For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിന്നെ കൊണ്ട് ഇത് നടക്കില്ല, രണ്‍വീര്‍ സിംഗിനോട് ചൂടായ ബന്‍സാലി, കാരണം പുറത്ത്

  |

  ബോളിവുഡിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് സഞ്ജയ് ലീല ബന്‍സാലി. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള സംവിധായകന്‌റെതായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടെ ബന്‍സാലി ചിത്രങ്ങളില്‍ നായകന്മാരായി. ചരിത്ര സിനിമകള്‍ ഒരുക്കുന്നതിലും വലിയ താല്‍പര്യമുളള സംവിധായകനാണ് അദ്ദേഹം. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ബന്‍സാലി ചിത്രങ്ങളെല്ലാം ബോക്‌സോഫീസില്‍ വലിയ വിജയം നേടിയിട്ടുണ്ട്‌. ഹം ദില്‍ ദേ ചുകെ സനം, ദേവ്ദാസ്, ഗോലിയോം കീ രാംലീല ഓര്‍ രാസ് ലീല, ബജ്രാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളെല്ലാം സംവിധായകന്‌റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

  ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

  ബിഗ്ബഡ്ജറ്റില്‍ ഇറങ്ങിയ സിനിമകളില്‍ എല്ലാം ബന്‍സാലിയുടെ സംവിധാന മികവ് പ്രേക്ഷകര്‍ കണ്ടതാണ്. ബന്‍സാലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമകളില്‍ ബോളിവുഡ് താരങ്ങള്‍ക്ക് എല്ലാം മികച്ച റോളുകളാണ് ലഭിച്ചത്. പല താരങ്ങളുടെയും കരിയറില്‍ വഴിത്തിരിവായ സിനിമകള്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

  തന്‌റെ സിനിമകളില്‍ അഭിനയിച്ചവരില്‍ നിന്നെല്ലാം മികച്ചത് പുറത്തെടുക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. എന്നാല്‍ താരങ്ങളെ കൊണ്ട് എറ്റവും മികച്ച പ്രകടനം ചെയ്യിപ്പിക്കുക എന്നത് അത്ര എളുപ്പമുളള കാര്യമല്ല. ഒരിക്കല്‍ സെറ്റില്‍ വെച്ച് രണ്‍വീര്‍ സിംഗിനോട് സഞ്ജയ് ലീല ബന്‍സാലി ചൂടായിട്ടുണ്ട്. രണ്‍വീറിന്‌റെ അഭിനയം ശരിയാകാതെ വന്ന സമയത്താണ് നടനോട് സംവിധായകന്‍ കലിപ്പായത്.

  രണ്‍വീറും ദീപിക പദുകോണും സഞ്ജയ് ലീല ബന്‍സാലിയുടെ ഇഷ്ട ജോഡിയാണ്. ബന്‍സാലിയുടെ മൂന്ന് സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. രാംലീല, ബജ്രാവോ മസ്താനി, പദ്മാവത് എന്നീ മൂന്ന് സിനിമകളും വലിയ ഹിറ്റുകളായി മാറി. ബന്‍സാലി സിനിമകളിലാണ് രണ്‍വീര്‍ സിംഗ് തന്‌റെ കരിയറിലെ എറ്റവും മികച്ച പ്രകടനങ്ങള്‍ പുറത്ത് എടുത്തിട്ടുളളത്.

  മോഹന്‍ലാലിന്‌റെ തരംഗമായ ചിത്രത്തിന് തിരക്കഥ എഴുതിയതിന് കാരണം, അനുഭവം പറഞ്ഞ് എസ് എന്‍ സ്വാമി

  എഷ്യന്‍ എയ്ജില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍ ബന്‍സാലി രണ്‍വീറിനോട് സെറ്റില്‍ വെച്ച് ചൂടായ സംഭവം പദ്മാവത് താരം വെളിപ്പെടുത്തിയിട്ടുണ്ട്. സെറ്റില്‍ വെച്ച് പലതവണ രണ്‍വീറിനോട് ബന്‍സാലി ചൂടായിട്ടുണ്ടെന്ന് ഈ നടന്‍ പറയുന്നു. ബന്‍സാലിയുടെ കലിപ്പ് കണ്ട് രണ്‍വീറിനും തിരിച്ച് ദേഷ്യം തോന്നിയിരുന്നു. അതെ! പലപ്പോഴും അദ്ദേഹം രണ്‍വീറിനെ ആക്രോശിക്കുക മാത്രമല്ല അവനോട് പറയുകയും ചെയ്തു. ഇത് നിനക്ക് പറ്റിയ പണിയല്ല, വീട്ടില്‍ പോവുന്നതാവും നല്ലത് എന്ന്, പദ്മാവത് താരം വെളിപ്പെടുത്തി.

  അവരെ എനിക്ക് അമ്മയായി കാണാന്‍ സാധിച്ചിരുന്നില്ല, എന്തെങ്കിലും ചോദിക്കാന്‍ പോലും പേടിയായിരുന്നു: ശ്രീവിദ്യ

  ദീപിക പദുകോണ്‍ ബന്‍സാലിയുടെ ഡാര്‍ലിംഗ് ആയിരുന്നു. ദീപിക ശരിക്കും അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബന്‍സാലിയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പിന്തുടരാന്‍ ദീപിക ശ്രമിക്കുന്നുണ്ടായിരുന്നു. അതിനാല്‍ നടിയോട് സംവിധായകന്‍ ദേശ്യപ്പെട്ടില്ല. അതേസമയം നന്നായി വിശദികരിച്ച് പറഞ്ഞു കൊടുത്തിട്ടും ഷോട്ട് ശരിയാവാത്തതില്‍ സംവിധായകന് ദേഷ്യം തോന്നുന്നത് മനുഷ്യസഹജമാണെന്നും പദ്മാവത് താരം വെളിപ്പെടുത്തി.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേസമയം സഞ്ജയ് ലീല ബന്‍സാലിയുടെ എറ്റവും പുതിയ ചിത്രത്തില്‍ രണ്‍വീര്‍ സിംഗാണ് നായകവേഷത്തില്‍ എത്തുന്നത്. സിനിമയില്‍ നിന്ന് പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് ദീപിക പദുകോണ്‍ പിന്മാറിയിരുന്നു. രണ്‍വീറിന്‌റെ അത പ്രതിഫലം തനിക്കും വേണമെന്നാണ് ദീപിക ആവശ്യപ്പെട്ടത്. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ അതിന് തയ്യാറായില്ല. ഇത്തവണയും ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു സിനിമയാണ് ബന്‍സാലി-രണ്‍വീര്‍ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്നും അറിയുന്നു. ദീപികയ്ക്ക് പകരം സിനിമയില്‍ രണ്‍വീറിന്‌റെ നായികയാവുന്നത് ആരായിരിക്കും എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.

  English summary
  when sanjay leela bhansali shouted on his Padmaavat actor ranveer singh, here is the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X