»   » വൈകിയെത്തി സല്‍മാന്‍ ഖാനെ വിമാനത്തില്‍ കയറ്റിയില്ല

വൈകിയെത്തി സല്‍മാന്‍ ഖാനെ വിമാനത്തില്‍ കയറ്റിയില്ല

Posted By: Sanviya
Subscribe to Filmibeat Malayalam


15 മിനിറ്റ് വൈകി എയര്‍പോര്‍ട്ടില്‍ എത്തിയ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വിമാനത്തില്‍ കയറ്റിയില്ല. മുബൈയിലെ ഛത്രപതി എയര്‍പോര്‍ട്ടിലാണ് സല്‍മാന്‍ ഖാന്റെ യാത്ര നിഷേധിച്ചത്.

ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു സല്‍മാന്‍. യാത്ര നിഷേധിച്ചതോടെ താരം എയര്‍പോര്‍ട്ട് അധികാരികളോട് കടുത്ത വാഗ്വാദം നടത്തിയതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

salman-khan

യാത്ര നിഷേധിക്കരുതെന്ന് സല്‍മാന്‍ വിനീതമായി അപേക്ഷിച്ചുവെങ്കിലും നിയമങ്ങള്‍ സിനിമാ താരങ്ങള്‍ക്കും ബാധകമാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ മറുപടി നല്‍കി. പിന്നീട് മറ്റൊരു വിമാനത്തിലാണ് സല്‍മാന്‍ ഡല്‍ഹിക്ക് പോയത്.

സല്‍മാന്‍ കൃത്യസമയത്ത് എയര്‍പോര്‍ട്ടില്‍ എത്താതിരിക്കുന്നത് ഇത് ആദ്യമായിട്ടില്ല. മുമ്പും ഇതുപോലുള്ള സംഭവം ഉണ്ടായിട്ടുള്ളതായി പറയുന്നുണ്ട്.

English summary
When Salman Khan was denied boarding on a plane for turning up late.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam