»   » മൈഗ്രേന്‍ വില്ലനായി സുനില്‍ഷെട്ടി ചിത്രം നിരസിച്ചു

മൈഗ്രേന്‍ വില്ലനായി സുനില്‍ഷെട്ടി ചിത്രം നിരസിച്ചു

Posted By:
Subscribe to Filmibeat Malayalam

നടനും സംവിധായകനുമായ പ്രഭുദേവ ബോളിവുഡ് താരം സുനില്‍ ഷെട്ടിയെ നായകനാക്കി ഒരു ചിത്രം പ്രഖ്യാപിയ്ക്കുകയും കുറച്ചുനാള്‍കഴിഞ്ഞ് സുനിലിനെ മാറ്റി അജയ് ദേവ്ഗണിനെ നായകനാക്കിയതും വലിയ വാര്‍ത്തയായിരുന്നു. ഇതിനെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങള്‍ ബോളിവുഡില്‍ ഉണ്ടായിരുന്നു. എന്നാലിതാ ഈ ആളുമാറ്റത്തിന്റെ ശരിയായ കാരണം സുനില്‍ഷെട്ടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

ചിത്രത്തിനുവേണ്ടി മുടികളയണമെന്ന കാരണത്താലാണ് തനിയ്ക്ക് പിന്‍മാറേണ്ടിവന്നതെന്നാണ് സുനില്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് നാലുമാസത്തോളം നീളും, ഇത്രയും കാലം മുടിഇല്ലാതെ തലയില്‍ തൊപ്പി വച്ച് നടക്കുക എന്നെസംബന്ധിച്ച് സാധിയ്ക്കാത്ത കാര്യമാണ്. കാരണം കഠിനായ മൈഗ്രേന്‍ കൊണ്ട് ബുദ്ധിമുട്ടുന്നൊരാളാണ് ഞാന്‍. തൊപ്പിപോലുള്ള കാര്യങ്ങളൊന്നും എനിയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല- സുനില്‍ വിശദീകരിക്കുന്നു.

Suniel Shetty

മാത്രമല്ല മുടിയില്ലാതെ കൂടുതല്‍ കാലം തുടരാന്‍ കഴിയില്ല, അത് എന്റെ മറ്റ് ചിത്രങ്ങളെയും ബാധിയ്ക്കും അതുകൊണ്ടുകൂടിയാണ് പ്രഭുദേവയുടെ ചിത്രം വേണ്ടെന്നുവച്ചത്. പക്ഷേ എന്നും എന്നെസംബന്ധിച്ച് ഈ നഷ്ടം വലുതുതന്നെയാണ്- സുനില്‍ പറഞ്ഞു.

പ്രഭുദേവയെ നേരില്‍ക്കണ്ട് പ്രശ്‌നങ്ങള്‍ സംസാരിച്ചാണ് ചിത്രം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനമെടുത്തതെന്നും താരരം പറയുന്നു.

ഒരുവര്‍ഷം മുമ്പാണത്രേ സുനിലിന് കടുത്ത മൈഗ്രേന്‍ അനുഭവപ്പെടാന്‍ തുടങ്ങിയത്. വ്യായാമം ചെയ്യാന്‍ പോലും ബുദ്ധിമുട്ട് നേരിടുന്നുവെന്നും അതുകാരം 76 കിലോയില്‍ നിന്നും ശരീരഭാരം 88കിലോയായി മാറിയെന്നും സുനില്‍ പറയുന്നു. രോഗത്തെ മറികടക്കാനായി സുനില്‍ ഇപ്പോള്‍ ധ്യാനം പരിശീലിയ്ക്കുകയാണ് ഒപ്പം ഹോമിയോ ചികിത്സയും നടത്തുന്നു.

English summary
The last few months have been difficult for Suniel Shetty, who has been battling migraine issues.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam