന്നത് പോലും സൽമാൻ ഖാനുമായി താരതമ്യപ്പെടുത്തിയാണ്.

  ബി​ഗ് ബോസ് ഹിന്ദി ഇത്രത്തോളം പോപ്പുലറാകാൻ പ്രധാന കാരണവും സൽമാൻ ഖാൻ തന്നെയാണ്. ഇപ്പോഴിത തന്റെ മുൻ കാമുകിമാരെ കുറിച്ച് ബി​ഗ് ബോസ് സ്റ്റേജിൽ വെച്ച് സംസാരിച്ചിരിക്കുകയാണ് സൽമാൻ.

  Also Read: സിനിമയിൽ നിന്നും പിന്നീട് വിളി വന്നിട്ടില്ല, കാരണമുണ്ട്; സീരിയലിലേക്ക് മാറിയതിനെക്കുറിച്ച് അർച്ചന കവി

  ബി​ഗ് ബോസ് ഹിന്ദി പതിമൂന്നാം സീസണിലെ എപ്പിസോഡുകളിലൊന്നിൽ സൽമാൻ ഖാന്റെ സുഹൃത്തും സഹനടനുമായ അനിൽ കപൂർ, ഉർവശി റൗട്ടേല, പുൽകിത് സാമ്രാട്ട്, കൃതി ഖർബന്ദ എന്നിവർ അതിഥികളായി എത്തിയിരുന്നു.

  തന്റെ വരാനിരിക്കുന്ന പാഗൽപണ്ടി എന്ന സിനിമയുടെ പ്രമോഷന് വേണ്ടിയാണ് അനിൽ കപൂറും സംഘവും ബി​ഗ് ബോസ് ഷോയിൽ എത്തിയത്. പരിപാടിക്കിടെ അനിൽ കപൂർ സൽമാനുമായി ഒരു ചോദ്യോത്തരവേള സംഘടിപ്പിച്ചു.

  Also Read: 'എന്റേതല്ലാത്ത അവയവങ്ങൾ... മറ്റാരുടെയോ ശരീരത്തിൽ താമസമുറപ്പിച്ചപോലെ'; സീമ വിനീത് പറയുന്നു!

  സൽമാന് കുറച്ച് സഹതാരങ്ങളുടെ പേര് നൽകി അവരെ കുറിച്ച് പ്രതികരിക്കാനാണ് അൻിൽ കപൂർ ആവശ്യപ്പെട്ടത്. അനിൽ കപൂർ നൽകിയ പേരുകളിൽ മാധുരി ദീക്ഷിത്, ഐശ്വര്യ റായ് ബച്ചൻ, കരിഷ്മ, കരീന കപൂർ, ഭാഗ്യശ്രീ, സോനം കപൂർ, കത്രീന കൈഫ് തുടങ്ങിയ പേരുകളാണ് ഉൾപ്പെട്ടിരുന്നത്.

  സൽമാന്റെ മുൻ കാമുകി ഐശ്വര്യ റായിയുടെ പേര് വന്നപ്പോൾ യാതൊരു വികാരവും പ്രകടിപ്പിക്കാതെയും സംസാരിക്കാതെയും നിശബ്ദനായി സൽമാൻ നിന്നു.

  Also Read: ഭര്‍ത്താവ് കൂടെയില്ലാതെ ആദ്യമായി പോയി; ഞങ്ങളുടെ കുഞ്ഞ് സുഖമായിരിക്കുന്നു, ബഷീറിനെ മിസ് ചെയ്യുന്നുവെന്ന് മഷൂറ

  കത്രീനയുടെ പേര് പരാമർശിച്ചപ്പോൾ സൽമാന്റെ മുഖം നാണം കൊണ്ട് ചുവന്നു. ശേഷം അനിൽ കപൂർ‌ സൽമാന് ഏറെ പ്രിയപ്പെട്ട നടിയായിരുന്ന സംഗീത ബിജ്‌ലാനിയുടെ പേര് പറഞ്ഞു.

  പേര് കേട്ടതും സൽമാന്റെ റിയാക്ഷൻ വന്നു. അവൾ എന്റെ യഥാർഥ ജീവിതത്തിലെ നായികയായിരുന്നുവെന്നാണ് സൽമാൻ പറഞ്ഞത്. സൽമാനും സംഗീതയും കുറച്ച് കാലം മുമ്പ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാൻ വരെ ആഗ്രഹിച്ചിരുന്നു. പക്ഷെ കാര്യങ്ങൾ പ്ലാൻ ചെയ്തതുപോലെ നടന്നില്ല.

  കോഫി വിത്ത് കരൺ എന്ന ജനപ്രിയ ചാറ്റ് ഷോയിൽ താൻ സംഗീത ബിജ്‌ലാനിയെ വിവാഹം കഴിക്കാൻ പോകുകയാണെന്നും വിവാഹ കാർഡുകളും അച്ചടിച്ചിട്ടുണ്ടെന്നും സൽമാൻ സമ്മതിച്ചിരുന്നു.

  എന്നാൽ വൈകാതെ മറ്റൊരു സ്ത്രീയുമായി സൽമാന് ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ് സംഗീത കല്യാണം വേണ്ടെന്ന് വെച്ചു. പിന്നീട് ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനെ സംഗീത വിവാഹം കഴിച്ചു. കുറച്ച് നാളുകൾക്ക് ശേഷം ഇരുവരുടയും വിവാ​ഹമോചനം നടന്നു.

  അതുപോലെ തന്നെ ഒരു കാലത്ത് സൽമാനും ഐശ്വര്യയും കടുത്ത പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരുടേയും പ്രണയ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായി തുടങ്ങി. വൈകാതെ സൽമാനുമായുള്ള ബന്ധം ഐശ്വര്യ അവസാനിപ്പിച്ചു.

  പ്രണയത്തിലായിരുന്ന കാലത്ത് സൽമാൻ തന്നെ മർദ്ദിച്ചിട്ടുണ്ടെന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ശേഷം ബോളിവുഡ് നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച ഐശ്വര്യയ്ക്ക് ആരാധ്യ എന്നൊരു മകളുമുണ്ട്.

  വിവേക് ഒബ്രേയിയുമായി പ്രണയത്തിലായതിനും ഐശ്വര്യ സൽമാൻ ഉപദ്രവിച്ചിരുന്നു. സൽമാന്റെ ഭീഷണി തനിക്ക് നേരെയും വന്നിട്ടുണ്ടെന്ന് വിവേക് ഒബ്രോയിയും മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.

  സൽമാന്റെ സ്ഥിരം നായികമാരിൽ ഒരാളായിരുന്നു കത്രീന കൈഫ്. ഒരു കാലത്ത് കത്രീനയുമായി സൽമാൻ പ്രണയത്തിലാണെന്ന് ​ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ കത്രീന കഴിഞ്ഞ വർഷം നടൻ വിക്കി കൗശലിനെ വിവാ​ഹം ചെയ്തു.

  Read more about: salman khan
  English summary
  When Salman Khan Opens Up Sangeeta Bijlani Was His Real-Life Heroine In A Chat With Anil Kapoor-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X