»   » Sunny Leone: ബോളിവുഡിലെ താരങ്ങൾ ചെയ്യാൻ മടിച്ചത് സണ്ണി ചെയ്തു!! കണ്ടു പഠിക്കണം താരത്തെ...

Sunny Leone: ബോളിവുഡിലെ താരങ്ങൾ ചെയ്യാൻ മടിച്ചത് സണ്ണി ചെയ്തു!! കണ്ടു പഠിക്കണം താരത്തെ...

Written By:
Subscribe to Filmibeat Malayalam

ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം സണ്ണിലിയോണിന്റെ ട്വീറ്റാണ്. കരിയറിന്റെ പേരിൽ താരത്തിനെ പുച്ഛിക്കുന്നവർ തീർച്ചയായും ഈ ട്വീറ്റ് കണ്ടിരിക്കണം. രാജ്യത്തെ തന്നെ കണ്ണീരിലാഴ്ത്തിയ കത്വ സംഭവത്തിലാണ് താരം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മൂത്ത മകളെ മറോട് ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രവും ട്വീറ്റ് ചെയ്തിട്ടുണ്ട്.

മഞ്ജുവിന് പച്ചക്കൊടി, ദിലീപിന് ചുവപ്പും!! മീനുട്ടിയെ തഴുകി കമ്മാരനെ തള്ളി മാതൃഭൂമി....

ചെകുത്താൻ കയറിയ മനുഷ്യരുടെ മനസിൽ നിന്ന് നിന്നെ എന്റെ ഹൃദയവും ആത്മാവും നൽകി സംരക്ഷിക്കും. നിന്റെ സംരക്ഷിക്കാനായി എന്റെ ജീവിൻ നൽകേണ്ടി വന്നാൽ പോലും. ചെകുത്താൻ മാരിൽ നിന്ന് തങ്ങൾ സുരക്ഷിതാരാണെന്നുള്ള തോന്നൽ കുട്ടികൾക്ക് ഉണ്ടാകണമെന്നും താരം ട്വീറ്റ് ചെയ്തു. നമുക്ക് നമ്മുടെ കുട്ടികളെ നെഞ്ചോട് ചേർത്ത് പിടിക്കാം. എന്ത് വിലകൊടുത്തും അവരെ സംരക്ഷിക്കാമെന്നും സണ്ണി ട്വീറ്റ് ചെയ്തു.

''കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യനില പവർഫുള്ളാണ്'!! വിമർശകന് മറുപടിയായി സംവിധായകൻ...

വ്യത്യസ്താമായ പ്രതികരണം

ബോളിവുഡിലെ പല താരങ്ങളും തങ്ങളുടെ അഭിപ്രായം ചാർട്ട് പേപ്പറിൽ ഒതുക്കിയപ്പോൾ വിഷയത്തിൽ സണ്ണി തന്റെ അഭിപ്രായം ശക്തമായി തന്നെ തുറന്നടിച്ചിരുന്നു. ബോളിവുഡിലെ പല താരങ്ങളും ചെയ്യാത്ത ശക്തമായ പ്രതികരണവുമായിട്ടാണ് താരം രംഗത്തെത്തിയത്. താരത്തെ മറ്റൊരു കണ്ണിൽ നോക്കുന്നവരും അവരെ വിമർശിക്കുന്നവരും ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും

നല്ല അമ്മ

സണ്ണി ലിയോൺ മൂന്ന് കുട്ടികളുടെ അമ്മയാണ്. താൻ മൂന്ന് കുട്ടികളുടെ അമ്മയാണെന്ന് താരം അഭിമാനത്തോടെയാണ് പറയുന്നത്. മിക്ക അഭിമുഖങ്ങളിലും താരം ഏറ്റവും കൂടുതൽ സംസാരിക്കുന്നത് തന്റെ മക്കളെ കുറിച്ചാണ്. കുഞ്ഞുങ്ങൾ വന്നതോടെ ജീവിതം ആകെ മാറിപ്പോയി. ഇപ്പോഴാണ് തങ്ങളുടെ കുടുംബം പൂർണ്ണമായതെന്നും താരം പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. രണ്ടര വയസുള്ള നിഷയും മാസങ്ങൾ മാത്രം പ്രായമുള്ള അഷര്‍, നോവയുമാണ് സണ്ണിയുടെ മാലാഖ കുഞ്ഞുങ്ങൾ

മാതൃത്വം പലതും പഠിപ്പിച്ചും

ജോലിയുടെ തിരക്കുകൾക്കിടയിലും അമ്മയുടെ കടമകളിൽ നിന്ന് താരം പിന്നോട്ട് പോയിട്ടില്ല. എത്ര തിരിക്കുകൾക്കിടയിലും ഒരു അമ്മയുടെ കടമകൾ താരം ചെയ്യുന്നുണ്ട്. ഒരു അഭിമുഖത്തിൽ താരം ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ഏതൊരു ജോലിയായലും അത് ആസ്വദിച്ച് ചെയ്താൽ നമുക്ക് അതിനോട് മടുപ്പ് തോന്നുകയില്ല. മാതൃത്വം ഒരു ജോലിയല്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു അവസഥയാണ്. കുട്ടികളുടെ കാര്യത്തിലും തനിയ്ക്കും ഭർത്താവിനു നല്ല ഉത്തരവാദിത്തമുണ്ട്. അദ്ദേഹം തൻരെ കടമകൾ നന്നായി നിറവേറ്റുന്നുമുണ്ട്. അതിനാൽ തന്നെ തന്റെ ജോലി സംബന്ധമായ തിരക്ക് കുടുംബത്തിന്റെ കാര്യത്തിൽ അനുഭവപ്പെടാറില്ലെന്നും താരം കൂട്ടിച്ചേർത്തു.

നല്ല വ്യക്തിത്വം

അമ്മയുടെ കടമ എന്റെ കുഞ്ഞുങ്ങൾ ആരേയും വഞ്ചിക്കുകയോ ചതിക്കുകയോ ആരിൽ നിന്ന് ഒന്നും മോഷ്ടിക്കുകയും ചെയ്യില്ല. ഭാവിൽ അവർ വലുതാകുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. എന്നാൽ ഒരിക്കൽ പോലും അനാവശ്യമായി അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടുകയില്ല. കൂടാതെ അവരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ അവരെ നല്ല വ്യക്തികളാക്കി വളർത്തുകയാണ് അമ്മ എന്ന നിലയിൽ എന്റെ കടമയെന്നും സണ്ണി പറഞ്ഞു.

English summary
Will protect you from everything evil: Sunny Leone to daughter

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X