For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൽമാൻ ഖാൻ വീട്ടിൽ വന്ന് പിതാവിനൊപ്പം മദ്യപിച്ചിട്ടുണ്ട്; നടനുമായി പ്രണയമില്ലായിരുന്നെന്ന് ശില്‍പ ഷെട്ടി

  |

  ബോളിവുഡ് സുന്ദരി ശില്‍പ ഷെട്ടി അടുത്തിടെ നിരവധി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. നടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്ര ഒരു കേസില്‍ അകപ്പെട്ടതും അദ്ദേഹം ജയിലില്‍ പോയതുമൊക്കെ വലിയ വാര്‍ത്തയായി. പിന്നീട് ശില്‍പയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധയമായി. ഇപ്പോഴിതാ ആമസോണ്‍ പ്രൈമിലൂടെ പുതിയ റിയാലിറ്റി ഷോ യില്‍ അവതാരകയായിട്ടെത്തുകയാണ് നടി.

  ഹിയര്‍ മീ എന്ന റിയാലിറ്റി ഷോ യുമായിട്ടാണ് ശില്‍പ എത്തുന്നത്. ഈ പരിപാടിയില്‍ പങ്കെടുക്കവേ നടന്‍ സല്‍മാന്‍ ഖാനെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരുന്നു. താനും സല്‍മാനും നല്ല സുഹൃത്തുക്കളാണെന്നാണ് ശില്‍പ പറഞ്ഞത്. എന്നാല്‍ മുന്‍പ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നടിയുടെ വാക്കുകള്‍ വൈറലായതോടെ പ്രണയകഥ വീണ്ടും ചര്‍ച്ചയായി.

  അസ്വാര്‍, പ്രൈഡ് ആന്‍ഡ് ഹോണര്‍, ഫിര്‍ മിലേങ്കെ, തുടങ്ങി 1999 മുതലിങ്ങോട്ട് നിരവധി സിനിമകളിലാണ് ശില്‍പയും സല്‍മാനും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ സിനിമകളൊക്കെ വലിയ ഹിറ്റുമായി. ഇതോടെ താരജോഡികളെ കുറിച്ചും ഗോസിപ്പുകള്‍ പ്രചരിച്ചു. 'അന്ന് പ്രചരിച്ചത് പോലെ ഞങ്ങള്‍ പ്രണയത്തിലായിരുന്നില്ലെന്നും ഞങ്ങള്‍ നല്ല സൗഹൃദത്തിലായിരുന്നെന്നും ശില്‍പ വെളിപ്പെടുത്തി. സല്‍മാന്‍ ഖാന്‍ വളരെ നല്ലൊരു മനുഷ്യനാണ്, നന്നായി സ്‌നേഹിക്കുന്ന വ്യക്തി കൂടിയാണ്.

  Also Read: സീരിയലില്‍ അവിഹിതം ഉണ്ടാവാനുള്ള കാരണമിതാണ്; ശരിക്കും സിനിമയെക്കാളും വലിയ ബിസിനസാണെന്ന് നടന്‍ ഷാജു

  ചില ദിവസങ്ങളില്‍ അര്‍ധരാത്രിയിലും അദ്ദേഹം എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. ചിലപ്പോള്‍ അദ്ദേഹം വരുന്നതിന് മുന്‍പേ ഞാന്‍ ഉറങ്ങിയിട്ടുണ്ടാവും. അതോടെ എന്റെ പിതാവും സല്‍മാനും ഒരുമിച്ചിരുന്ന് മദ്യപിക്കും. എന്റെ പിതാവ് മരിച്ചതിന് ശേഷം സല്‍മാന്‍ വീട്ടില്‍ വന്നിരുന്നു. അന്നദ്ദേഹം വീട്ടിലെ ബാര്‍ ടേബിളിലേക്കാണ് പോയത്. ശേഷം തല താഴ്ത്തിവെച്ച് അവിടെയിരുന്ന് കരഞ്ഞു. അതൊക്കെ ഇപ്പോഴും എന്റെ ഓര്‍മ്മകളിലുണ്ടെന്നും ശില്‍പ പറയുന്നു.

  Also Read: ഖുശ്ബുവിന്റെ അത്രയും സൗന്ദര്യം മകള്‍ക്കില്ലല്ലോ; ഈ പരിഹാസം സഹിക്കുന്നില്ല, വേദന പങ്കുവെച്ച് താരപുത്രി അനന്തിത

  അതേ സമയം ഭര്‍ത്താവ് രാജ് കുന്ദ്രയുമായിട്ടുള്ള ഡേറ്റിങ്ങിനെ കുറിച്ചും ചോദ്യം വന്നിരുന്നു. 'രാജ് കുന്ദ്രയുടെ അടുത്ത് എനിക്ക് വേണ്ടി കുറച്ച് സാധനങ്ങള്‍ ഉണ്ടായിരുന്നു. അദ്ദേഹം എനിക്കത് തരാന്‍ വേണ്ടി ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് വന്നു. ആദ്യം എനിക്കൊരു കളര്‍ഫുള്‍ ബാഗ് അയച്ച് തന്നു. അതിന്റെ തൊട്ടടുത്ത ദിവസം മറ്റൊരു ബാഗ് കൂടി അയച്ചു. എന്നാല്‍ തനിക്കത് ആകര്‍ഷണമായി തോന്നിയില്ല. പെട്ടന്ന് തന്നെ ഫോണെടുത്ത് അദ്ദേഹത്തോട് കാര്യം വിശദമാക്കി.

  Also Read: വണ്ടിയൊന്ന് തട്ടി, പിന്നെ കേട്ടത് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന്; സ്ത്രീപീഡനത്തില്‍ പെട്ട് പോയ കഥ പറഞ്ഞ് ഷാജു

  Recommended Video

  Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

  മുംബൈയില്‍ നിന്നും ലണ്ടനില്‍ പോയി താമസിക്കാന്‍ ഒട്ടും ഇഷ്ടമില്ലെന്നും അതുകൊണ്ട് നിങ്ങളുദ്ദേശിക്കുന്നത് ഒന്നും നടക്കില്ലെന്നും ഞാന്‍ ഫോണില്‍ വിളിച്ച് പറഞ്ഞു. എന്നാല്‍ ആ സമയത്ത് സെറ്റിലാവണമെന്ന് താനും അദ്ദേഹവും ആഗ്രഹിച്ചു. ഇതോടെ മുംബൈയിലെ അദ്ദേഹത്തിന്റെ വിലാസം എനിക്ക് തന്നിട്ട് നേരില്‍ കാണാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് തങ്ങളുടെ ഫസ്റ്റ് ഡേറ്റ് നടന്നതെന്നാണ് ശില്‍പ പറയുന്നത്.

  English summary
  When Shilpa Shetty Opens Up Her Dating Rumours With Salman Khan Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X