Just In
- 5 hrs ago
സലിംകുമാര്‍ എന്ന പ്രേക്ഷകന്റെ ഒരു വിലയിരുത്തലാണ് അത്, തുറന്നുപറഞ്ഞ് സത്യന് അന്തിക്കാട്
- 5 hrs ago
ഒടിടിയിലേക്ക് ഇല്ല, ദുല്‍ഖര്‍ ചിത്രം കുറുപ്പ് തിയ്യേറ്ററുകളിലേക്ക് തന്നെ, ആകാംക്ഷകളോടെ ആരാധകര്‍
- 6 hrs ago
ഇതാണ് ഞങ്ങള്‍, ലളിതം സുന്ദരം ടീമിനൊപ്പമുളള ചിത്രവുമായി മഞ്ജു വാര്യര്‍
- 6 hrs ago
ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
Don't Miss!
- Finance
2026ഓടെ ആഗോള സാമ്പത്തിക വളര്‍ച്ചയുടെ 15 ശതമാനം ഇന്ത്യയില്‍ നിന്നും, റിപ്പോര്‍ട്ട് പുറത്ത്
- News
കൊവിഷീൽഡിനും കൊവാക്സിനും പാർശ്വഫലങ്ങൾ കുറവ്; ഭീതി ആവശ്യമില്ലെന്നും നീതി ആയോദ് അംഗം
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Lifestyle
ഒരു വാള്‍നട്ട് മതി കരുത്തുള്ള ബീജവും പൗരുഷവും
- Automobiles
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇത്രയും മോശമായി പെരുമാറാന്‍ താരങ്ങള്‍ക്ക് കഴിയുമോ? ആരാധകരെ വിലകെട്ട വസ്തുവായി കാണുന്നവരുമുണ്ട്!!
സിനിമയിലെ താരങ്ങള്‍ക്ക് ജീവന് കൊടുക്കാന്‍ വരെ തയ്യാറായ ആരാധകരുണ്ടാവും. ആരാധന മൂത്ത് പലരും ജീവന് കൊടുക്കുന്നതും കണ്ടിട്ടുണ്ട്. എന്നാല്‍ നമ്മള് മനസില്‍ കൊണ്ട് നടക്കുന്നവര്‍ നമ്മള്‍ക്ക് ഒരു വില പോലും തരാത്തവരാണെന്ന് ചിന്തിച്ചിട്ടുണ്ടോ?.. എല്ലാവരും ഒരുപോലെ അല്ല. എന്നാല്‍ ആവശ്യം കഴിയുമ്പോള്‍ ആരാധകരെ നിസാരക്കാരായി കാണുന്ന താരങ്ങളുമുണ്ടെന്നുള്ളതാണ് വസ്തുത.
മലപ്പുറത്തിന് മാത്രം സാധ്യമായൊരു ഇന്റർനാഷണൽ സിനിമ.. സുഡാനി വെറൈറ്റിയാണ്! ശൈലന്റെ റിവ്യൂ!!
പലരുടെയും സിനിമയില്‍ തിളങ്ങി നില്‍ക്കാനുള്ള കാരണം ആരാധന മൂത്ത് പിന്നാലെ നടക്കുന്നത് കൊണ്ടാണ്. എന്നാല്‍ തങ്ങളുടെ ആവശ്യം കഴിഞ്ഞാല്‍ ചവറ്റ് കൂനയിലേക്ക് വലിച്ചെറിയുന്ന പോലെ പെരുമാറുന്ന നടിമാര്‍ ബോളിവുഡില്‍ ഉണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പലരും അവരുടെ പ്രിയതാരങ്ങളില്‍ നിന്നും നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് പറയുന്നത്.

സെയിഫ് അലി ഖാനും കരീനയും
ബോളിവുഡിലെ താരദമ്പതികളാണ് സെയിഫ് അലി ഖാനും കരീനയും. ഇരുവരും പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. താരങ്ങളുടെ ഒരു ആരാധകന് അവരില്‍ നിന്നുമുണ്ടായ ഒരു മോശം അനുഭവം വിവരിച്ചിരിക്കുകയാണ്. തനിക്ക് വെറും 12 വയസ് മാത്രമാണുള്ളത്. ഒരു ദിവസം ഞാനും കുടുംബവുമടക്കം വെക്കോഷന്‍ പോവുന്നതിനായി ബോംബൈ എയര്പോര്ട്ടിലിരിക്കുകയായിരുന്നു. അവിടെ സെയ്ഫ് അലി ഖാനും കരീനയും ഉണ്ടായിരുന്നു. രാത്രി ഏറെ ആയിരിക്കുന്നതിനാല്‍ അവിടെ കാര്യമായ ആള്‍ക്കൂട്ടമോ ജനതിരക്കോ ഇല്ലായിരുന്നു. അതിനാല്‍ 11 നും 14 നും ഇടയിലുള്ള കസിന്‍സിനൊപ്പം കരീനയ്ക്കും സെയ്ഫിനും ഷെയ്ക്ക് ഹാന്‍ഡ് കൊടുക്കാന്‍ പോയതായിരുന്നു. താന്‍ ഒരു വാക്ക് പോലും സംസാരിക്കാന്‍ പറ്റുന്നതിന് മുന്‍പ് ആരോ പിന്നില്‍ നിന്നും തള്ളി. എന്റെ കാല് അദ്ദേഹത്തിന്റെ കാലില്‍ ചെറുതായൊന്ന് തട്ടുകയും ചെയ്തു. ഉടനടി അദ്ദേഹമെന്നെ പുറകോട്ട് തള്ളിയിടുകയായിരുന്നു. നിനക്ക് എങ്ങനെ ചെയ്യാന്‍ തോന്നിയെന്ന് അധിഷേപിച്ച് രൂക്ഷമായി നോക്കുകയും ചെയ്തിരുന്നു. സെയിഫിനൊപ്പം കരീനയും വല്ലാത്തൊരു നോട്ടം നോക്കിയിട്ടാണ് അവിടെ നിന്ന് പോയത്.

കത്രീന കൈഫ്
കത്രീന കൈഫിന്റെ ദേഷ്യപ്പെടുന്ന സ്വാഭവത്തെ കുറിച്ച് എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥനായ തന്റെ സുഹൃത്തിനുണ്ടായ അനുഭവമാണ് പറയുന്നത്. ഒരിക്കല്‍ സ്പെഷ്യല്‍ ഫ്ളൈറ്റില്‍ യാത്ര ചെയ്യുന്നതിനായി എത്തിയതായിരുന്നു കത്രീന. വളരെയധികം ക്ഷീണിതയായി കണ്ട കത്രീന മൂന്ന് തവണ വിളിച്ചിട്ടും എഴുന്നേറ്റിരുന്നില്ല. ശേഷം കത്രീനയുടെ കൈയില്‍ തട്ടി വിളിക്കുകയായിരുന്നു. ഉടനടി കത്രീന അവരെ ആക്രോശിക്കുകയായിരുന്നു. എന്ത് ധൈര്യമുണ്ടെങ്കിലാണ് നീ എന്നെ തൊട്ടത്. എത്ര വിലമതിപ്പുള്ള ശരീരമാണെന്ന് നിനക്ക് അറിയാമോ എന്നായിരുന്നു കത്രീന ചോദിച്ചിരുന്നത്. പിന്നീട് കാബിന് മാനേജര്‍ വന്നതിന് ശേഷമായിരുന്നു കത്രീന ശാന്തയായത്. അവര്‍ പിന്തുടരുന്ന പ്രോട്ടോകോള്‍ എന്താണെന്നുള്ളത് മാനേജര്‍ കത്രീനയ്ക്ക് വിശദീകരിച്ച് കൊടുത്തിരുന്നെങ്കിലും അത് കേള്‍ക്കാന്‍ പോലും അവര്‍ മനസ് കാണിച്ചിരുന്നില്ല.

കാജോള്‍
ഒരിക്കല്‍ മുംബൈയില്‍ നിന്നുമായിരുന്നു കാജോളിനെയും ജൂഹി ചൗളയെയും ഒരാള്‍ കണ്ടത്. ഗോരെഗാവ് ഫിലിം സിറ്റിയില്‍ ഏറ്റവുമധികം ഔട്ട് ഡോര്‍ ഷൂട്ടിംഗ്സ് നടക്കാറുണ്ടായിരുന്നു. അവിടെ ഒരു സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. തന്റെ തൊട്ട് അടുത്ത് തന്നെയായിരുന്നു നടിമാര്‍ ഇരുന്നിരുന്നത്. ഒരു ഷോട്ട് കഴിഞ്ഞ് അടുത്തതിന് വേണ്ടി മേക്കപ്പ് ഇടുകയായിരുന്നു രണ്ട് പേരും. അവരുടെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങുന്നതിനായി താന്‍ അടുത്തെത്തി ചോദിച്ചു. ചോദിച്ച് രണ്ട് മിനുറ്റ് പോലും തികയുന്നതിന് മുന്‍പ് ജൂഹി ചൗള ഓട്ടോഗ്രാഫ് തന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കജോള്‍ ഒന്ന് മൈന്‍ഡ് ആക്കുക പോലും ചെയ്തിരുന്നില്ല. എന്നാല്‍ ബോളിവുഡില്‍ ഏറ്റവും മാന്യമായി പെരുമാറുകയും എന്നാല്‍ ധാര്‍ഷ്ട്യം കാണിക്കുന്നതുമായ നടി കാജോള്‍ ആണെന്ന് വളരെ വേഗം തന്നെ മനസിലാക്കാന്‍ പറ്റുകയായിരുന്നു.

ഹേമ മാലിനി
ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണെന്ന് പറഞ്ഞാണ് ഒരാള്‍ ഹേമ മാലിനിയെ കുറിച്ച് പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെന്നൈയിലെ ഒരു റിസോര്‍ട്ടില്‍ നിന്നും ഹേമ മാലിനിയെ കണ്ടുമുട്ടിയിരുന്നു. എന്റെ കസിനായ ചെറിയ കുട്ടി ഹേമ മാലിനിയെ കണ്ടതും ഓടി അടുത്തെക്കുകയായിരുന്നു. പൂര്‍ണമായി ചോദിക്കാന്‍ പറ്റിയില്ലെങ്കിലും അവന് സണ്ണി ഡിയോള്‍ എവിടെ എന്ന് മാത്രം നടിയോട് ചോദിക്കുകയായിരുന്നു. ഉടനടി ഹേമ മാലിനി അവനെ ആക്രോശിക്കുകയും ഇറങ്ങി പോവാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ അവന് ചെറിയൊരു കുട്ടിയാണെന്നുള്ള കാര്യം പോലും നോക്കാതെയായിരുന്നു നടിയുടെ ഈ പ്രവര്‍ത്തി.
S Durga: എന്തിനായിരുന്നു ഈ ചലച്ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍? എസ് ദുര്‍ഗ കണ്ടിറങ്ങുമ്പോള്‍..!