»   » രജനിയെ ആരാധിക്കാത്തവരുണ്ടോ: ഷാരൂഖ്

രജനിയെ ആരാധിക്കാത്തവരുണ്ടോ: ഷാരൂഖ്

Posted By:
Subscribe to Filmibeat Malayalam

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ആരാധകനല്ലാത്ത ആരെങ്കിലും ഉണ്ടോ? ചോദ്യം ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖിന്റേതാണ്. ആരാധകരുടെ പ്രിയപ്പെട്ട തലൈവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്ന ലുങ്കി ഡാന്‍സിന്റെ ഭാഗമാകും എന്നറിയിച്ച് സംസാരിക്കുകയായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം.

രജനി സാറിന് സമര്‍പ്പിക്കാനായി പറ്റിയ പാട്ടാണിത്. ഇതിന്റെ ഭാഗമാകാന്‍ സന്തോഷമേയുള്ളൂ. പാട്ട് ഒരുക്കുന്ന ഹണി സിംഗും ഭുഷന്‍ കുമാറും താനുമായി ഇക്കാര്യം സംസാരിച്ചു എന്നും ഷാരൂഖ് പറഞ്ഞു. പാട്ട് കേട്ട ഷാരുഖ് ഖാന് സംഭവം വളരെ ഇഷ്ടമാകുകയും ചെയ്തിട്ടുണ്ടത്രെ.

ചെന്നൈ എക്‌സപ്രസിന്റെ വിഷയവുമായി ബന്ധമുള്ള പാട്ടാണിത്. എന്നാലും തന്റെ സിനിമയില്‍ ഈ പാട്ട് ഉണ്ടാകില്ല എന്നും ഷാരൂഖ് പറഞ്ഞു. ചെന്നൈ എക്‌സ്പ്രസിലെ നായിക ദീപിക പദുക്കോണും ഈ പാട്ടിലുണ്ടാകും. രോഹിത് ഷെട്ടിയുടെ ആക്ഷന്‍ - കോമഡി ചിത്രമായ ചെന്നൈ എക്‌സ്പ്രസ് ആഗസ്ത് 9 ന് തീയറ്ററുകളിലെത്തും.

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

സൂപ്പര്‍ താരങ്ങളായ രജനീ കാന്തും ഷാരൂഖ് ഖാനും

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

രജനി സാര്‍ എന്നാണ് ഷാരൂഖ് ഖാന്‍ ബഹുമാനത്തോടെ രജനികാന്തിനെ വിളിക്കുക

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന് വേണ്ടിയാണ് ലുങ്കി ഡാന്‍സ് ഒരുങ്ങുന്നത്.

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

ഷാരൂഖ് ഖാന്‍ - ദിപിക പദുക്കോണ്‍ ജോഡിയുടെ പുതിയ ചിത്രമാണ് ചെന്നൈ എക്‌സ്പ്രസ്

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

ലുങ്കി ഡാന്‍സില്‍ ദീപിക ഭാഗമാകുന്നത് ഷാരൂഖിന്റെ നിര്‍ബന്ധം മൂലമാണ്.

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

രോഹിത് ഷെട്ടിയാണ് ചെന്നൈ എക്‌സ്പ്രസിന്റെ സംവിധായകന്‍

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

ആക്ഷനും കോമിക്കും പ്രധാന്യം നല്‍കുന്ന ചിത്രമാണ് ചെന്നൈ എക്‌സ്പ്രസ്

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

ആഗസ്ത് 9 നാണ് ചിത്രം തീയറ്ററുകളിലെത്തുക

രജനിക്ക് ആദരമായി ഷാരൂഖിന്റെ ഡാന്‍സ്

ആരാധകര്‍ രജനികാന്തിനെ വിളിക്കുന്ന പേരാണ് തലൈവര്‍.

English summary
Bollywood star Shah Rukh Khan confirmed his collaboration with rapper Honey Singh for the song 'Thalaivar Tribute (Lungi Dance)'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam