»   » ലോകത്തില്‍ ഏറ്റവും വലിയ ' ചാരപ്പണിക്കാര്‍' സ്ത്രീകളാണോ ??

ലോകത്തില്‍ ഏറ്റവും വലിയ ' ചാരപ്പണിക്കാര്‍' സ്ത്രീകളാണോ ??

Posted By:
Subscribe to Filmibeat Malayalam

ലോകത്തില്‍ ഏറ്റവും നന്നായി ചാരപ്പണി ചെയ്യുന്നത് സ്ത്രീകളാണെന്ന് അക്ഷയ് കുമാര്‍. അതറിയണമെങ്കില്‍ ഭര്‍ത്തക്കാന്മാരോട് തന്നെ ചോദിക്കണമെന്നും അക്ഷയ് പറയുന്നു.

താനിത് താമശയായി പറയുന്നത് അല്ലെന്നും സ്ത്രീകളുടെ ഉള്ളില്‍ സ്വാഭവികമായി അതിനുള്ള ആന്റിന വര്‍ക്ക് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

ഇന്റര്‍നാഷണല്‍ ഏജന്‍സികളെ കടത്തിവെട്ടും

ചാരപണിയില്‍ സ്ത്രീകള്‍ സിഐഎയും മറ്റ് ഇന്റര്‍നാഷണല്‍ ഏജന്‍സികളെയും കടത്തിവെട്ടുമെന്നാണ് അക്ഷയ് പറയുന്നത്. ഇക്കാര്യത്തില്‍ ഉറപ്പു വരുത്തണമെങ്കില്‍ എല്ലാവരും ഭര്‍ത്ത്ക്കാന്മാരോട് ചോദിച്ചാല്‍ മതിയെന്നും താരം പറയുന്നു.

തപ്‌സിക്കും ഇതുണ്ട്

നടി തപ്‌സി പന്നുവും ഇങ്ങനെയാണെന്നാണ് അക്ഷയുടെ അഭിപ്രായം. തപ്‌സിയുടെ അടുത്ത വരാന്‍ പോകുന്ന് സിനിമ 'നാം ശബാന' എന്നുള്ള ചിത്രം ഇതുപോലെ ചാരപണി ചെയ്യുന്ന സിനിമയാണെന്നാണ് അക്ഷയ് പറയുന്നത്.

ഇത്തരം സിനിമകള്‍ ഇന്ത്യയില്‍ കുറവാണ്.

ഇന്ത്യയില്‍ ഇത്തരം സിനിമകള്‍ വളരെ കുറവാണെന്നാണ് അക്ഷയ് പറയുന്നത്. എവിടെയും അങ്ങനെയുള്ള സിനിമകളൊന്നും തയ്യാറാക്കുന്നത് കാണ്ുന്നില്ലെന്നുമാണ് താരത്തിന്റെ അഭിപ്രായം.

'നാം ശബാന'

ശിവം നായര്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ സ്‌പൈ ത്രില്ലര്‍ സിനിമയാണ് 'നാം ശബാന'. ചിത്രത്തില്‍ അക്ഷയ് കുമാര്‍, തപ്‌സി പന്നു, പ്രഥ്വിരാജ്, അനുപം ഖേര്‍. മനോജ് ബാജ്‌പേയി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 ന് തന്നെ 'നാം ശബാന' തിയറ്ററില്‍ റിലീസിനായി എത്തുകയാണ്.

English summary
Akshay Kumar says women are the best spies in the world and much better than the CIA and other international spy agencies.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam