»   » പ്രതിഫലം കൊണ്ട് ഞെട്ടിച്ച താരങ്ങളിവരാണ്! കോടികള്‍ വാങ്ങിയിട്ടും ആമിര്‍ ഖാന്‍ പട്ടികയ്ക്ക് പുറത്ത്

പ്രതിഫലം കൊണ്ട് ഞെട്ടിച്ച താരങ്ങളിവരാണ്! കോടികള്‍ വാങ്ങിയിട്ടും ആമിര്‍ ഖാന്‍ പട്ടികയ്ക്ക് പുറത്ത്

By: Teresa John
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ ദിവസങ്ങള്‍ കൊണ്ട് കോടികള്‍ വാരിക്കൂട്ടിയ ബാഹുബലിയ്ക്ക് വെല്ലുവിളിയായി എത്തിയ സിനിമയായിരുന്നു ആമിര്‍ ഖാന്‍ നായകനായി അഭിനയിച്ച ദംഗല്‍. ചിത്രം റിലീസ് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞതിന് ശേഷം ചൈനയില്‍ റിലീസ് ചെയ്തതായിരുന്നു റെക്കോര്‍ഡ് കളക്ഷന് പിന്നിലെ കാര്യം.

ദംഗല്‍ രണ്ടായിരം കോടി കളക്ഷന്‍ നേടിയിട്ടും ആമിര്‍ ഖാനെ പിന്നിലാക്കിയിരിക്കുകയാണ് സല്‍മാന്‍ ഖാനും ഷാരുഖ് ഖാനും അക്ഷയ് കുമാറും. ആഗോള തലത്തില്‍ ഏറ്റവുമധികം പ്രതിഫലം നേടുന്ന താരങ്ങളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് മറ്റ് താരങ്ങൡ നിന്നും ആമിര്‍ ഖാന്‍ പിന്നിലായി പോയത്.

'Dangal' Muslim actress Fatima Sana Shaikh Slammed On Social Media
ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങള്‍

ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങള്‍


ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരങ്ങള്‍ താരങ്ങളുടെ പട്ടിക ഫോര്‍ബ്‌സ് മാസികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ പത്തില്‍ ബോളിവുഡില്‍ നിന്നുള്ള താരങ്ങളും ഇടം പിടിച്ചിരുന്നു.

ബോളിവുഡ് താരങ്ങള്‍


ബോളിവുഡിലെ താരരാജക്കന്മാരായ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍ എന്നിവരാണ് ആദ്യത്തെ പത്ത് പേരുടെ പട്ടികയില്‍ എട്ട്, ഒന്‍പത്, പത്ത് എന്നീ സ്ഥാനങ്ങളിലെത്തിയത്.

പട്ടികയിലെ ഒന്നാമന്‍

ഹോളിവുഡ് നടന്‍ മാര്‍ക്ക് വാള്‍ബെര്‍ഗാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. 68 ദശലക്ഷം ഡോളറാണ് താരത്തിന്റെ പ്രതിഫലം.

ഷാരുഖ് ഖാന്‍

ഇന്ത്യയിലെ താരങ്ങളില്‍ എട്ടാം സ്ഥാനം ഷാരുഖ് ഖാന്‍ സ്വന്തമാക്കി. (243.50) കോടിയാണ് ഷാരുഖിനുള്ളത്. തൊട്ട് പിന്നിലായി (243) കോടിയാണ് സല്‍മാന്‍ ഖാനുള്ളത്. അക്ഷയ് കുമാറിന് (227.5) കോടിയുമാണ്.

ആമിര്‍ ഖാന്‍ ഇല്ല


ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവുമധികം റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയില്‍ അഭിനയിച്ചിട്ടും ആമിര്‍ ഖാന്‍ പട്ടികയില്‍ ഇല്ലെന്നുള്ള കാര്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്.

ദംഗലിന്റെ ചരിത്ര നേട്ടം


2000 കോടിയ്ക്ക് മുകളിലായിരുന്നു ആമിര്‍ ഖാന്റെ ദംഗല്‍ നേടിയിരുന്നത്. ചൈനയില്‍ റിലീസ് ചെയ്ത ചിത്രം അവിടെ നിന്ന് മാത്രം 1200 കോടിയായിരുന്നു വാരിക്കൂട്ടിയത്.

English summary
Why Aamir Khan is not on Forbes list of world’s highest paid actors
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam