»   » ലോകസുന്ദരിയുടെ ദേഷ്യം ഇനിയും മാറിയില്ല! സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാനുള്ള നിബന്ധന ഇങ്ങനെ!!

ലോകസുന്ദരിയുടെ ദേഷ്യം ഇനിയും മാറിയില്ല! സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കാനുള്ള നിബന്ധന ഇങ്ങനെ!!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രണയം തകര്‍ന്നതോടെ ലോകസുന്ദരിയായ ഐശ്വര്യ റായിയും സല്‍മാന്‍ ഖാനും ഒന്നിച്ച് സിനിമയില്‍ അഭിനയിച്ചിരുന്നില്ല. എന്നാല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ സിനിമ പത്മാവതിയില്‍ അഭിനയിക്കുന്നതിനായി ആദ്യം തീരുമാനിച്ചിരുന്നത് ഇരുവരെയുമായിരുന്നു. എന്നാല്‍ ഐശ്വര്യ മുന്നോട്ട് വെച്ച നിബന്ധന കാരണം സല്‍മാന്‍ സിനിമയില്‍ അഭിനയിക്കാതെ പോവുകയായിരുന്നു.

ഓണത്തിന് പുറത്തിറങ്ങുന്നത് ഒന്നും രണ്ടുമല്ല ഏഴ് മലയാള സിനിമകള്‍! അതും പ്രമുഖ താരങ്ങളുടെ ഈ സിനിമകള്‍!

ശേഷം ചിത്രത്തില്‍ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും അഭിനയിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും സല്‍മാന്‍ ഖാന്റെ കൂടെ അഭിനയിക്കുന്നതിന് ഐശ്വര്യ മുന്നോട്ട് വെച്ച കാര്യം ഇതാണ്. ചിത്രത്തില്‍ നായകനായിട്ടായിരുന്നു സല്‍മാനെ തീരുമാനിച്ചത്. എന്നാല്‍ തന്റെ നായകനാവുന്നതിന് പകരം സല്‍മാനെ വില്ലനാക്കണമെന്നായിരുന്നു ഐശ്വര്യയുടെ ആവശ്യം. എന്നാല്‍ അതിന് സല്‍മാന്‍ സമ്മതമല്ലെന്ന് പറഞ്ഞതോട് കൂടി ഇരുവരും സിനിമയില്‍ നിന്നും മാറുകയായിരുന്നു.

പത്മാവതി


റാണി പത്മിനിയുടെ ജീവിതകഥ പറഞ്ഞ് കൊണ്ട് പ്രമുഖ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന സിനിമയാണ് പത്മാവതി. തന്റെ സിനിമയിലെ നായിക നായകന്മാരെ തീരുമാനിച്ച കാര്യത്തെ കുറിച്ച് സംവിധായകന്‍ തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സല്‍മാനും ഐശ്വര്യ റായിയും


ബോളിവുഡിലെ ശ്രദ്ധിക്കപ്പെട്ട പ്രണയമായിരുന്നെങ്കിലും സല്‍മാന്‍ ഖാന്റെയും ഐശ്വര്യയുടെയും വേര്‍പിരിയല്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ശേഷം രണ്ടാളും ഒന്നിച്ചഭിനയിച്ചിരുന്നില്ല.

പത്മാവതിയിലേക്ക്


പത്മാവതി എന്ന സിനിമയില്‍ സല്‍മാന്റെ കൂടെ അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് മറ്റൊരു നിബന്ധന നടി തന്നെ മുന്നോട്ട് വെക്കുകയായിരുന്നു.

വില്ലനാവാണം

ഐശ്വര്യയുടെ നായകനായിട്ടായിരുന്നു സല്‍മാനെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഐശ്വര്യ അഭിനയിക്കണമെങ്കില്‍ സിനിമയിലെ വില്ലന്‍ കഥാപാത്രമായ അലാവുദ്ദീന്‍ ഖില്‍ജിയുടെ വേഷം സല്‍മാന്‍ ചെയ്യണമെന്നായിരുന്നു നടി പറഞ്ഞത്.

താല്‍പര്യമില്ല


ചിത്രത്തില്‍ അഭിനയിക്കാന്‍ സല്ലു തയ്യാറായിരുന്നെങ്കിലും വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുക്കമല്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. ഇതോടെ ആ ശ്രമം സംവിധായകന്‍ ഒഴിവാക്കുകയായിരുന്നു.

രണ്‍വീറും ദീപികയും


പിന്നീട് സിനിമയില്‍ നായിക നായകന്മാരായി അഭിനയിച്ചത് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണുമായിരുന്നു. സിനിമ ഈ വര്‍ഷം അവസാനത്തോടു കൂടി തിയറ്ററുകളിലേക്ക് എത്തും.

English summary
Why Salman Khan Turned Down Padmavati With Aishwarya!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam