»   » അവളുടെ കൈ പിടിച്ചു നടക്കു എങ്കിലെ അവള്‍ക്ക് നിന്നെ നയിക്കാനാകു, വനിതാദിനത്തില്‍ താരങ്ങളുടെ ട്വീറ്റ്!

അവളുടെ കൈ പിടിച്ചു നടക്കു എങ്കിലെ അവള്‍ക്ക് നിന്നെ നയിക്കാനാകു, വനിതാദിനത്തില്‍ താരങ്ങളുടെ ട്വീറ്റ്!

Posted By:
Subscribe to Filmibeat Malayalam

ലോകമെമ്പാടുമുള്ള വനിതക്കള്‍ക്കായി ഒരു ദിനം അതിനാണ് മാര്‍ച്ച 8 വനിത ദിനമായി ആചാരിക്കുന്നത്. ലോകം മുഴുവന്‍ തന്നെ വനിതാദിനം ആഘോഷിക്കുകയും ചെയ്യാറുണ്ട്.

അങ്ങനെ സിനിമതാരങ്ങളും വനിതദിനം ആഘോഷിച്ചു തുടങ്ങി. പല നടികളും ട്വിറ്ററിലുടെ ഫോട്ടെയും മറ്റും പോസ്റ്റ് ചെയ്താണ് വനിതാദിനത്തിന്റെ നല്‍കിയിരിക്കുന്നത്.

സോനം കപൂര്‍

സോനം തന്റെ ഫോട്ടെ ട്വിറ്ററിലുടെ ഷെയര്‍ ചെയ്ത് വുമണ്‍സ് ഡേ ഹാഷ് ടാഗും നല്‍കിയിരിക്കുകയാണ്. മാത്രമല്ല സ്ത്രീകളാണ് പുരുഷന്‍മാരെക്കാളും സെക്‌സിറ്റ് എന്നാണ് താരം പറഞ്ഞിരിക്കുന്നത്.

ഷാരുഖ് ഖാന്‍

അവളുടെ കൈയില്‍ പിടിച്ചു നടക്കുക, എന്നാലെ അവള്‍ക്ക് നിങ്ങളെ നയിക്കാന്‍ കഴിയു എന്ന പറഞ്ഞാണ് ഷാരുഖ് വനിതാ ദിനത്തിന്റെ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. രണ്ടു പെണ്‍കുട്ടികള്‍ കൈ ചേര്‍ത്ത് നടക്കുന്ന ചിത്രവും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.

സോനാക്ഷി സിന്‍ഹ

ഫെമിനിസ്റ്റ് എന്നത് മറ്റ് ലിംഗത്തെ ഒഴിവാക്കുന്നു, എന്ന അര്‍ത്ഥമില്ലെന്നാണ് സോനാക്ഷി പറയുന്നത്.

അനുപം ഖോര്‍

ദൈവം സ്ത്രീകള്‍ക്കായി പുതിയ തലമുറയെ സൃഷ്ടിക്കാനുള്ള ശക്തി നല്‍കിയിരിക്കുന്നു. ദൈവത്തിന് അറിയാം അവരാണ് പ്രധാനപ്പെട്ടതെന്ന്. എല്ലാ പുരുഷന്‍മാരും അത് തിരിച്ചറിയണമെന്നും അദ്ദേഹം പറയുന്നു.

ദീപിക പദുക്കോണ്‍

താന്‍ നല്ലൊരു സഹോദരിയായിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നാണ് ദീപിക പറയുന്നത്. മാത്രമല്ല സ്ത്രീകളാണ് നിയമങ്ങള്‍ മാറ്റുന്നതെന്നും വനിതാ ദിനങ്ങള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലുകളാണെന്നും താരം പറയുന്നു.

പ്രകാശ് രാജ്

സ്ത്രീകള്‍ ഇല്ലാത്ത ജീവിതം അര്‍ത്ഥ പൂര്‍ണമാണെന്നാണ് പ്രകാശ് രാജ് പറയുന്നത്. വനിതാ ദിനത്തിന്റെ സന്ദേശം ഉള്‍ക്കൊള്ളിക്കുന്ന വിഡീയോയും താരം പങ്കുവെച്ചിട്ടുണ്ട്.

English summary
stars come up with tweets conveying women's day wishes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam