»   » മകനെ പിരിയാന്‍ വയ്യാത്ത കരീന കപൂര്‍ ലണ്ടനില്‍ പോയപ്പോള്‍ മകനെ കൂട്ടാതിരുന്നത് എന്തിനാണെന്ന് അറിയാമോ

മകനെ പിരിയാന്‍ വയ്യാത്ത കരീന കപൂര്‍ ലണ്ടനില്‍ പോയപ്പോള്‍ മകനെ കൂട്ടാതിരുന്നത് എന്തിനാണെന്ന് അറിയാമോ

Posted By:
Subscribe to Filmibeat Malayalam

കരീന കപൂറിനെ വീണ്ടും വാര്‍ത്തകളില്‍ നിറക്കാന്‍ ഇടയാക്കിയ ഒരു കാര്യമാണ് മകന്റെ ജനനം. വിവാദങ്ങള്‍ കൊണ്ട് പൊറുതിമുട്ടിയ താരദമ്പതികള്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നെങ്കിലും വിവാദങ്ങള്‍ ഒഴിവായിരുന്നില്ല. എന്തു ചെയ്താലും ഗോസിപ്പുകള്‍ തലപൊക്കി വരുന്നത് പതിവാകുകയായിരുന്നു.

മകന്‍ തൈമൂറിനൊപ്പം ഒരുപാട് നിമിഷങ്ങള്‍ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്ന കരീന ലണ്ടനിലേക്ക് യാത്ര പോയിരിക്കുകയാണ്. എന്നാല്‍ യാത്രയില്‍ മകനെ കൊണ്ടു പോയിട്ടില്ല. അതിന്റെ കാരണങ്ങള്‍ താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ഷൂട്ടിങ്ങിന് ലണ്ടനിലേക്ക്

ഒരു ടീ ബ്രാന്‍ഡിന്റെ ഷൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കാണ് കരീന ലണ്ടനിലേക്ക് പോയത്. മകന്റെ കാര്യത്തില്‍ പല ആകുലതകളും നിറഞ്ഞ മനസാണ് കരീനയുടെത്. എന്നാല്‍ മകനെ ഒപ്പം കൂട്ടാതെയാണ് നടി വിദേശത്തെക്ക് പോയിരിക്കുന്നത്.

മകന്‍ തൈമൂറിനെ കൊണ്ടു പോവാത്തത്

ലണ്ടനിലെ കാലവസ്ഥ എപ്പോഴാണ് മാറുന്നതെന്ന് പ്രവചിക്കാന്‍ പറ്റുകയില്ല. അതിനാല്‍ തൈമൂറിന് അസുഖം വരുത്തുന്നതില്‍ നടിക്ക് ഒട്ടും താല്‍പര്യമില്ലായിരുന്നു. അതാണ് മകനെ ഇന്ത്യയില്‍ തന്നെ നിര്‍ത്തിയിട്ട് പോയിരിക്കുന്നത്.

സെയ്ഫിനൊപ്പം മകന്‍ സമയം ചിലവഴിക്കണം

തൈമൂര്‍ അവന്റെ ഡാഡിയുടെ കൂടെ സമയം ചിലവഴിക്കുന്നത് കരീനക്ക് ഇഷ്ടമാ്ണ്. ഇതിന് മുമ്പ് പരിപാടികള്‍ക്ക് പുറത്തു പോവുമ്പോള്‍ ആരെങ്കിലും ഒരാളെ പോവാറുള്ളു. കാരണം ആരെങ്കിലും ഒരാള്‍ മകന്റെ കൂടെ ഏപ്പോഴും ഉണ്ടാവണമെന്നാണ് ദമ്പതിമാരുടെ ആഗ്രഹം.

സെയ്ഫ് തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ചു

കരീന ലണ്ടനിലേക്കു പോയതിനാല്‍ സെയ്ഫ് തന്റെ പരിപാടികളെല്ലാം മാറ്റി വെച്ചിരിക്കുകയാണ്. മകന്‍ തൈമൂറിനെ ചെറുപ്പം മുതല്‍ നടന്റെ ജീവിതശൈലിയുമായി ബന്ധപ്പെടുത്താനാണ് താരദമ്പതികള്‍ ശ്രമിക്കുന്നത്. സെയ്ഫ് തന്റെ തിരക്കുകളെല്ലാം മാറ്റിവെച്ചു

വിവാദങ്ങള്‍ക്ക് മേല്‍ വിവാദങ്ങള്‍

മകന്‍ ജനിച്ചത് മുതല്‍ കരീനക്ക് പഴി കേള്‍ക്കാന്‍ മാത്രമെ സമയം ഉണ്ടായിരുന്നുള്ളു. മകന് പേരിട്ടതാണ് ദമ്പതികളെ ഏറെ വലച്ച് സംഭവം. കരീനയുടെ ജീവതശൈലി അമ്മമാര്‍ പിന്തുടരണമെന്ന് പ്രമുഖ മാധ്യമത്തില്‍ അച്ചടിച്ചു വന്നിരുന്നു. തിരക്കുള്ള നടിയായിട്ടും മകന് നല്‍കുന്ന പ്രധാന്യവും പ്രസവം ജീവതത്തിലെ ഏറ്റവും സന്തോഷം നല്‍കിയ നിമിഷമായി കരുതി ഏറെ സന്തോഷത്തോടെയാണ് കരീന മാതൃകയായിരുന്നത്.

എല്ലാ അമ്മമാരും വ്യത്യസ്തരാണ്

എല്ലാ അമ്മമാരും വ്യത്യസ്തരാണെന്നാണ് കരീന പറയുന്നത്. ഒരു സ്ത്രീ ഗര്‍ഭിണിയായി കുട്ടിയെ പത്ത് മാസം ചുമന്ന് പ്രസവിക്കുന്നതും അതിന് ശേഷം കുട്ടികളെ നോക്കുന്നതുമെല്ലാം വ്യത്യസ്തമായിട്ടായിരിക്കും. ആളുകള്‍ അത് ഒരിക്കലും താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് നടി പറയുന്നത്.

എന്റെ കാര്യങ്ങള്‍ മറ്റുള്ളവരല്ല തീരുമാനിക്കേണ്ടത്

എന്റെ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഞാനാണ്. എന്തിനാണ് മറ്റുള്ളവര്‍ അത് തീരുമാനിക്കുന്നതെന്നും അതിന്റെ ആവശ്യം അവര്‍ക്കില്ലെന്നുമാണ് കരീന പറയുന്നത്. പ്രസവിച്ചിട്ട് 45 ദിവസങ്ങള്‍ക്ക് ശേഷം നടി പരിപാടികള്‍ക്കും മറ്റും പുറത്ത് പോയിരുന്നു. അത്തരത്തിലുള്ള തന്റെ സ്വകാര്യ കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതില്‍ താന്‍ വളരെ അസ്വസ്തയാണെന്നും കരീന കപൂര്‍ ഖാന്‍ പറയുന്നു.

English summary
This Is The Reason Why Kareena Kapoor Left Little Taimur Ali Khan In India & Went To London

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam