»   »  അമ്മാവാ വിളി ഇഷ്ടമല്ലാത്ത പ്രശസ്ത സംവിധായകന്‍!

അമ്മാവാ വിളി ഇഷ്ടമല്ലാത്ത പ്രശസ്ത സംവിധായകന്‍!

By: Pratheeksha
Subscribe to Filmibeat Malayalam

പ്രശസ്ത ബോളിവുഡ് സംവിധായകന് തന്നെ ആരും അങ്കിള്‍ എന്നു വിളിക്കുന്നത് ഇഷ്ടമില്ലത്രേ...മറ്റാരുമല്ല ഒട്ടേറെ ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടിയ കരണ്‍ ജോഹറിനാണ് ആരെങ്കിലും കേറി തന്നെ അമ്മാവാ എന്നു വിളിച്ചാല്‍ വിഷമം.

അമ്മയും സുഹൃത്തുക്കളും വിളിക്കുന്ന പേര് കരണിനിഷ്ടമാണ്. സംവിധായകനു അമ്മാവന്‍ വിളിയില്‍ ഇഷ്ടക്കേടു തോന്നാന്‍ കാരണമെന്തെന്നോ....

അഭിമുഖത്തില്‍ കരണ്‍ പറഞ്ഞത്

അടുത്തിടെ പ്രശസ്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്നെ ആരെങ്കിലും അമ്മാവാ എന്നു വിളിക്കുന്നത് താനിഷ്ടപ്പെടുന്നില്ലെന്ന് സംവിധായകന്‍ തുറന്നടിച്ചത്.

അമ്മ വിളിക്കുന്നത് കരണ്‍ എന്ന്

അമ്മ തന്നെ വിളിക്കുന്നത് കരണ്‍ എന്നാണെന്നും അങ്ങനെ വിളിക്കുന്നതാണ് താനിഷ്ടപ്പെടുന്നതെന്നും കരണ്‍ ജോഹര്‍ പറയുന്നു.

കോളേജ് സഹൃത്തുക്കള്‍ വിളിച്ചത്

കോളേജ് സുഹൃത്തുക്കള്‍ തന്നെ കരു എന്നാണ് വിളിച്ചിരുന്നതെന്നും അങ്ങനെ വിളിക്കുന്നതിനോട് തനിക്ക് തീരെ താതപര്യമില്ലെന്നുമാണ് കരണ്‍ പറയുന്നത്. സിനിമാ രംഗത്തുളളവരും മീഡിയയും തന്നെ കെജോ എന്നു വിളിക്കുന്നതിനെയും കരണ്‍ ഇഷ്ടപ്പെടുന്നില്ല

അമ്മാവന്‍ വിളി ഇഷ്ടപ്പെടാത്തതിനു കാരണം

ഒരു പ്രായം കഴിഞ്ഞാലാണ് അമ്മാവാ വിളിയെന്നും അതിനെ താനിഷ്ടപ്പെടുന്നില്ലെന്നുമാണ് കരണ്‍ ജോഹര്‍ പറയുന്നത്.

English summary
Karan Johar is one of the most cool-headed men in B-town but there is one thing that makes him see red - being called 'Uncle.'
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam