twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിശുദ്ധ മാമച്ചന്‍ അഥവാ വെള്ളിമൂങ്ങയുടെ വില എട്ടുകോടി

    By Nirmal Balakrishnan
    |

    മലയാള സിനിമയെ ആകെ ഞെട്ടിച്ച വെള്ളമൂങ്ങ മൂന്ന് ആഴ്ച കൊണ്ട് നേടിയത് എട്ടുകോടി രൂപയുടെ കലക്ഷന്‍. സാറ്റലൈറ്റ് റൈറ്റ് അടക്കമാണ് എട്ടുകോടി നിര്‍മാതാവ് ഉള്ളാട്ടില്‍ ശശിധരനു ലഭിച്ചത്. സിനിമയുടെ വിജയം മലയാള സിനിമയിലെ അണിയറക്കാരെ ഇരുത്തിച്ചിന്തിക്കുകയാണ്. കാരണം ബിജുമേനോന്‍ ആണ് നായകന്‍ എന്നതുകൊണ്ട് പത്തു നിര്‍മാതാക്കളാണ് പിന്‍മാറിയത്.

    ബിജുമേനോന്റെ നായികയാകാന്‍ തയാറാകാതെ പല മുന്‍നിര നായികമാരും പിന്‍വാങ്ങി. എന്നിട്ടും ഈ ചിത്രം തിയറ്ററിലെത്തി. വന്‍ വിജയമായി. സാറ്റലൈറ്റ് റൈറ്റ് ഉള്ള നടന്‍മാര്‍ക്കു പിന്നാലെ മാത്രം പായാന്‍ നോക്കുന്ന മലയാള സിനിമാ സംവിധായക- നിര്‍മാതാക്കള്‍ക്ക് ഇതൊരു പാഠമാണ്. ഈ ചിത്രത്തിന്റെ വിജയം കണ്ടിട്ടെങ്കിലും നല്ല സിനിമയെ അംഗീകരിക്കാന്‍ രംഗത്തെ മുന്‍നിരക്കാര്‍ തയറാകാകുമെന്നു പ്രതീക്ഷിക്കാം.


    കാമറാമാന്‍ ആയിരുന്ന ജിബു ജേക്കബും തിരക്കഥാകൃത്ത് ജോജി തോമസും മൂന്നുവര്‍ഷമായി വെള്ളിമൂങ്ങയുടെ കഥയുമായി നടക്കാന്‍ തുടങ്ങിയിട്ട്. ജോജി കഥയുമായി ജിബുവിനെ സമീപിക്കുന്നത് സംവിധാനം ചെയ്യാന്‍ വേണ്ടിയായിരുന്നില്ല. ഏതെങ്കിലും സംവിധായകരെ മുട്ടിച്ചുകൊടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ പല സംവിധായകരും കഥ കേള്‍ക്കാന്‍ തയാറായില്ല. പുതുമുഖ എഴുത്തുകാര്‍ക്ക് പ്രോല്‍സാഹനം നല്‍കുമെന്നു പറയുന്ന പലരും കഥ കേള്‍ക്കാന്‍ താല്‍പര്യം കാണിച്ചിരുന്നില്ല.

    മാമച്ചന്‍ എന്ന കഥാപാത്രത്തെയുമായി അങ്ങനെയാണ് ജിബുവും ജോജിയും ബിജുമേനോനെ സമീപിക്കുന്നത്. നായകനായി അഭിനയിക്കില്ല എന്നു തീരുമാനിച്ചിരിക്കുകയായിരുന്ന ബിജുമേനോന് കഥ കേട്ടതും ഇഷ്ടമായി. അങ്ങനെ ബിജു നായകനാകാന്‍ തയാറായി. എന്നാല്‍ ബിജുമേനോന്‍ ആണ് നായകന്‍ എന്നറിഞ്ഞതോടെ പല നിര്‍മാക്കാളും പിന്‍മാറി. ഒടുവിലാണ് ഉള്ളാട്ടില്‍ ശശിധരന്റെ അടുത്ത് എത്തുന്നത്.

    മുന്‍പ് ഒത്തിരി ചിത്രങ്ങള്‍ നിര്‍മിച്ച ആളാണ് ഇദ്ദേഹം. അങ്ങനെ ചെലവുചുരുക്കി ചിത്രം ഒരുക്കാന്‍ അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങള്‍ ധാരാളമുണ്ടെങ്കിലും അതില്‍ വിലകൂടിയ താരങ്ങള്‍ കുറവായിരുന്നു. 38 ദിവസം കൊണ്ട്ച ിത്രീകരണം പൂര്‍ത്തിയാക്കിയാണ് ജിബു വെള്ളിമൂങ്ങ ഒരുക്കിയത്.

    vellimoonga

    വിശുദ്ധ മാമച്ചന്‍ എന്നായിരുന്നു ആദ്യം നല്‍കിയ പേര്. പിന്നീടത് വെള്ളിമൂങ്ങ എന്നാക്കുകയായിരുന്നു. കുഞ്ചാക്കോ ബോബന്റെ വിശുദ്ധന്‍ ഇതിനിടെ വന്നതിനാല്‍ പേരുമാറ്റുകയായിരുന്നു. ഈ പേരുതന്നെയാണ് ചിത്രത്തിന്റെ വിജയത്തിനു സഹായിച്ചതും.

    പല നായികമാരും ബിജുമേനോന്റെ നായികയാാകന്‍ തയ്യാറായില്ല. ഏറ്റവുമൊടുവിലാണ് നിക്കി ഗില്‍ റാണി തയ്യാറായത്. എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ട് വെള്ളിമൂങ്ങ തിയറ്ററിലെത്തി. കോടികള്‍ വാരിക്കൂട്ടി. ഇനിയും വാരിക്കൂട്ടുന്നു. നല്ല സിനിമയെ അംഗീകരിക്കാന്‍ തയ്യാറായൊരു നായകനെയും നിര്‍മാതാവിനെയും കിട്ടിയതുകൊണ്ടാണ് വെള്ളമൂങ്ങ യാഥാര്‍ഥ്യമായത്.

    English summary
    With in three weeks Vellimoonga collected eight crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X