For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പിതാവിനെ തട്ടിയെടുത്ത നടിയോട് വഴക്കുണ്ടാക്കി സണ്ണി ഡിയോൾ; ഭര്‍ത്താവിന്റെ മക്കളെ ചേര്‍ത്ത് പിടിച്ച് ഹേമയും

  |

  വിപ്ലവകരമായ പ്രണയത്തിനും വിവാഹത്തിനുമൊടുവില്‍ സന്തുഷ്ടരായി കഴിയുന്ന താരദമ്പതിമാരാണ് ധര്‍മേന്ദ്രയും ഹേമ മാലിനിയും. ഹേമയോട് ആഘാതമായ പ്രണയം തോന്നിയ ധര്‍മേന്ദ്ര അവരെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയായിരുന്നു. ഈ സമയത്ത് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന കാര്യം പോലും അദ്ദേഹം മറന്നു.

  ആദ്യ ഭാര്യ ബന്ധം പിരിയാത്തതിനാല്‍ മുസ്ലിം മതത്തിലേക്ക് മാറി രണ്ടാമതും വിവാഹം കഴിക്കാന്‍ ധര്‍മേന്ദ്ര തീരുമാനിക്കുകയായിരുന്നു. താരത്തിന്റെ ഈ തീരുമാനം കുടുംബത്തെ ഒന്നടങ്കം ഞെട്ടിച്ചു. മക്കളായ സണ്ണി ഡിയോളിനും ബോബി ഡിയോളിനും പിതാവിന്റെ അപ്രതീക്ഷിത നീക്കം വലിയൊരു ഷോക്കും നല്‍കി.

  Also Read: നടിയുടെ കൈയ്യില്‍ തുപ്പുന്നതടക്കം തമാശയാക്കി ആമിർ ഖാൻ; ഐശ്വര്യ റായിയെ ദേഷ്യത്തിലാക്കിയതും നടൻ്റെ പ്രവൃത്തി

  ഒരിക്കല്‍ ദേഷ്യവും സങ്കടവും വന്ന സണ്ണി ഡിയോള്‍ ഹേമ മാലിനിയുടെ അടുത്ത് പോവുകയും അവരുമായി വലിയ വഴക്കുണ്ടാക്കുകയുമൊക്കെ ചെയ്തിരുന്നു. എന്നാല്‍ അത് വെറും ഗോസിപ്പ് മാത്രമാണെന്നും താന്‍ മക്കളെ വളര്‍ത്തിയത് അങ്ങനെയല്ലെന്നും പറഞ്ഞ് ധര്‍മേന്ദ്രയുടെ ആദ്യഭാര്യ രംഗത്ത് വന്നിരുന്നു. അവര്‍ ഒരിക്കലും മറ്റൊരാളെ ആക്രമിക്കുകയില്ല. ഇപ്പോള്‍ വരുന്ന വാര്‍ത്തകളൊക്കെ തികച്ചും അസംബന്ധമാണന്നാണ് പ്രകാശ് കൗര്‍ പറഞ്ഞത്. ഇതിന് പിന്നാലെ അതിന് മറുപടി പറഞ്ഞ് ഹേമയും എത്തി.

  Also Read: ഗതികേടില്‍ അന്നം വിളമ്പി തന്ന കൈയ്യാണ്; മല്ലിക സുകുമാരനുമായിട്ടുള്ള ബന്ധത്തെ കുറിച്ച് സിദ്ധു പനയ്ക്കല്‍

  'ഞാന്‍ ആരെയും ശല്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്കും എന്റെ പെണ്‍കുട്ടികള്‍ക്കും വേണ്ടി ധര്‍മേന്ദ്രജി ചെയ്യുന്നത് എന്താണോ അതില്‍ ഞാന്‍ സന്തുഷ്ടയാണ്. എല്ലാ പിതാക്കന്മാരും ചെയ്യുന്നത് പോലെ പിതാവിന്റെ റോള്‍ അദ്ദേഹം കൃത്യമായി ചെയ്തു. അതിലെനിക്ക് സന്തോഷമുണ്ടെന്നും', ഹേമ പറഞ്ഞു. എന്നാല്‍ പിന്നീട് കാര്യങ്ങളൊക്കെ മാറി മറിയുന്നതാണ് താരകുടുംബത്തില്‍ നിന്നും കാണാന്‍ സാധിച്ചത്.

  അതേ സമയം ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള മക്കളുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ചും ഹേമ മാലിനി സംസാരിച്ചിട്ടുണ്ട്. 'ഞാനും സണ്ണി ഡിയോളും തമ്മിലുള്ള ബന്ധം കണ്ടിട്ട് എല്ലാവരും അത്ഭുതപ്പെട്ടിട്ടുണ്ട്. അത് മനോഹരവും സ്‌നേഹപൂര്‍വ്വവുമായിട്ടുള്ള ബന്ധമാണ്. ആവശ്യമുള്ളപ്പോഴെല്ലാം സണ്ണി ധര്‍മേന്ദ്രജിയുടെ കൂടെ ഉണ്ടാവാറുണ്ട്. പ്രത്യേകിച്ച് ഒരു അപകടനം നടന്നപ്പോഴും സണ്ണി കാണാന്‍ വന്നിരുന്നു.

  അപകടം സംഭവിച്ച് വീട്ടില്‍ ആയിരിക്കുന്ന സമയത്ത് സണ്ണിയാണ് ആ വീട്ടില്‍ നിന്നും എന്നെ കാണാന്‍ വന്ന ആദ്യത്തെ വ്യക്തി. ആ സമയത്ത് എന്റെ മുഖത്ത് ഡോക്ടര്‍മാര്‍ തുന്നിക്കെട്ടി വെച്ചിരിക്കുകയായിരുന്നു. അന്നവന്‍ അത്രയധികം താല്‍പര്യത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. ഞങ്ങള്‍ തമ്മില്‍ ഏത് തരത്തിലുള്ള ബന്ധമാണ് ഉള്ളതെന്ന് ഈ പ്രവൃത്തികള്‍ കാണിച്ച് തന്നിരുന്നുവെന്നും', ഹേമ മാലിനി പറഞ്ഞിരുന്നു.

  സണ്ണി ഡിയോളും ബോബി ഡിയോളും പിതാവിനെ പോലെ സിനിമയിലെത്തുകയും ബോളിവുഡിലെ മുന്‍നിര നടന്മാരായി വളരുകയും ചെയ്തു. പിതാവിന്റെ വിവാഹത്തില്‍ ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് ഇതിനെ കുറിച്ച് സംസാരിക്കാന്‍ താരങ്ങള്‍ തയ്യാറായിട്ടില്ല. രണ്ടാനമ്മയായ ഹേമ മാലിനിയുമായി വെറുപ്പോ സ്‌നേഹമോ ഉള്ളതായി പോലും താരങ്ങള്‍ പറഞ്ഞില്ല. മാത്രമല്ല ഹേമ മാലിനിയുടെ മക്കളായ ഇഷ ഡിയോളിന്റെയും അഹാന ഡിയോളിന്റെയും വിവാഹത്തില്‍ പങ്കെടുക്കാന്‍ താരസഹോദരന്മാര്‍ പോയതും ശ്രദ്ധേയമായിരുന്നു.

  English summary
  When Sunny Deol Went For A Fight With Hema Malini For Snatching His Father Dharmendra. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X