For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ' സിനിമയിൽ നിരവധി ഇന്റിമേറ്റ് സീനുകൾ, സൽമാനോട് പറയാൻ ഭയപ്പെട്ടു'; തുറന്ന് പറഞ്ഞ് സറീൻ ഖാൻ

  |

  വീർ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് ചുവട് വെച്ച നടിയാണ് സറീൻ ഖാൻ. സൽമാൻ ഖാൻ ചിത്രത്തിലെ നടിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹൗസ്ഫുൾ 2, ഹേറ്റ് സ്റ്റോറി 3, 1921, അക്സർ 2 തുടങ്ങി നിരവധി സിനിമകളിൽ സറീൻ ഖാൻ പിന്നീട് അഭിനയിച്ചു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളിൽ വളർന്ന സറീനെ സൽമാൻ‌ ഖാനാണ് അഭിനയ രം​ഗത്തേക്ക് കൈപിടിച്ച് കയറ്റിയത്.

  പിതാവ് കുടുംബമുപേക്ഷിച്ച് പോയതിനാൽ ചെറിയ പ്രായത്തിലേ സറീന് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. 17ാം വയസ്സിൽ ജോലി ചെയ്ത് തുടങ്ങിയ സറീൻ കോൾ സെന്ററിലുൾപ്പെടെ ജോലി ചെയ്തു. എന്നാൽ 2010 ലെ സൽമാൻ ചിത്രം വീറിൽ അവസരം കിട്ടിയതോടെ സറീന്റെ ജീവിതം മാറി മറഞ്ഞു.

  സൽമാനും സറീനും പ്രണയത്തിലാണെന്ന് വരെ നേരത്തെ ​ഗോസിപ്പുകളുണ്ടായിരുന്നു. സൽമാന്റെ മുൻ കാമുകിയായിരുന്ന കത്രീന കൈഫുമായി ഏറെ രൂപസാദൃശ്യമുള്ള നടിയാണ് സറീൻ. കത്രീന കുറച്ചു കൂടി വണ്ണം വെച്ചാൽ സറീൻ തന്നെയാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ രൂപസാദൃശ്യവും സറീനും സൽമാനും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടി.

  Also Read: ഭര്‍ത്താവ് തിരിച്ച് വന്നതാണെന്ന് തോന്നി പോയ നിമിഷം; ചിരുവിന്റെ ശബ്ദം കേട്ടതോടെ മേഘ്‌ന രാജ് പറഞ്ഞത്

  സറീന്റെ കരിയറിൽ സൽമാൻ ഖാന് വലിയ സ്വാധീനവും ഉണ്ടായിരുന്നു. ​​ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിക്കാൻ സൽമാൻ ഖാൻ കാരണം സറീൻ ഭയപ്പെട്ടിരുന്നത്രെ. സറീൻ തന്നെയാണ് ഇത് തുറന്നു പറഞ്ഞത്. സിനിമകളിലെ ഇന്റിമേറ്റ് രം​ഗങ്ങളോട് താൽപര്യമില്ലാത്ത നടനാണ് സൽമാൻ. നടൻ ഇതുവരെ അത്തരത്തിലുള്ള സിനിമകൾ ചെയ്തിട്ടില്ല. തനിക്ക് പ്രിയപ്പെട്ടവർ അത്തരം സീനുകൾ ചെയ്യുന്നത് നടന് ഇഷ്ടവുമല്ല.

  Also Read:ഉണ്ണിമുകുന്ദൻ്റെ സിനിമയിൽ വില്ലനായി റോബിൻ! സിനിമയിൽ വില്ലനായാലും ഞങ്ങളുടെ ഹീറോയാണ് റോബിനെന്ന് ആരാധകർ

  ഹേറ്റ് സ്റ്റോറി 3 എന്ന സിനിമയിലേക്ക് അവസരം വന്നപ്പോൾ ഇക്കാരണം കാെണ്ട് സറീൻ മടിച്ചിരുന്നു. ഇന്റിമേറ്റ് സീനുകൾ ഒരുപാടുള്ളതിനാൽ ചിത്രം ചെയ്യണോ എന്ന് സറീൻ ആദ്യം ആലോചിച്ചിരുന്നു. ഒടുവിൽ തന്റെ അമ്മയോട് സറീൻ ഉപ​ദേശം തേടി. ഇത്തരം സീനുകൾ ഇന്ന് എല്ലാ സിനിമയിലും ഇല്ലേയെന്ന് ചോദിച്ച അമ്മ ഹേറ്റ് സ്റ്റോറി ചെയ്യാൻ ഉപദേശിക്കുകയും ചെയ്തു. എന്നാൽ സൽമാനോട് ഇത്തരമൊരു സിനിമ ചെയ്യുന്ന കാര്യം പറയാൻ താൻ ഭയപ്പെട്ടിരുന്നെന്ന് സറീൻ പറയുന്നു.

  Also Read: ആലിയയുടെ അക്കാര്യം ഇന്നും ഞാന്‍ മിസ് ചെയ്യുന്നുണ്ട്! മുന്‍കാമുകിയെക്കുറിച്ച് സിദ്ധാർത്ഥ് മല്‍ഹോത്ര

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  'ഞാൻ ഹേറ്റ് സ്റ്റോറി 3 ചെയ്യുന്ന കാര്യം കുറേക്കാലത്തേക്ക് സൽമാന് അറിയില്ലായിരുന്നു. അദ്ദേഹവുമായി ഇക്കാര്യം ചർച്ച ചെയ്യാൻ എനിക്ക് പേടിയായിരുന്നു. ഇത്തരം വിഷയങ്ങളിലെ അദ്ദേഹത്തിന്റെ ചിന്താ​ഗതി അറിയാമെന്നതിനാൽ വിഷയം സംസാരിക്കുന്നത് ഉചിതമാവില്ലെന്ന് എനിക്ക് അറിയാമായിരുന്നു. എനിക്ക് സൽമാനെ പേടിയായിരുന്നു. സൽമാൻ മുന്നിൽ വരുമ്പോൾ എന്റെ നിർത്താതെയുള്ള സംസാരം നിൽക്കുമായിരുന്നു,' സറീൻ പറഞ്ഞു.

  അതേസമയം സൽമാൻ തനിക്ക് പ്രിയപ്പെട്ട വ്യക്തിയാണെന്നും സറീൻ വ്യക്തമാക്കി. സൽമാൻ എപ്പോഴും എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നയാളാണ്. അദ്ദേഹമില്ലായിരുന്നെങ്കിൽ ഞാനീ ഇൻഡസ്ട്രിയുടെ ഭാ​​ഗമാവില്ലായിരുന്നു. സ്വപ്നതുല്യമായ അരങ്ങേറ്റമാണ് എനിക്ക് ലഭിച്ചത്, എന്നായിരുന്നു സറീൻ ഖാൻ പറഞ്ഞത്.

  Read more about: zareen khan salman khan
  English summary
  when zareen khan scared to tell salman khan that she is doing hate story 3 due to this reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X