»   » കപൂറിന്റെ ഓര്‍മയില്‍ ബച്ചന്‍; മരണം അറിഞ്ഞിട്ടും ഹോസ്പിറ്റിലലില്‍ പോകാത്തതിന് കാരണം?

കപൂറിന്റെ ഓര്‍മയില്‍ ബച്ചന്‍; മരണം അറിഞ്ഞിട്ടും ഹോസ്പിറ്റിലലില്‍ പോകാത്തതിന് കാരണം?

Posted By:
Subscribe to Filmibeat Malayalam

ഒരേ സമയം ജനപ്രിയ ചിത്രങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും അഭിനയിച്ച് ബോളിവുഡ് സിനിമാക്കാര്‍ക്കും സിനിമാ പ്രേമികള്‍ക്കും പ്രചോദനമായ ശശി കപൂര്‍ ഇന്നലെ (ഡിസംബര്‍ 4) ഓര്‍മയായി. കപൂറിന്റെ വേര്‍പാടില്‍ ദുഃഖിതരാണ് സിനിമാ പ്രേമികള്‍.

മോഹന്‍ലാല്‍ മകളേക്കാള്‍ പ്രായം കുറഞ്ഞ പെണ്‍കുട്ടികളുടെ കൂടെ അഭിനയിക്കുന്നതിന്റെ കാരണം ഇതാണോ? ലാലേട്ടന്റെ മറുപടി ഇങ്ങനെ..

ശശി കപൂറുമായി സിനിമയില്‍ ഏറ്റവും അടുപ്പം അമിതാഭ് ബച്ചനാണ്. ബച്ചനും കപൂറും ഒന്നിച്ച് ഏകദേശം പന്ത്രണ്ടോളം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. കപൂറിന്റെ ഓര്‍മകളെ കുറിച്ച് ബച്ചന്‍ ബ്ലോഗെഴുതി. തങ്ങളുടെ ബന്ധത്തിനപ്പുറം കപൂര്‍ എന്ന വ്യക്തിയെ കുറിച്ചാണ് ബച്ചന്റെ ബ്ലോഗില്‍ പ്രതിപാദിക്കുന്നത്.

shashikapoor

മരണ വാര്‍ത്ത അറിഞ്ഞിട്ടും താന്‍ ആശുപത്രിയില്‍ പോകാത്തതിനെ കുറിച്ച് ബച്ചന്‍ ബ്ലോഗില്‍ വിശദീകരിച്ചിട്ടുണ്ട്. ശശി കപൂറിന്റെ നല്ല കാലത്തുള്ള ഓര്‍മകള്‍ സൂക്ഷക്കാന്‍ വേണ്ടിയാണത്രെ ആശുപത്രിയില്‍ പോയി കപൂറിന്റെ മൃതശരീരം കാണാത്തത്. കിഡ്‌നി രോഗം ബാധിത്ത് കപൂര്‍ ആശുപത്രിയില്‍ കഴിയുമ്പോഴും ഒരേ ഒരു തവണ മാത്രമേ ബച്ചന്‍ ചെന്നു കണ്ടിട്ടുള്ളൂ.

Shashi Kapoor : Unknown facts about veteran actor and his personal life | Oneindia News

എന്നാല്‍ മകനും മരുമകള്‍ക്കുമൊപ്പം ബച്ചന്‍ കപൂറിന്റെ മുംബൈയിലുള്ള വീട്ടില്‍ പോയിരുന്നു. ഇത്തരം കാര്യങ്ങളില്‍ വിവരം അറിഞ്ഞാല്‍ ആശുപത്രിയില്‍ എത്തുന്ന ആളാണ് ബച്ചന്‍. വിനോദ് ഖന്ന മരിച്ചപ്പോള്‍ ആദ്യം ആശുപത്രിയില്‍ എത്തിയത് ബച്ചനായിരുന്നു.

English summary
with-men-like-shashi-kapoor-around-i-stood-no-chance-amitabh-bachchans-tribute

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam