»   » ക്യാമറ കണ്ണുകള്‍ പിടികുടിയപ്പോള്‍ താരപുത്രി പിതാവിനെ വിളിച്ചു പറഞ്ഞത് ഇതായിരുന്നു!

ക്യാമറ കണ്ണുകള്‍ പിടികുടിയപ്പോള്‍ താരപുത്രി പിതാവിനെ വിളിച്ചു പറഞ്ഞത് ഇതായിരുന്നു!

By: Teressa John
Subscribe to Filmibeat Malayalam

ബോളിവുഡ് കിങ്ങ് ഖാന്‍ ഷാരുഖ് ഖാന്റെ മകള്‍ സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ആരാധകരുടെ പ്രിയപ്പെട്ടവളാണ്. സുഹാനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം എപ്പോഴാണെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്തിടെ ട്യൂബ് ലൈറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനെത്തിയ സൂഹാനയെ ആരാധകര്‍ ക്യാമറയുമായി പിന്തുടര്‍ന്നിരുന്നു.

അനുഷ്‌കയുടെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞു! അനുഷ്‌കയ്ക്ക് പകരം പ്രഭാസിന് പുതിയ നായികയെ കിട്ടി!

ഉണ്ണി മുകുന്ദന്‍ മസില്‍മാന്റെ വേഷം ഉപേക്ഷിച്ചോ? എഴുപതുകാരന്റെ വേഷപകര്‍ച്ച കണ്ട് ആരാധകര്‍ ഞെട്ടി!!!

പരിപാടിയ്‌ക്കെത്തിയ സുഹാന തിരിച്ചു പോവാന്‍ ഇറങ്ങിയപ്പോഴായിരുന്നു സഹായിക്കാന്‍ ആരുമില്ലാതെ കുടുങ്ങി പോയത്. തന്റെ നേര്‍ക്ക് വരുന്ന ക്യാമറ കണ്ണുകളില്‍ നിന്നും ഓടിയൊളിക്കാന്‍ താരപുത്രി ഒരുപാട് കഷ്ടപ്പെട്ടിരുന്നു. അതിനിടെ പിതാവ് ഷാരുഖിന് വിളിച്ച സുഹാന തന്നെ രക്ഷപ്പെടുത്താന്‍ പറഞ്ഞിരുന്നു. അപ്പോഴത്തെ അനുഭവം ഷാരുഖ് പറയുന്നതിങ്ങനെയാണ്.

പാര്‍ട്ടിയില്‍ തിളങ്ങി സുഹാന ഖാന്‍

പിതാവിനെ പോലെ തന്നെ പുറത്തിറങ്ങിയാല്‍ ആരാധകര്‍ സുഹാനയുടെ പിന്നാലെ തന്നെയാണ്. ബോളിവുഡിലെ പ്രമുഖ നടിമാരെക്കാളും പ്രധാന്യത്തോടെ സുഹാനയുടെ ഫോട്ടോ എടുക്കുന്നവരുണ്ട്.

എന്നെ രക്ഷപ്പെടുത്തു..

കുറച്ച് ദിവസം ഡാഡി പ്ലീസ് ഇവിടെ വന്ന് എന്നെ രക്ഷപ്പെടുത്താമോ? ഞാനിവിടെ കുടുങ്ങി കിടക്കുകയാണെന്നും പറഞ്ഞായിരുന്നു സുഹാന ഷാരുഖിനെ വിളിച്ചത്. ക്യാമറമാന്മാര്‍ സുഹാനയുടെ പിന്നാലെ കൂടിയതായിരുന്നു അതിന് കാരണം.

തുറന്ന പറഞ്ഞ് ഷാരുഖ്

മകള്‍ ആരാധകരുടെ ഇടയില്‍ കുടുങ്ങി പോയ കാര്യം കഴിഞ്ഞ ദിവസം രാജീവ് മസാദിന്റെ ഷോ യില്‍ ഷാരുഖ് തന്നെ തുറന്ന് പറയുകയായിരുന്നു.

ട്യൂബ് ലൈറ്റിന്റെ സ്‌ക്രീനിങ്

സല്‍മാന്‍ ഖാന്റെ ട്യൂബ് ലൈറ്റ് എന്ന സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിങ്ങ് കാണാന്‍ ഷാരുഖ് ഖാന്റെ കുടെ എത്തിയതായിരുന്നു സുഹാന. എന്നാല്‍ തിരിച്ചു പോവുമ്പോള്‍ ഷാരുഖ് മുന്നില്‍ പോവുകയായിരുന്നു.

ഞാന്‍ ഒറ്റയ്ക്ക് പോയിക്കോളാം

ആ സമയത്ത് താന്‍ സല്‍മാന്‍ ഖാനെ കാണാന്‍ പോയതായിരുന്നു. എന്നാല്‍ മകളോട് എന്റെ കൂടെ വരു, നമുക്ക് ഒന്നിച്ച് പോവാം എന്ന് പറഞ്ഞിരുന്നെങ്കിലും അവള്‍ ഒറ്റയ്ക്ക് പോയിക്കൊളം എന്ന് പറയുകയായിരുന്നു.

ഫോട്ടോ എടുക്കുന്നതിന് കുഴപ്പമില്ല

ഞങ്ങളും മീഡിയയുടെ ഭാഗമായിരിക്കുന്നതിനാല്‍ ഫോട്ടോസ് എടുക്കുന്നതിനോട് തനിക്ക് വിയോജിപ്പൊന്നുമില്ല. അത് മക്കള്‍ക്കുമറിയാമെന്നും ഷാരുഖ് പറയുന്നു.

മക്കള്‍ക്ക് പറഞ്ഞ് കൊടുത്തിരിക്കുന്നത് ഇങ്ങനെ

ആരെങ്കിലും ഫോട്ടോ എടുക്കാന്‍ വന്നാല്‍ അവര്‍ക്ക് നിന്ന് കൊടുക്കണം. അവര്‍ ഫോട്ടോ എടുത്ത് കഴിഞ്ഞെന്ന് തോന്നിയാല്‍ ഇനി ഞാന്‍ പോയിക്കോട്ടെ എന്ന് ചോദിച്ചാല്‍ അവര്‍ മാറി തരും. കാരണം 25 വര്‍ഷമായി തനിക്കുള്ള അനുഭവമാണിതെന്നും ഷാരുഖ് പറയുന്നു.

English summary
When Suhana Khan Called Shahrukh Khan To Rescue Her From This Scary Situation

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam