»   » താന്‍ 80 വയസ്സായാലും അഭിനയിക്കുമെന്ന് പ്രശസ്ത നടി!!

താന്‍ 80 വയസ്സായാലും അഭിനയിക്കുമെന്ന് പ്രശസ്ത നടി!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പ്രായം അഭിനയത്തിനു തടസ്സമല്ലെന്നു പറയുമെങ്കിലും ഒരു ഘട്ടം കഴിഞ്ഞാല്‍ പലരും അഭിനയരംഗത്തോടു വിടപറയുകയാണ് പതിവ്. എന്നാല്‍ താന്‍ 80 വയസ്സായാലും അഭിനയം തുടരുമെന്നാണ് ഒരു പ്രശസ്ത ബോളിവുഡ് നടി പറയുന്നത്. മറ്റാരുമല്ല കരീനാ കപൂറാണ് പ്രായത്തെ കവച്ചുവെച്ച് താന്‍ ചലച്ചിത്രമേഖലയില്‍ തുടരുമെന്നു വ്യക്തമാക്കിയിട്ടുള്ളത്.

Read more:ദൃശ്യത്തിലെ റോള്‍ ഇനി വേണ്ടെന്നും താന്‍ ചെറുതല്ലെന്നും നടി !!

കരീന അഭിനയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ തുറന്നടിച്ചതിങ്ങനെയാണ്...കൂടാതെ ഡിസംബറില്‍ അമ്മയാവാന്‍ കാത്തിരിക്കുന്ന കരീനയ്ക്ക് ഗര്‍ഭകാലത്തെ കുറിച്ചുളള തെറ്റായ വിശ്വാസങ്ങളെ കുറിച്ചും പറയാനുണ്ട്...

80 വയസ്സായാലും അഭിനയം തുടരും

80 ാം വയസ്സിലും അഭിനയിക്കണമെന്നാണ് 35 കാരിയായ കരീന കപൂറിന്റെ ആഗ്രഹം. താന്‍ അമ്മയുടെ വയറ്റിലായിരുന്നപ്പോള്‍ മുതല്‍ നടിയാവാന്‍ ആഗ്രഹിക്കുന്നുവെന്നാണ് താരം പറയുന്നത്.

ഗര്‍ഭാവസ്ഥയെ കുറിച്ചുള്ള തെറ്റായ സങ്കല്‍പ്പങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ ജോലി ഒന്നും ചെയ്യരുതെന്നത് തെറ്റായ സങ്കല്‍പ്പമാണ്. വിശ്രമത്തിലാണെങ്കിലും താന്‍ ചലച്ചിത്ര രംഗത്ത് ക്രിയാത്മകമായി ഇപ്പോളും ഇടപെടുന്നുണ്ടെന്നും കരീന പറയുന്നു.

ഗര്‍ഭവാസ്ഥയില്‍ സമീപിക്കാം

ഗര്‍ഭാവസ്ഥയിലാണെന്നത് തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്നും പുതിയ ചിത്രങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംവിധായകര്‍ക്ക് തന്നെ സമീപിക്കാമെന്നും നടി വ്യക്തമാക്കുന്നു.

അഭിനയിക്കാം

ഗര്‍ഭാവസ്ഥയിലായിലായിരുന്നാലും സിനിമയില്‍ നല്ല റോളുകള്‍ കിട്ടിയില്‍ ചെയ്യുമെന്നാണ് നടി പറയുന്നത്. പക്ഷേ ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്നും കരീന വ്യക്തമാക്കുന്നു.

English summary
The sizzling Kareena Kapoor recently opened up about her idea of working while being pregnant and said that she would love to carry on acting till 80 years of age

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X