»   » മമ്മൂട്ടിക്കും ലാലിനും ഭീഷണിയായി ദബാങ്

മമ്മൂട്ടിക്കും ലാലിനും ഭീഷണിയായി ദബാങ്

Posted By:
Subscribe to Filmibeat Malayalam
Dabangg 2
തുപ്പാക്കിയ്ക്ക് ശേഷം മറ്റൊരു അന്യഭാഷ ചിത്രം കൂടി മലയാള സിനിമയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു. സല്‍മാന്‍ ഖാന്‍ നായകനായ ദബാങിന്റെ രണ്ടാം വരവാണ് മലയാള സിനിമയ്ക്കും സിനിമാക്കാര്‍ക്കും ആശങ്ക സമ്മാനിയ്ക്കുന്നത്. ആദ്യചിത്രത്തിന്റെ പ്രകടനം ദബാങ് 2 ആവര്‍ത്തിച്ചാല്‍ ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍ക്കെല്ലാം അതൊരു തിരിച്ചടിയായിരിക്കും.

ദബാങിന്റെ രണ്ടാംഭാഗമെത്തുന്നത് രണ്ടുവര്‍ഷത്തെ ഇടവേള കഴിഞ്ഞാണ്. ആദ്യചിത്രം നേടിയ തകര്‍പ്പന്‍ വിജയംതന്നെയാണ് രണ്ടാംപതിപ്പിന് നിര്‍മാതാക്കളെ പ്രേരിപ്പിച്ചത്. ആദ്യചിത്രത്തിന്റെ നിര്‍മാതാവ് അര്‍ബാസ് ഖാനാണ് പുതിയ ദബാങ് സംവിധാനം ചെയ്യുന്നത്. സല്‍മാന്‍ ഖാന്‍ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യും.

സല്‍മാന്‍ സ്റ്റൈലന്‍ പ്രകടനം രണ്ടാംഭാഗത്തിലും പ്രതീക്ഷിയ്ക്കാമെന്നാണ് അര്‍ബാസ് ഖാന്‍ പറയുന്നത്. സൊനാക്ഷി സിന്‍ഹയുടെ നായികാവേഷമാണ് സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം. വില്ലനായി പ്രകാശ് രാജ് കൂടിയെത്തുമ്പോള്‍ ആഘോഷം പൊടിപൊടിക്കുമെന്നുറപ്പ്.

ഡിസംബര്‍ 21ന് നാല് മലയാള സിനിമകള്‍ക്കൊപ്പമാണ് ദബാങ് തിയറ്ററുകളിലെത്തുന്നത്. മോഹന്‍ലാലിന്റെ കര്‍മ്മയോദ്ധ, മമ്മൂട്ടിയുടെ ബാവുട്ടിയുടെ നാമത്തില്‍, ആഷിക് അബുവിന്റെ ഡാ തടിയാ, ബി ഉണ്ണികൃഷ്ണന്റെ ഐ ലവ് തുടങ്ങിയവയാണ് ക്രിസ്മസിന് തിയറ്ററുകളിലെത്തുന്ന മലയാള സിനിമകള്‍. സല്‍മാന്‍ ഖാന് ഏറെ ആരാധകരുള്ളതിനാല്‍ കേരളത്തില്‍ കൂടുതല്‍ തിയറ്ററുകള്‍ ലഭിയ്മാക്കാനുള്ള ശ്രമത്തിലാണ് വിതരണക്കാര്‍.

English summary
The Salman Khan starrer, which is a sequel to the blockbuster Dabangg is definitely going to make a big impact at the cash windows.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam