»   » ഷാറൂഖ് ഖാന്‍ പ്രീതി സിന്റയോട് മാപ്പു പറഞ്ഞതെന്തിന്?

ഷാറൂഖ് ഖാന്‍ പ്രീതി സിന്റയോട് മാപ്പു പറഞ്ഞതെന്തിന്?

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ ഏറ്റവും ധാര്‍ഷ്ട്യക്കാരനായ താരമെന്നു പലരും ഷാറൂഖാനെ കുറിച്ച് പറഞ്ഞു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതു വെറും ആരോപണമാണെന്നും സഹപ്രവര്‍ത്തകരോട് വളരെ താഴ്മയും വിനയവും ഉളള താരമാണ് ഷാറൂഖെന്നതിനും ചില ഉദാഹരണങ്ങള്‍ ഉണ്ട്.

ഷാറൂഖ് നടി പ്രീതി സിന്റയോട് മാപ്പു പറഞ്ഞ സംഭവമാണ് അതിലൊന്ന്. ഒരു സിനിമയുമായി ബന്ധപ്പെട്ടാണ് ഷാറൂഖ് പ്രീതിയോട് മാപ്പു പറഞ്ഞത്. അതെന്തിനാണെന്നറിയണ്ടേ..

ഷാറുഖ് ഖാന്‍ ,പ്രീതി സിന്റ

ഷാറൂഖും മനീഷാ കൊയ് രാളയും പ്രീതി സിന്റയും മുഖ്യ വേഷത്തിലെത്തിയ ചിത്രമാണ് ദില്‍ സേ. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന പ്രണയചിത്രം ഷാറൂഖാന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ്. 1998 ല്‍ റിലീസ് ചെയ്ത ചിത്രം മണിരത്‌നമാണ് സംവിധാനം ചെയ്തത്.

ചിത്രത്തിന്റെ 18ാം വാര്‍ഷികം

ചിത്രത്തിന്റെ പതിനെട്ടാം വാര്‍ഷികമാണ് ഷാറൂഖിനെ പ്രീതി സിന്റെയോട് മാപ്പു പറയിക്കാന്‍ ഇടയാക്കിയത്. ചിത്രത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ഷാറൂഖ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ ആണ് പ്രശ്‌നമായത്.

വീഡിയോയില്‍ പ്രീതിയുടെ പേരില്ല

ഷാറൂഖ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ രാം ഗോപാല്‍ വര്‍മ്മ മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പേര് പരാമര്‍ശിക്കുന്നുണ്ട് .എന്നാല്‍ മുഖ്യ വേഷത്തിലെത്തിയ പ്രീതിയുടെ പേര് ഷാറൂഖ് വിട്ടു പോയി.

പ്രീതിയുടെ പേര് ചേര്‍ത്തു

അബദ്ധം മനസ്സിലായ ഷാറൂഖ് പ്രീതിയോട് മാപ്പുപറയുകയും വീഡിയോ എഡിറ്റ് ചെയ്ത് പ്രീതിയുടെ പേര് ചേര്‍ക്കുകയുമായിരുന്നു.

English summary
SRK forgot to mention Preity in the video and hence, re-released the video with due credits to Preity. In fact, SRK even apologised the dimpled actress in his caption that he posted along with the video on Instagram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam