For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ഗ്രൗണ്ടിലെ ചൂടന് അനുഷ്കയുടെ മുന്നിൽ മുട്ട് വിറച്ചു; താരങ്ങൾ ആദ്യമായി കണ്ടപ്പോൾ

  |

  വിനോദ ലോകത്തെ പ്രിയപ്പെട്ട താര ദമ്പതികളാണ് വിരാട് കോലിയും അനുഷ്ക ശർമ്മയും. ഒരാൾ ക്രിക്കറ്റിലും മറ്റൊരാൾ സിനിമയിലൂടെയും ആരാധകരുടെ മനം കവർ‌ന്ന താരങ്ങളാണ്. 2017 ൽ വിവാഹിതരായ ഇരുവരും വളരെ സ്വകാര്യമായ ജീവിതമാണ് നയിക്കുന്നത്. വൻ ആരാധക വൃന്ദമുള്ള ഇരുവർക്കും പക്ഷെ ഇതിൽ നിന്നെല്ലാം മാറി സ്വകാര്യ ജീവിതം നയിക്കാനാണ് കൂടുതൽ താൽപര്യം. വാമിക എന്ന മകളും താര ദമ്പതികൾക്കുണ്ട്.

  മകളുടെ ചിത്രം ഇതുവരെയും അനുഷ്കയും കോലിയും മാധ്യമങ്ങളെ കാണിച്ചിട്ടില്ല. മകളെ പാപപ്പരാസി ക്യാമറക്കണ്ണുകളിൽ നിന്ന് മാറ്റി നിർത്താനും ദമ്പതികൾ ശ്രദ്ധിക്കുന്നു. മകളുടെ ഫോട്ടോ എടുക്കരുതെന്ന് മാധ്യമങ്ങൾക്ക് പ്രത്യേക നിർദ്ദേശവും ഉണ്ട്. ഒരു കുട്ടിയും മറ്റൊരു കുട്ടിയെക്കാൾ പ്രത്യേകയുള്ളവരല്ലെന്നും അത്തരം ചിന്തകൾ കുട്ടികളിൽ ഉണ്ടാക്കരുതെന്നാണ് അനുഷ്ക ഇതിന് കാരണമായി പറയുന്നത്.

  Also Read: വീട് പണി തീർക്കാൻ കടം വാങ്ങി, 'പണം തിരിച്ചടക്കാൻ ബുദ്ധിമുട്ടി', സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ശ്രീവിദ്യ

  മൂന്ന് വർഷത്തിലേറെ നീണ്ട പ്രണയത്തിനാെടുവിലാണ് അനുഷ്കയും വിരാട് കോലിയും വിവാഹിതർ ആയത്. ഇരുവരും കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇരുവരുടെയും പ്രണയ കഥ ബോളിവുഡിൽ അക്കാലത്ത് വലിയ ചർച്ചാ വിഷയവും ആയിരുന്നു.

  2013 ൽ ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും ഡേറ്റിം​ഗ് തുടങ്ങുകയായിരുന്നു. കോലിയുടെ മാച്ചുകൾക്ക് അനുഷ്കയും ഇദ്ദേഹത്തിന്റെ ഒപ്പം പോയി തുടങ്ങിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വിവരം പുറത്ത് വന്നത്. പിന്നീട് ഇരുവരും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ‌

  Also Read: 'ആ ചൂടിൽ അദ്ദേഹം പുറത്തിരുന്നു'; മോഹൻലാലിനെക്കുറിച്ച് ലക്ഷ്മി ​ഗോപാലസ്വാമി

  അനുഷ്കയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുണ്ടായ സംഭവങ്ങളെക്കുറിച്ച് വിരാട് കോലി മുമ്പൊരിക്കൽ തുറന്നു പറഞ്ഞിരുന്നു. പരസ്യ ചിത്രീകരണത്തിന് അനുഷ്കയ്ക്കൊപ്പം അഭിനയിക്കുമ്പോൾ വളരെ ടെൻഷനുണ്ടായിരുന്നെന്ന് കോലി പറഞ്ഞു. 'ആദ്യം അവളെ കണ്ടപ്പോൾ തന്നെ ഞാൻ പെട്ടന്നൊരു തമാശ പറഞ്ഞു. കാരണം ഞാൻ വളരെ ടെൻഷനിൽ ആയിരുന്നു. അവൾക്ക് നല്ല ഉയരം ഉണ്ടായിരുന്നു'

  'എനിക്ക് ഉയരക്കുറവുണ്ട് ഹീൽ ധരിക്കരുതെന്ന് ഞാനവളോട് പറഞ്ഞിരുന്നു. അവൾ വന്നപ്പോൾ എന്നെക്കാൾ ഉയരം തോന്നി. ഇതിനേക്കാൾ ഹീൽ ഉള്ള ഒന്നും ലഭിച്ചില്ലേ എന്ന് ഞാൻ ചോദിച്ചു. എക്സ്ക്യൂസ് മീ എന്നായിരുന്നു അവളുടെ പ്രതികരണം. തമാശ പറഞ്ഞതാണെന്ന് ഞാൻ പറഞ്ഞു. എന്റെ തമാശ എനിക്കൊരു ജാള്യത ഉണ്ടാക്കി. സത്യം പറഞ്ഞാൽ ഞാനൊരു വിഡ്ഡിയെ പോലെ പെരുമാറി,' വിരാട് കോലി പറഞ്ഞതിങ്ങനെ.

  Also Read: ഓഫീസിലെ സഹപ്രവർത്തകയുമായി ഭർത്താവ് അടുത്തെന്ന് സംസാരം; വിദ്യാ ബാലൻ പ്രതികരിച്ചതിങ്ങനെ

  മകൾ ജനിച്ച ശേഷം അനുഷ്കയോടൊപ്പം തന്നെ വിരാടും കരിയറിൽ നിന്ന് ചെറിയ അവധി എടുത്തിരുന്നു. നാലു വർഷത്തോളം സിനിമയിൽ നിന്ന് മാറി നിന്ന അനുഷ്ക ചക്ട എക്സ്പ്രസ് എന്ന സിനിമയിലൂടെ തിരിച്ചു വരാനൊരുങ്ങുകയാണ്. ഷാരൂഖ് ഖാൻ ചിത്രം സീറോയാണ് നടിയുടെ അവസാനത്തെ റിലീസ്. സുൽത്താൻ, പികെ, റബ് നേ ബനാ ദി ജോഡി, ഏ ദിൽ ഹെ മുഷ്കിൽ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ അനുഷ്ക നായിക ആയെത്തിയിട്ടുണ്ട്.

  Read more about: virat kohli anushka sharma
  English summary
  when virat kohli and anushka sharma met for the first time; kohli felt like a fool for this reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X