For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മുന്‍കാമുകനെ കുറ്റം പറയാതെ സോമി അലി ഖാന്‍; സല്‍മാനെ കുറിച്ച് വിവേക് ഒബ്‌റോയ് പറഞ്ഞതിനുള്ള മറുപടി

  |

  സൂപ്പര്‍ഹിറ്റ് സിനിമകളിലെ നായകന്‍ എന്നതിലുപരി നടന്‍ സല്‍മാന്‍ ഖാന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് അദ്ദേഹത്തിന്റെ പ്രണയകഥകളിലൂടെയാണ്. സല്‍മാന്‍ അഭിനയം തുടങ്ങിയതിന് ശേഷമുള്ള ഓരോ കാലഘട്ടത്തിലും തിളങ്ങി നിന്ന പല നടിമാരും നടനുമായി പ്രണയത്തിലായിട്ടുണ്ട്.

  ഐശ്വര്യ റായി മുതല്‍ കത്രീന കൈഫ് വരെയുള്ള നടിമാര്‍ ഈ ലിസ്റ്റിലുണ്ട്. ഇത്രയധികം പ്രണയങ്ങളുണ്ടായിട്ടും. ഇന്നും അവിവിവാഹിതനായി തുടരുകയാണ് സല്‍മാന്‍. അതിന്റെ കാരണം ചോദിച്ചാല്‍ നടന്‍ ഉത്തരം പറയാതെ മുങ്ങുകയാണ് പതിവ്. എന്നാല്‍ ഐശ്വര്യ റായി അടക്കമുള്ളവര്‍ സല്‍മാനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ പിന്തുണച്ചത് നടി സോമി അലി ഖാനാണ്.

  സല്‍മാന്റെ ജീവിതത്തിലേക്ക് കടന്ന് വന്നിട്ട് അധികം വൈകാതെ വേര്‍പിരിഞ്ഞ നടിയാണ് സോമി അലി ഖാന്‍. നടി സംഗീത ബിജിലാനിയും സല്‍മാനും ഇഷ്ടത്തിലായിരിക്കുന്ന കാലത്താണ് സോമി നടന്റെ ജീവിതത്തിലേക്ക് വരുന്നത്. സംഗീതയുമായിട്ടുള്ള സല്‍മാന്റെ വിവാഹം നടന്നേക്കും എന്ന നിലയിലാണ് ആ ബന്ധം അവസാനിക്കുന്നത്. പിന്നാലെ തന്നെ സല്‍മാനും സോമിയും ഇഷ്ടത്തിലായി. ഐശ്വര്യ റായി വന്നതോടെ സോമിയും സല്‍മാന്റെ ജീവിത്തതില്‍ നിന്നും പോയി.

  Also Read: ഇരട്ടക്കുട്ടികളുടെ അമ്മയായി നമിത; അനുഗ്രഹങ്ങളും സ്‌നേഹവും ഒപ്പമുണ്ടാകണമെന്ന് താരസുന്ദരി

  എന്നാല്‍ ഇതുവരെ സല്‍മാനെ കുറ്റപ്പെടുത്താത്ത നടി സോമി അലി ഖാനാണെന്ന് നിസ്സംശയം പറയാം. ചില സാഹചര്യങ്ങളില്‍ സോമി സല്‍മാന് പിന്തുണയുമായി വന്നതും ശ്രദ്ധേയമായിരുന്നു. ഒരിക്കല്‍ നടന്‍ വിവേക് ഒബ്‌റോയ് സല്‍മാന്‍ ഖാനെതിരെ വിവാദമായ ചില പ്രസ്താവന നടത്തി. ഇത് വലിയ വാര്‍ത്തയാവുകയും ചെയ്തു. ഇതിനെ പറ്റി സോമിയോട് ചോദിച്ചപ്പോഴാണ് സല്‍മാന് പിന്തുണ നല്‍കി കൊണ്ട് വാസ്തവത്തില്‍ നടന്നതെന്താണെന്ന് സോമി സംസാരിച്ചത്.

  Also Read: 'ഭർത്താവ് എന്നെ സ്വതന്ത്രയാക്കി'; സന്യാസി ജീവിതം തെരഞ്ഞെടുത്ത് സീരിയൽ നടി

  'മറ്റുള്ളവര്‍ എന്തേലും പറയുന്നതിന് ഞാന്‍ ഉത്തരവാദിയല്ല. എന്നാല്‍ ഒരു വ്യക്തി മറ്റൊരാളോട് മോശമായി പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുകയാണെങ്കില്‍ അതവര്‍ക്ക് അരക്ഷിതാവസ്ഥ ഉള്ളത് കൊണ്ടാണെന്ന്' സോമി പറയുന്നു. ചിലപ്പോള്‍ ഞാനും അങ്ങനെയാവും പ്രതികരിക്കുക എന്നും നടി സൂചിപ്പിച്ചു. സല്‍മാന്‍ ഖാന്‍ സോമിയെ പറ്റിച്ചതാണെങ്കിലും നടനോട് കടുത്ത ആരാധനയായിരുന്നു സോമിയ്ക്ക്.

  Also Read: ബി​ഗ് ബോസിൽ പങ്കെടുക്കാൻ ആ​ഗ്രഹം, ബ്ലെസ്ലിയോട് മാർ​ഗം തിരക്കി സന്തോഷ് വർക്കി, വീഡിയോ വൈറൽ!

  സല്‍മാന്‍ നായകനായി അഭിനയിച്ച മേനെ പ്യാര്‍ കിയ എന്ന സിനിമ കണ്ട് ഇഷ്ടം തോന്നിയ സോമി ആരാധനയുടെ പുറത്താണ് നടനെ കാണാന്‍ വരുന്നത്. വിദേശത്ത് താമസിച്ചിരുന്ന സോമി ഇന്ത്യയിലേക്ക് വരികയും തന്റെ ഇഷ്ടേ അദ്ദേഹത്തോട് പറയുകയും ചെയ്തു. അങ്ങനെ പതിനാറ് വയസുള്ളപ്പോള്‍ പ്രണയവുമായി ഇറങ്ങി പുറപ്പെട്ട സോമിയ്ക്ക് സല്‍മാന്‍ ഖാനെ വിവാഹം കഴിക്കണെന്നായിരുന്നു ഏറ്റവും വലിയ ആഗ്രഹം.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ഇരുവരും ആറ് വര്‍ഷത്തോളം പ്രണയിച്ചെങ്കിലും ആ ബന്ധം മുന്നോട്ട് കൊണ്ട് പോകാന്‍ സല്‍മാന്‍ ആഗ്രഹിച്ചില്ല. ഐശ്വര്യ റായിയോട് സല്‍മാന് ഇഷ്ടം തോന്നി തുടങ്ങിയതോടെ സോമിയുമായിട്ടുള്ള ബന്ധത്തിന് വിള്ളല്‍ ഉണ്ടായി. സല്‍മാനില്‍ നിന്നും ഒന്നും പഠിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാരുമായി നല്ല അടുപ്പമായിരുന്നെന്നും സോമി മുന്‍പൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.

  Read more about: salman khan somy ali
  English summary
  When Salman Khan's Ex Somy Ali Takes A Jibe On Vivek Oberoi For This Reasons
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X