»   » രണ്‍ബീര്‍ കപൂര്‍- കത്രീന കൈഫ് ജോടികളെ വെച്ച് സിനിമയെടുക്കുന്നത് നഷ്ടമാണെന്ന് അനുരാഗ് ബസു

രണ്‍ബീര്‍ കപൂര്‍- കത്രീന കൈഫ് ജോടികളെ വെച്ച് സിനിമയെടുക്കുന്നത് നഷ്ടമാണെന്ന് അനുരാഗ് ബസു

Posted By:
Subscribe to Filmibeat Malayalam

ഇരുവരുടെയും പ്രണയം തന്നെയാണ് പ്രശ്‌നം. രണ്‍ബീറും കത്രീനയും റിയല്‍ ലൈഫ് പ്രണയ ജോടികളായത് കൊണ്ട് ഇവര്‍ക്ക് പ്രണയം അഭിനയിക്കാന്‍ അറിയില്ലെന്നാണ് അനുരാഗ് ബസു പറയുന്നത്. അത് കൊണ്ട് തന്നെ ഇവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുന്നത് നഷ്ടമാണെന്നാണ് ബസുവിന്റെ അഭിപ്രായം.

ജീവിതത്തില്‍ പ്രണയിക്കുന്നവര്‍ ക്യാമറയ്ക്കു മുന്നില്‍ വരുന്നത് ഒരുപോലെ ഗുണവും ദോഷവും ഉണ്ടാക്കും. പരസ്പരമുള്ള കെമിസ്ട്രി നഷ്ടപ്പെടും. നന്നായി അറിയുന്നവര്‍ക്കിടയില്‍ അഭിനയിക്കുക എന്നത് തികച്ചും വെല്ലുവിളിയാണെന്ന് ബസു പറയുന്നു.

untitled

അനുരാഗ് ബസു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസൂസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഇപ്പോള്‍ താരങ്ങള്‍. രണ്ട് വര്‍ഷമായി ചിത്രത്തിന്റെ പ്ലാനിങ് തുടങ്ങിയിട്ടെങ്കിലും രണ്‍ബീറിന് ഒഴിവില്ലാത്തത് കൊണ്ടാണ് നീണ്ടു പോയത്. അടുത്ത വര്‍ഷത്തില്‍ ചിത്രം റിലീസ് ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബസു പറഞ്ഞു.

English summary
Anurag Basu Says Working With Ranbir Kapoor & Katrina Kaif Is A Disadvantage

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam