»   » ശ്രീദേവിയുടെ സഹോദരിയുടെ മൗനത്തിനു പിന്നിലെ കാരണം ഇത്! വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ്...

ശ്രീദേവിയുടെ സഹോദരിയുടെ മൗനത്തിനു പിന്നിലെ കാരണം ഇത്! വെളിപ്പെടുത്തലുമായി സഹോദരി ഭർത്താവ്...

Written By:
Subscribe to Filmibeat Malayalam

നടി ശ്രീദേവി വിടപറഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മരണത്തെ കുറിച്ചു നിരവധി കഥകളാണ് പ്രചരിക്കുന്നത്. ആദ്യം ശ്രീദേവിയുടെ മരണത്തെ കുറിച്ചാണ് ചർച്ചയെങ്കിൽ ഇപ്പോൾ സോദരി ശ്രീലതയെ ചുറ്റിപ്പറ്റിയാണ് ചർച്ച നടക്കുന്നത്. ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിൽ ഇവർ പങ്കെടുത്തുവെന്നും ഇല്ലെന്നുമുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ശ്രീദേവിയും സഹോദരി ശ്രീലതയും തമ്മിൽ കഴിഞ്ഞ രണ്ടു വർഷമായി ചെറിയ സ്വരച്ചേർച്ചയിൽ ആയിരുന്നില്ലെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.

sridevi

അപമാനിക്കാൻ ആ പേരുകൾ ഉപയോഗിച്ചിരുന്നു! അങ്ങനെ വിളക്കാൻ പാടില്ല, വെളിപ്പെടുത്തലുമായി കങ്കണ

സ്വത്ത് തർക്കമാണ് ഇവർ തമ്മിലുള്ള ബന്ധം വഷളാകൻ കാരണമത്രേ. എന്നാൽ പുറത്തു വരുന്ന വാർത്തയെ നിഷേധിച്ച്ശ്രീലതയുടെ ഭർത്താവ് അഡ്വക്കേററ് സഞ്ജയ് രാമസ്വാമി രംഗത്തെത്തിയിട്ടുണ്ട്.

തനിയ്ക്കുണ്ടായിരുന്ന അസുഖത്തെ കുറിച്ചു തുറന്ന് പറഞ്ഞ് ഗായിക സിത്താര! രക്ഷപ്പെട്ടത് ഇങ്ങനെ...

നല്ല ബന്ധം

ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ വളരെ നല്ല ബന്ധമാണ് ഉള്ളത്. കൂടാതെ ശ്രീദേവി ഞങ്ങൾക്കെല്ലാവർക്കും പ്രചോദമായിരുന്നു. ഞങ്ങൾ എല്ലാവരും അവരെ സ്നേഹിക്കുകയും ഹുമാനിക്കുകയും മാത്രമാണ്ചെയ്തിരുന്നതെന്ന് സഞ്ജയ് രാമസ്വാമി പറഞ്ഞു. മാർച്ച് 11ാം തീയതി ചെന്നൈയിൽ നടന്ന ശ്രീദേവിയുടെ അന്ത്യപ്രാർത്ഥനയ്ക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നൈ ക്രൗൺ പ്ലാസ ഹോട്ടലിലും പിന്നീട് ശ്രീദേലിയുടെ വസതിയിലുമായണ് പ്രാർഥന നടന്നത്. ചടങ്ങിൽ തമിഴ് സിനിമ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു.

ബോണിയ്ക്കു നേരെ അമ്മാവന്റെ വെളിപ്പെടുത്തൽ

അതെ സമയം ശ്രീദേവി വിവാഹ ജീവിതത്തിൽ സന്തോഷവതിയായിരുന്നില്ലെന്ന് അമ്മവൻ വേണുഗോപാൽ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. കൂടാതെ ശ്രീദേവി ബോണി ബന്ധത്തിൽ ശ്രീദേവിയുടെ അമ്മയ്ക്ക് ഒട്ടും താൽപര്യമില്ലായിരുന്നുവെന്നും ഇയാൾ പറഞ്ഞിരുന്നു. ബോണി കപൂറിന്റെ സിനിമ നിർമ്മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളിൽ ശ്രീദേവിയെ വല്ലാതെ അലട്ടിയിരുന്നെന്നും വേണുഗോപാൽ റെഡ്ഡി മാധ്യമങ്ങളേടു വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇയാളുടെ പ്രസ്താവനയെ ഖണ്ഡിക്കും വിധം സഹോദരി ശ്രീലതയുടെ ഭർത്താവ് രംഗത്തെത്തിയിരുന്നു. ഇങ്ങനെ ഒരു അമ്മാവനെ കുറിച്ചു തനിയ്ക്ക് അറിവില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. 28 വർഷമായി താൻ ശ്രീലതയെ വിവാഹം കഴിച്ചിട്ട്. ഇന്നുവരെ അങ്ങനെ ഒരു പേര് കേട്ടിട്ടില്ലെന്നും സഞ്ജയ് പറഞ്ഞു.

സത്യമല്ല

ശ്രീദേവിയുടെ വിയോഗം തീരാത്ത നഷ്ടമാണ് ഉണ്ടാക്കിയത്. അതിൽ നിന്ന് ഞങ്ങളുടെ കുടുംബം ഇതുവരെ മോചിതരായിട്ടില്ല. അതിനിടെയാണ് ഇത്തരത്തിലുള്ള ആരോപണങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സഞ്ജയ് പറഞ്ഞു. കൂടാതെ ആ മനുഷ്യൻ പറയുന്നത് ഒന്നുതന്നെ സത്യമല്ല. ഞങ്ങളുടെ കുടുംബം എന്നും ബോണി കപൂറിന്റെ ഒപ്പമാണെനന്നും സഞ്ജയ് കൂട്ടിച്ചേർത്തു. കൂടാതെ ഇപ്പോൾ മാധ്യമങ്ങിൽ എന്റെ ഭാര്യയുടെ മൗനത്തെ വളച്ചെടിക്കുന്നുണ്ട്. ഇങ്ങനെയുള്ളവർക്കും അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടാകില്ലേ, അആപ്പോൾ അവർ എഴുന്നേറ്റ് വിളിച്ചു കൂവുകയാണോ ചെയ്യുന്നത്. ശേരീദേവിയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അങ്ങേയറ്റം ദുഃഖമുണ്ട്. അത് ഞങ്ങൾ ഇങ്ങനെയാണ് പ്രകടിപ്പിക്കുന്നത്. ഇതിനു പബ്ലിസിറ്റി ആഗ്രഹിക്കുന്നില്ലെന്നും വളച്ചൊടിക്കരുതെന്നും അദ്ദേഹം അവശ്യപ്പെട്ടു.

ശ്രീദേവിയ്ക്കൊപ്പം

ബോണി കപൂറിന്റെ അനന്തരവൻ മോഹിത് മര്‍വെയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കപൂർ കുടുംബം ദുബായിലേക്ക് പോയത്. വിവാഹ ചടങ്ങുകള്‍ കഴിഞ്ഞതിന് ശേഷം ബോണി കപൂറും ഖുഷിയും തിരിച്ച് മുംബൈയിലേക്ക് പോരുകയായിരുന്നു. സഹോദരി ശ്രീലതയ്‌ക്കൊപ്പം നില്‍ക്കണമെന്ന് പറഞ്ഞാണ് ശ്രീദേവി ദുബായില്‍ നിൽക്കുകയായിരുന്നു. ഈ സമയത്താണ് താരത്തിന്റെ വിയോഗം. എന്നാൽ ശ്രീദേവിയുടെ അവസാന നിമിഷത്തിൽ കൂടെയുണ്ടായിരുന്ന സഹോദരി ശ്രീലത ഇതുവരെ ഈ വിഷയത്തിൽ ഒരപ അക്ഷരം പ്രതികരിച്ചിട്ടില്ല. ബേണി കപൂറും മകൾ ജാൻവിയും, കപൂർ കുടുംബവുമെല്ലാം സ്രീദേവിയുടെ മരണത്തെ കുറിച്ചു ഖേദം രേഖപ്പെടുത്തുമ്പോൾ സഹോദരി വായതുറന്നിട്ടില്ല. ഇതാണ് മധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായത്

English summary
Who is Venugopal Reddy? Sridevi’s family speaks up about the relative they’ve never heard about

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam