»   » ഗുസ്തി താരങ്ങളെല്ലാം വെളളിത്തിരയില്‍:ധാരാ സിങാവാന്‍ അക്ഷയ്കുമാര്‍

ഗുസ്തി താരങ്ങളെല്ലാം വെളളിത്തിരയില്‍:ധാരാ സിങാവാന്‍ അക്ഷയ്കുമാര്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലിത് ബയോപിക്കുകളുടെ കാലമാണ്. ആമിര്‍ ചിത്രം ദംഗലും സല്‍മാന്‍ ഖാന്‍ ചിത്രം സുല്‍ത്താനുമെല്ലാം മുന്‍ ഗുസ്തി താരങ്ങളെ കുറിച്ചുള്ള ചിത്രങ്ങളായിരുന്നു. സല്‍മാന്‍ ചിത്രം സുല്‍ത്താന്‍ ബോക്‌സോഫീസ് സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായപ്പോള്‍ ആമിര്‍ ചിത്രം ദംഗല്‍ റിലീസ് ചെയ്ത് നാലു ദിവസത്തിനുള്ളില്‍ തന്നെ നാലു കോടി കടന്നു.

അന്തരിച്ച മുന്‍ ഗുസ്തി താരം ധാരാ സിങിന്റെ ജീവിത കഥയും പ്രേക്ഷകര്‍ക്കുമുന്നിലെത്തുകയാണ്. ധാരാസിങായി അഭിനയിക്കാന്‍ നടന്‍ അക്ഷയ് കുമാര്‍ മതിയെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ നടന്‍ ഇതുവരെ ഒരു ഉറച്ച തീരുമാനം അറിയിച്ചിട്ടില്ല. 

Read more: സണ്ണിലിയോണിന്റെ ജീവിത കഥ സിനിമയാവുന്നു; വെളളിത്തിരയിലെ സണ്ണിയാവാന്‍ പ്രശസ്ത നടി

aksdp-27-14828307

ധാരാസിങായി മാറാന്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന കാരണത്താലാണ് അക്ഷയ് കുമാര്‍ റോള്‍ ഏറ്റെടുക്കാന്‍ വിസമ്മതിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നടന്‍ സോനു സൂദ് മുതല്‍ ജോണ്‍ എബ്രഹാം വരെയുള്ളവരുടെ പേര് സൂചിപ്പിച്ചിരുന്നെങ്കിലും അക്ഷയ് കുമാറിനുമാത്രമേ റോള്‍ പെര്‍ഫെക്ഷനോടെ ചെയ്യാന്‍ കഴിയൂ എന്നാണ്  ചിത്രത്തിന്റെ നിര്‍മ്മാതാവും ധാരാ സിങിന്റെ മകനുമായ വിന്ദു ധാരാ സിങ് പറയുന്നത്. അക്ഷയ് കുമാര്‍ യെസ് പറയുന്നതു  കാത്തിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

English summary
Films based on the sport of wrestling seems to be the latest fad in Bollywood. After Salman Khan's Sultan and Aamir Khan's Dangal, we hear that a biopic on late wrestler-actor Dara Singh is in the offering soon.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam