»   » രേഖയും സിനിമയിലെ 'ഒറിജിനല്‍' ബലാത്സംഗത്തിനിരയായ നടി; ഒരക്ഷരം മിണ്ടാതെ ബോളിവുഡ്

രേഖയും സിനിമയിലെ 'ഒറിജിനല്‍' ബലാത്സംഗത്തിനിരയായ നടി; ഒരക്ഷരം മിണ്ടാതെ ബോളിവുഡ്

By: Pratheeksha
Subscribe to Filmibeat Malayalam

ദിവസങ്ങള്‍ക്കു മുമ്പാണ് മണ്‍മറഞ്ഞ ഒരു പ്രശസ്ത നടിയെ കുറിച്ചുള്ള ഹോളിവുഡ് സംവിധായകന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. തന്റെ ചിത്രത്തിന്റ ,സ്വാഭാവികതയ്ക്കായി ബലാത്സംഗ രംഗം നടിയെ മുന്‍കൂട്ടി അറിയിക്കാതെ ചിത്രീകരിച്ചു എന്നായിരുന്നു അത്.

നടി മരിച്ചതിനുശേഷം നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു ചിത്രത്തിലെ 52 കാരനായ നടനും താനും ചേര്‍ന്ന് 19 കാരിയായ നടിയുടെ എതിര്‍പ്പ് വകവെക്കാതെ ആ രംഗം ഷൂട്ടുചെയ്തതിനെ കുറച്ചു സംവിധായകന്‍ വെളിപ്പെടുത്തിയത്.

ഇത് ഹോളിവുഡില്‍ വന്‍ ഒച്ചപ്പാടുണ്ടാക്കുകയും സംവിധായകനെയും നടനെയും ഹോളിവുഡ് താരങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. എന്നാല്‍ സമാനമായ അനുഭവം മുന്‍ ബോളിവുഡ് നടിരേഖയ്ക്കുമുണ്ടായിരുന്നു. പക്ഷേ സംഭവം പുറത്തറിഞ്ഞിട്ടും ബോളിവുഡ് താരങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരും പ്രതികരണവുമുണ്ടായിട്ടില്ല.

ദ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ്

1972 ല്‍ പുറത്തിറങ്ങിയ ദ ലാസ്റ്റ് ടാങ്കോ ഇന്‍ പാരിസ് എന്ന ചിത്രത്തിലെ രംഗമാണ് വര്‍ഷങ്ങള്‍ക്കു ശേഷം വിവാദത്തിലായത്.ചിത്രത്തിന്റെ സംവിധായകന്‍ ബര്‍നാഡോ ബെര്‍ട്ടലൂച്ചിയും നടന്‍ മാര്‍ലണ്‍ ബ്രാന്‍ഡോയും ചേര്‍ന്ന് നടി മരിയ സ്‌നീഡറുടെ എതിര്‍പ്പിനെ വകവെക്കാതെ ബലാത്സംഗരംഗ ചിത്രീകരിച്ചെന്നായിരുന്നു വിവാദം

മരിയയ്ക്കു പിന്നാലെ രേഖയും

ബോളിവുഡിലെ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ് നടന്‍ ജെമിനി ഗണേശന്റെ മകള്‍ കൂടിയായ രേഖ. രേഖയെ കുറിച്ച്
യാസര്‍ ഉസ്മാന്‍ എഴുതിയ പുസ്തകത്തിലെ വിവരങ്ങളാണ് മരിയയുടെ ദുരന്ത കഥയ്ക്കു പിന്നാലെ വെളിച്ചത്തായത്.

രേഖയ്ക്ക് ആദ്യ ചിത്രത്തില്‍ തന്നെ ഞെട്ടിക്കുന്ന അനുഭവം

രേഖയുടെ ആദ്യ ബോളിവുഡ് ചിത്രമായ അഞ്ജന സഫര്‍ എന്ന ചിത്രത്തിലാണ് സമാന അനുഭവം നേരിടേണ്ടി വന്നത്. വെറു പതിനഞ്ചു വയസ്സുമാത്രമായിരുന്നു രേഖയുടെ പ്രായം. മരിയയേക്കാള്‍ ചെറുപ്പം

സംവിധായകനും നടനും ചേര്‍ന്ന് ഒത്തുകളിച്ചു

മരിയ ചിത്രത്തിനു സമാനമായി ഇവിടെയും സംവിധായകന്‍ രാജ നവാത്തെയും നടന്‍ ബിശ്വജീത്തും ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു.

ബലാത്സംഗമല്ല ചുംബനം

മരിയ സ്‌നീഡര്‍ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ബലാത്സംഗരംഗത്തിനു പകരം ചുംബന രംഗമായിരുന്നു ചിത്രീകരിച്ചതെന്നു മാത്രം. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും നടന്‍ ബിശ്വജിത്ത് നടിയെ കയറിപിടിച്ചു ചുംബിക്കാന്‍ തുടങ്ങി. ഈ രംഗത്തെ കുറിച്ച് ധാരണയില്ലാതിരുന്ന നടിയുടെ മനസ്സിനേറ്റ വന്‍ ആഘാതമായിരുന്നു അത്. അഞ്ച് മിനിറ്റു നീണ്ട ചുംബന രംഗങ്ങള്‍ 'തന്മയത്വ'ത്തോടെ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.

കണ്ണടച്ച് വിതുമ്പി രേഖ

ഈ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ രേഖ യഥാര്‍ത്ഥത്തില്‍ കണ്ണടച്ച് കരയുകയായിരുന്നെന്നാണ് പുസ്‌തകത്തില്‍ യാസര്‍ പറയുന്നത്. ഈ രംഗം തിയറ്ററില്‍ കാണിക്കുമ്പോഴൊക്കെ ജനങ്ങള്‍ കൈയ്യടിക്കുകയും ബോള്‍ഡ് രംഗമെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. മരിയ സ്‌നീഡറുടെ കാര്യത്തില്‍ സംഭവിച്ചതു തന്നെയാണ് രേഖയ്ക്കും സംഭവിച്ചത്. ചെറിയ പ്രശ്നങ്ങള്‍ വരെ ചര്‍ച്ചചെയ്യുകയും അഭിപ്രായം പറയുകയും ചെയ്യുന്ന ബോളിവുഡ് താരങ്ങള്‍ രേഖയ്ക്കുണ്ടായ അനുഭവത്തില്‍ കണ്ണടയ്ക്കുന്നതെന്താണെന്നാണ് പ്രേക്ഷകരുടെ ചോദ്യം. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

English summary
This page from Yasser Usman's recently released biography on Rekha recounts the details of a similar incident that took place with the actress.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam